Image

എഎസ് വി ഫുട്‌ബോള്‍ കിരീടം മോര്‍ണിംഗ് സ്റ്റാര്‍ എഫ്‌സിക്ക്

Published on 24 October, 2017
എഎസ് വി ഫുട്‌ബോള്‍ കിരീടം മോര്‍ണിംഗ് സ്റ്റാര്‍ എഫ്‌സിക്ക്
 
ഷാര്‍ജ: അക്ഷരം സാംസ്‌കാരിക വേദിയുടെ ഈ വര്‍ഷത്തെ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കിരീടം മോര്‍ണിംഗ് സ്റ്റാര്‍ എഫ്‌സി സ്വന്തമാക്കി. ഫസ്റ്റ് റണ്ണര്‍അപ്പ് ആയി സെവന്‍ സ്റ്റാര്‍ അജ്മലും സെക്കന്‍ഡ് റണ്ണറപ്പ് ആയി സോക്കര്‍ അജ്മാനും തിരഞ്ഞെടുക്കപ്പെട്ടു.

സമ്മാനദാന ചടങ്ങില്‍ ചെയര്‍മാന്‍ മഹേഷ് പൗലോസ് അധ്യക്ഷത വഹിച്ചു. ഡോ. ഹമീദ് ഹസന്‍ അലോബൈയ്‌ലി, കാലിദ് മുഹമ്മദ് അഹമ്മദ് അലി എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ടി.എ. അനീഷ്, രഘു ആര്‍. നായര്‍, എ.ജെ റോയ്, ബൈജു ജോസഫ്, ജിസന്‍ ഗബ്രിയേല്‍, ഡോണ്‍ ഡേവിഡ്, അജ്മല്‍ ഖാന്‍, ഗിരീഷ്, സുബാഷ് മേനോന്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക