Image

പോപ്പി സംഗമം വ്യത്യസ്തതകള്‍ കൊണ്ട് ശ്രദ്ധേയമായി

Published on 24 October, 2017
പോപ്പി സംഗമം വ്യത്യസ്തതകള്‍ കൊണ്ട് ശ്രദ്ധേയമായി
 
ദമാം : മാനവിക സൗഹാര്‍ദ്ദത്തിന്റെ സന്ദേശം പകര്‍ന്നു നല്‍കി ദമാം പോപ്പി കൂട്ടായ്മ സംഘടിപ്പിച്ച ഓണപെരുന്നാള്‍ എക്‌സ്മാസ് 2017 ജനപങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും ശ്രദ്ദേയമായി. 

ഉമുല്‍ഷെയ്ക് ഓഡിറ്റോറിയത്തില്‍ നടന്ന സാസ്‌കാരിക സമ്മേളനം പോപ്പി രക്ഷാധികാരി ഡോ. അബ്ദുള്‍ സലാം ഉദ്ഘാടനം ചെയ്തു. ഒരു തിരിച്ച് പോക്കിന്റെ വക്കില്‍ എത്തി നില്‍ക്കുന്ന പ്രവാസി സമൂഹം പുനരധിവാസമടക്കമുള്ള കാര്യങ്ങളില്‍ ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് ഡോ. അബ്ദുള്‍ സലാം പറഞ്ഞു. ചടങ്ങില്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നാസ് വക്കത്തിനും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനത്തിന് ഇ.എം. കബീറിനും മാധ്യമ പ്രവര്‍ത്തനമികവിന് മുജീബ് കളത്തിലിനും കായിക മേഖലയിലെ പ്രവര്‍ത്തന മികവിന് റഫീഖ് കൂട്ടിലങ്ങാടിക്കും ദമാം പോപ്പിയുടെ മൊമെന്േ!റാ നല്‍കി ആദരിച്ചു. തുടര്‍ന്നു പ്രമുഖ കാലാകാരന്മാരുടെ വിവിധ പരിപാടികളും അരങ്ങേറി.

മുജീബ് പാറമ്മല്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് നജാത്തി, ഇ.എം. കബീര്‍, സലാം ടി വി എസ്, ജുനൈദ്, സുലൈമാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജോസ് ചെന്പന്‍കൊല്ലി, ബ്ലസന്‍ ചാണ്ടി, ഷറഫുദ്ധീന്‍, നിസാര്‍, ഷറഫലി പുള്ളിയില്‍, അന്‍സാര്‍, തോമസ്, മുസ്തഫ, ജാഫര്‍ തന്പുരാട്ടിക്കല്‍, വിനോദ് എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. അനീഷ് പുതിയചിറക്കല്‍, മുഹമ്മദ് പോത്തുക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. 

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക