Image

ബെനഡിക്ട് മാര്‍ ഗ്രിഗോറിയോസ് എന്ന ഒരു പുണ്യ ആത്മാവ് (ബ്‌ളസന്‍ ഹൂസ്റ്റന്‍)

Published on 24 October, 2017
ബെനഡിക്ട് മാര്‍ ഗ്രിഗോറിയോസ് എന്ന ഒരു പുണ്യ ആത്മാവ് (ബ്‌ളസന്‍ ഹൂസ്റ്റന്‍)
എണ്‍പതുകളിലും തൊണ്ണൂറിന്റെ പകുതികളിലും കേരളം ഏറ്റവും ധന്യമായ നാളുകളായിരുന്നുയെന്നു പറയാം. ധന്യമായ നാളുകളെന്നു പറഞ്ഞാല്‍, കരുത്തരായ രാഷ്ട്രീയ ആചാര്യന്മാരെക്കൊണ്ടും മാനവികതയില്‍ അടിയുറച്ച് മതത്തിലപ്പുറം മനുഷ്യരെ സ്‌നേഹിച്ച മതനേതാക്കളെയും ആത്മീയ ആചാര്യന്മാരെയും കൊണ്ട് കലയെ ആത്മാ വായി കണ്ട് അതിന്റെ അന്തസ്സിനൊത്ത് കലയെ ഉള്‍ക്കൊണ്ട കലാകാരന്മാരെയും ഒക്കെകൊണ്ട് ധന്യമായതായിരുന്നു. ആ കാലങ്ങളില്‍ കേരളം ഇടതിലേയും വലതിലേയും രാഷ്ട്രീയ ചാണക്യന്മാരുടെ നിര ഇ.എം.എസ്സില്‍ തുടങ്ങി കരുണാകരന്‍, ഇ.കെ. നയനാര്‍, ബേബി ജോണ്‍, കെ.എം. മാണി, സി.എച്ച് തുടങ്ങിയവരില്‍ക്കൂടി നീണ്ടു പോകുമ്പോള്‍ ആത്മീയ ആചാര്യന്മാരുടെ നിര ബെനഡിക്ട് മാര്‍ ഗ്രിഗോറിയോസ്, ഓര്‍ത്തഡോക്‌സ് സഭയുടെ മാത്യൂസ് മാര്‍ കുറിലോസ്, മാര്‍ത്തോമ്മ സഭയുടെ അലക്‌സാണ്ടര്‍ മാര്‍ത്തോമ്മ മെത്രാപ്പോലീത്ത, ക്രിസോസ്റ്റം തിരുമേനി, കര്‍ദിനാള്‍ മാര്‍ പടിയറ, ആര്‍ച്ച് ബിഷപ്പ് മാര്‍ പൗവ്വത്തില്‍, മാര്‍ കുണ്ടുകുളം, ബിഷപ്പ് എം.സി.മാണി, സ്വാമി ആതുരദാസ്, ഗുരു നിത്യചൈ തന്യയതി എന്നിവരില്‍ക്കൂടി നീ ണ്ടുപോകുന്നു. വ്യത്യസ്ത രാ ഷ്ട്രീയ പാര്‍ട്ടികള്‍ വ്യത്യസ്ത പ്രത്യയശാസ്ത്രത്തില്‍ക്കൂടി പ്രവര്‍ത്തിക്കുന്നവരാണെങ്കിലും അന്ന് രാഷ്ട്രീയ നേതാക്കന്മാരെല്ലാം പ്രതിപക്ഷ ബഹുമാന ത്തോടെ മാത്രമെ പ്രവര്‍ത്തിച്ചി രുന്നുള്ളു.

കേരളത്തിന്റെ പൊതു വായ വിഷയങ്ങളില്‍ അവര്‍ ഒന്നായിരുന്നു എന്നുവേണം പറയാന്‍. അതു തന്നെയായിരുന്നു മത നേതാക്കന്മാരുടെ കാര്യത്തിലും ഉണ്ടായിരുന്ന പ്രത്യേകത. പല മതത്തിലും സഭകളിലു മുള്ളവരായിരുന്നു അവരെങ്കിലും അതിനൊക്കെയപ്പുറം അവര്‍ പരസ്പരം സ്‌നേഹത്തോടെയുംബഹുമാനത്തോടെയുമായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഈ ഐക്യമായിരുന്നു കേരളത്തില്‍ ഒരു ബാബറി മസ്ജിദ് ഉണ്ടാകാതിരുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. തീവ്രവാദ മത ചിന്താഗതികള്‍ മനുഷ്യരുടെ മനസ്സില്‍ കുത്തിനിറച്ച് മനുഷ്യരെ തമ്മിലടിപ്പിക്കാന്‍ ചില ആ കാലഘട്ടത്തിലും ശ്രമിച്ചിട്ടുണ്ടെങ്കിലും അതൊക്കെ മുളയിലെ കരിഞ്ഞുപോയെങ്കില്‍ ഈ മത നേതാക്കന്മാരുടെ മതത്തിനപ്പുറമുള്ള മനുഷ്യസ്‌നേഹമായിരുന്നു എന്നുതന്നെ പറയാം.

അവരില്‍ സൂര്യനെപ്പോലെ ജ്വലിച്ചുനിന്ന വ്യക്തിത്വമായിരുന്നു ആര്‍ച്ച് ബിഷപ്പ് ബെനഡിക്ട് മാര്‍ ഗ്രിഗോറിയോസ്. ബെനഡിക്ട് തിരുമേനി ഗ്രിഗോറിയോസ് തിരുമേനിയെന്ന് മറ്റുള്ളവര്‍ ആദരപൂര്‍വ്വം വിളിക്കുമ്പോള്‍ സ്വന്തം ജനം പിതാവെന്നായിരുന്നു സ്‌നേഹപൂര്‍വ്വം വിളിച്ചിരുന്നത്. പിതാവെ എന്ന് അവര്‍ വിളിച്ചിരുന്നത് അതിന്റെ പൂര്‍ണ്ണ അര്‍ത്ഥത്തിലായിരുന്നുവെങ്കില്‍ അദ്ദേഹവും അതിന്റെ ആഴവും ആത്മാവും ഉള്‍ക്കണ്ടുകൊണ്ടായിരുന്നു തന്റെ ജനത്തെ കണ്ടിരുന്നതും സ്‌നേ ഹിച്ചിരുന്നതും. അതുകൊണ്ടുതന്നെ ജാതിക്കും മതത്തിനുമപ്പുറം അദ്ദേഹം ജനം മഹത്‌വ്യക്തിയായി കണ്ടു എന്നുതന്നെ പറയാം. ജനത്തിന്റെ സ്‌നേഹാദരവ് ഇത്രയധികം കിട്ടിയിട്ടുള്ള ഒരു മത നേതാവ് കേരളത്തിലുണ്ടോ എന്ന് സംശയമാണ്. ആഗോള കത്തോലിക്ക സഭയുടെ കീഴില്‍ ഒരു ചെറിയ റീത്തായിരുന്ന മലങ്കര കത്തോലിക്ക സഭ എന്നും കത്തോലിക്ക സഭ ആദരിച്ചിരുന്നതിന് പിന്നില്‍ മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ സാന്നിദ്ധ്യമായിരുന്നു. അത്രയധികം വലിയ ഒരു വിഭാഗമല്ലായിരുന്ന മലങ്കര കത്തോലിക്ക സഭയെ കേരളം എന്നും അംഗീകരിച്ചിരുന്നെങ്കില്‍ അതിന്റെ പിന്നിലും അതു തന്നെ.

ദൈവീക ചൈതന്യവും ശബ്ദഗാംഭീര്യവും നിറഞ്ഞ ഒരു വ്യക്തിത്വത്തിന് ഉടമയായിരുന്നു മാര്‍ ഗ്രിഗോറിയോസ് തിരുമേനിയെന്നു പറഞ്ഞാല്‍ അതില്‍ ആരും അതിശയോക്തിപ്പെടാറില്ല. ഒരിക്കല്‍ കാണുന്ന ഒരു വ്യക്തി പിന്നീടൊരിക്കലും അദ്ദേഹത്തെ മറക്കില്ല. ത്വേജസ്സാര്‍ന്ന മുഖപ്രസന്നതയോടും മിതമായതും എന്നാല്‍ സ്‌നേഹ പൂര്‍വ്വമുള്ള കരുതലോടെയുമുള്ള സംസാര രീതിയും ആര്‍ക്കും വിസ്മരിക്കാന്‍ കഴിയാറില്ല. ഏത് ആള്‍ക്കൂട്ടത്തിലും അദ്ദേഹത്തിന്റെ ആ ചൈതന്യം വേറിട്ടു നിര്‍ത്തിയിരുന്നു. ഏതു വേദിയിലും ആരോടൊപ്പം ഇരുന്നാലും ആ പ്രസന്ന മുഖം തിളങ്ങി നിന്നിരുന്നു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കാലംചെയ്ത പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് ദ്വിതീയന്‍ കാതോലിക്ക ബാവയിലും മാത്രമാണ് ഈ പ്രത്യേകത കണ്ടിട്ടുള്ളു.

ശാന്തവും മിതത്വവുമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്രയെങ്കില്‍ അടിയുറച്ച ദൈവവിശ്വാസവും അചഞ്ചലമായ ദൈവാശ്രയവുമായിരുന്നു അദ്ദേഹ ത്തിന്റെ ബലം. സഭയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും സമൂഹ ത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന ചുരുക്കം ചില മത നേതാക്കളില്‍ ഒരാളായിരുന്നു ആര്‍ച്ച് ബിഷപ്പ് ബെനഡിക്ട് മാര്‍ ഗ്രിഗോറിയോസ് തിരുമേനി എന്നു തന്നെ പറയാം.

ജനസേവനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന മലങ്കര കത്തോലിക്ക സഭയുടെ സോഷ്യല്‍ സര്‍വ്വീസ് ഏറ്റവും കാര്യ ക്ഷമമായി പ്രവര്‍ത്തിച്ചത് അദ്ദേഹത്തിന്റെ നേതൃത്വകാലത്തായിരുന്നു എന്നുതന്നെ പറയാം. സഭ യ്ക്ക് പുറത്തേക്ക് ആ സേവനം ഒഴുകിയെത്തിയെന്നത് ഇതിനുദാ ഹരണമാണ്. വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി സഭയ്ക്കുള്ളില്‍ സേവനത്തിന്റെ പാത തുറന്ന് പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ സാധിച്ചത് അദ്ദേഹത്തിന്റെ സേവന മനോഭാവത്തിന്റെ ഉത്തമ ഉദാഹരണമാണ്. അങ്ങനെ ആ സേവന പാത നീണ്ടുപോകുന്നു.

അടുത്തറിയാന്‍ ചുരുക്കം ചില അവസരങ്ങളുണ്ടായിട്ടുണ്ട്. ഒരുവേള അദ്ദേഹത്തോടൊപ്പം ഒരു വേദി പങ്കിടാനും ഭക്ഷണം കഴിക്കാനും ഇടയായി. അന്നുണ്ടായ ഒരു സംഭവം ഇന്നും മനസ്സില്‍ കിടപ്പുണ്ട്. ക്ഷ ണിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ ഞാനുമുണ്ട്. ഞാനിരുന്ന കസേരയുടെ അടുത്തായി അദ്ദേഹവും വന്നിരുന്നു. പ്രത്യേക ഇരിപ്പിടമുണ്ടായിട്ടും അവിടെ വന്നിരുന്നതെന്തിനെന്ന് അറിയില്ല. പൊതുപ്രവര്‍ത്തനരംഗത്ത് കാ ലെടുത്തുവച്ച കാലമായതുകൊണ്ട് അദ്ദേഹത്തിന് എന്നെ അത്ര പരിചയമില്ല. സംസാരിച്ചു തുടങ്ങിയപ്പോള്‍ അദ്ദേഹം ഒരു സാ ധാരണക്കാരനെപ്പോലെ സംസാരിക്കുന്നതു കണ്ടപ്പോള്‍ ആ ശ്ചര്യമാണുണ്ടായത്. ഒരു പൊതുപ്രവര്‍ത്തകന്‍ ആരായിരിക്ക ണമെന്നായിരുന്നു അദ്ദേഹം ആ സംസാരത്തില്‍ക്കൂടി വ്യക്തമാ ക്കുകയുണ്ടായി.

എന്നാല്‍ ഏറെ രസകരമായ ഒരു സംഭവം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ പ്ലെയ്റ്റില്‍ നിന്ന് ഏതാനും ചോറുമണികള്‍ മേശപ്പുറത്ത് വീഴുകയുണ്ടായി അത് അദ്ദേഹമെടുത്ത് തിരിച്ച് പാത്രത്തിലിട്ട് കഴിക്കുകയുണ്ടായി. ഞാന്‍ അതു കണ്ട് തിരുമേനിയെ നോക്കിയപ്പോള്‍ അതിന്റെ അര്‍ത്ഥം പിടി കിട്ടി. ഒരു മുഖവുരയില്ലാതെ അ ദ്ദേഹം അതിന് പറഞ്ഞ മറുപടി വളരെ അര്‍ത്ഥമുള്ളതായിരുന്നു. ഭക്ഷണത്തെ ആദരവോടുകൂടിയെ കാണാവൂ. ആ ഭക്ഷണമുണ്ടാക്കാന്‍ ആരൊക്കെ കഷ്ടപ്പെട്ടിട്ടുണ്ട്. ആ ഭക്ഷണം കിട്ടാന്‍ വേണ്ടി ആരൊക്കെ കാത്തിരിക്കുന്നുണ്ട്. അതുകൊണ്ട് ഭക്ഷണം കളയുന്നത് അനാദരവ് മാ ത്രമല്ല തെറ്റും കൂടിയാണ്. ബെനഡിക്ട് തിരുമേനി ഒരു ചെറിയ കാര്യത്തില്‍ പോലും എത്ര ബോധവാനായിരുന്നുവെന്ന് ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.

മതമൈത്രിയും എക്യു മെനിസവും ബെനഡിക്ട് തിരുമേനിക്ക് ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍ പോലെയായിരുന്നു. മതമൈത്രി കാത്തുസൂ ക്ഷിക്കാന്‍ അദ്ദേഹം എന്നും മുന്‍പന്തിയിലായിരുന്നു. നിലയ് ക്കല്‍ ദേവാലയത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ എണ്‍പതുകളുടെ ആദ്യത്തില്‍ കേരളത്തിലുണ്ടാക്കിയ വിവാദവും മറ്റും ഓര്‍ക്കുമ്പോള്‍ ബെനഡിക്ട് തിരുമേനി ഉള്‍പ്പെടെയുള്ള അന്നത്തെ വിവിധ ക്രൈസ്തവ മത നേതാക്കളുടെ ആത്മസംയമന പൂര്‍വ്വവും സാഹോദര്യ മനോ ഭാവത്തോടെയുമുള്ള തീരുമാനവും ഒരിക്കലും മറക്കാനാവാത്തതാണ്.

നിലക്കല്‍ പള്ളിയുടെ കൂദാശ കഴിഞ്ഞുള്ള പൊതുസമ്മേളനത്തില്‍ അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരന്‍ അത് എടുത്തുപറയുകയുണ്ടായി. ആ പ്രശ്‌നം സമാധാനപരമായി പരിഹരിക്കാന്‍ ബെനഡിക്ട് തിരുമേനിയായിരുന്നു മുന്‍കൈ എടുത്തതെന്ന് അറിയാവുന്നവര്‍ കുറച്ചുപേര്‍ മാത്രം ഇല്ലായിരുന്നെങ്കില്‍ അത് മറ്റൊരു ബാബറി മസ്ജിദ് ആകുമായിരുന്നു. എക്യുമെനിസത്തിന്റെ കാര്യത്തിലും ബെനഡിക്ട് തിരുമേനിയുടെ പങ്ക് വളരെ വലുതായിരുന്നു. ഇതര സഭകളോടും അതിലെ സഭാദ്ധ്യക്ഷന്മാരോടും എന്നും സ്‌നേഹവും ബഹുമാനവും ഒരു സഹോദരനെന്നപോലെ കാത്തു സൂക്ഷിച്ചിരുന്നു. കേരളത്തിലെ ക്രൈസ്തവ മേലദ്ധ്യക്ഷന്മാരുമായി അദ്ദേഹം വത്തിക്കാനില്‍ പോയി ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചത് അതിന്റെ ഉത്തമോദാഹരണമായി കാണാം. വിവിധ സഭകളില്‍ പ്രവര്‍ത്തിച്ചാലും ക്രിസ്തുവിന്റെ സ്‌നേഹത്തില്‍ ഒന്നിക്കുക എന്നതായിരുന്നു അദ്ദേഹ ത്തിന്റെ എക്യുമെനിസത്തെക്കുറിച്ചുള്ള വീക്ഷണം. എക്യുമെനിസം ഏറ്റവും കൂടുതല്‍ സജീവമായിരുന്നത് ആ കാലയള വിലായിരുന്നു. ഇന്ന് അത് പേരിനുവേണ്ടിയായിരുന്നെങ്കില്‍ അന്നത് ഐക്യത്തിനുവേണ്ടിയാ യിരുന്നു. ക്രിസ്തുവില്‍ എല്ലാവരും സഹോദരങ്ങളാണെന്ന് വിശ്വസിക്കുക മാത്രമല്ല അത് പ്രചരിപ്പിക്കുകയും പ്രവര്‍ത്തിയില്‍ക്കൂടി കാണിച്ചുകൊടു ക്കുകയും ചെയ്ത മഹത്‌വ്യക്തിത്വത്തിന് ഉടമയായിരുന്നു ബെനഡിക്ട് തിരുമേനി.

വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ ഉണ്ടായിരുന്നെ ങ്കിലും സഭയുടെ തലവനെന്ന നിലയ്ക്ക് എല്ലാ രാഷ്ട്രീയപാര്‍ട്ടികളോടും ഒരേ നിലപാടായിരുന്നു ബെനഡിക്ട് തിരുമേനി പുലര്‍ത്തിയിരുന്നത്. അത് എപ്പോഴും ജനനന്മയെ കരുതിയായിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ തങ്ങള്‍ക്ക് അനുകൂലമാക്കി തീര്‍ക്കാന്‍ പലപ്പോഴും ശ്രമിക്കുന്നുണ്ട്. അതില്‍ക്കൂടി വോട്ടുകള്‍ നേടാന്‍ വേണ്ടിയായിരുന്നു. 89ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ മദ്ധ്യത്തില്‍ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തി ക്കുന്ന ജനകീയ നേതാക്കള്‍ക്ക് വോട്ട് നല്‍കണമെന്ന് പറയുകയുണ്ടായി. അന്ന് രാജീവ് ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സും വി.പി.സിംഗിന്റെ നേതൃത്വത്തില്‍ ജനതാദളുമായിരുന്നു പ്രധാന പോരാട്ടം. തിരുമേനിയുടെ ഈ പ്രസ്താവന വളച്ചൊടിച്ച് ജനതാദളിനെന്ന രീതിയില്‍ കൊണ്ടുവന്നു. തിരുമേനിയുടെ ആ വാക്കുകള്‍ തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ വേണ്ടി യായിരുന്നു അങ്ങനെ അവര്‍ ചെയ്തത്. എന്നാല്‍ തിരുമേനി അതിന്റെ സത്യാവസ്ഥയുമായി രംഗത്തു വന്നു. ജനങ്ങള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് എത്ര വലിയ വില കല്പിക്കുന്നു എന്നതിന്റെ ഉദാഹരണമാണിത്. കരുണാകരനുമായി നല്ല അടുപ്പം കാത്തുസൂക്ഷിച്ചിരുന്നെങ്കില്‍ ഇ.കെ. നായനാരുമായി അഭേദ്യമായ ഒരു ബന്ധം തിരുമേനിക്കുണ്ടായിരുന്നു.

ആ ബന്ധമാണ് ഇ. കെ. നായനാര്‍ തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് ഹൗസ് സന്ദര്‍ശിക്കാന്‍ കാരണം. ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന പി.ജെ. ആന്റണിയുടെ നാടകം നിരോധിക്കണമെന്ന് ആവശ്യ പ്പെട്ടുകൊണ്ട് ക്രൈസ്തവ മത മേലദ്ധ്യക്ഷന്മാര്‍ അന്നത്തെ തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് ഹൗസില്‍ കൂടിയപ്പോള്‍ ആയിരുന്നു ആ സന്ദര്‍ശനം.

പ്രകൃതിയേയും പ്രകൃ തി വിഭവങ്ങളെയും അദ്ദേഹം എന്നും സ്‌നേഹിച്ചിരുന്നു. കാട പക്ഷിയും കൂണ്‍ കൃഷിയും ഒക്കെ ആര്‍ച്ച് ബിഷപ്പ് ഹൗസിലെ ആകര്‍ഷണീയ വസ്തുക്കളായിരുന്നെങ്കില്‍ പൂന്തോട്ടം ഒരു അലങ്കാരമായിരുന്നു. അവയെ യൊക്കെ പരിപാലിക്കാന്‍ തിരുമേനി തിരക്കിനിടയിലും സമയം കണ്ടെത്തിയിരുന്നു. അദ്ദേഹത്തി ന്റെ ഇളം പച്ച നിറത്തിലുള്ള ഇമ്പാല കാര്‍ ഇന്നും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നു. തിരുമേനി ക്കും തിരുവിതാംകൂര്‍ മഹാരാ ജാവ് ശ്രീചിത്തിര തിരുനാളിനും മാത്രമായിരുന്നു അക്കാലത്ത് അത്തരത്തില്‍ ഇംബാല കാര്‍ ഉണ്ടായിരുന്നുള്ളു എന്നാണ് തോന്നുന്നത്.

അങ്ങനെ ശ്രേഷ്ഠമായ ഒരു ജീവിതം നയിച്ച പുണ്യാ ത്മാവായിരുന്നു ബെനഡിക്ട് മാര്‍ ഗ്രിഗോറിയോസ് തിരുമേനി. ഒരു ആര്‍ച്ച് ബിഷപ്പ് എന്ന പദവിക്കപ്പുറം കേരളത്തെയും അവിടുത്തെ ജനത്തെയും ജാതിമത ഭേദമെന്യേ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത ബെനഡിക്ട് തിരുമേനിയെ കേരളം ആദരപൂര്‍വ്വം എന്നും കണ്ടിരുന്നു. അതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ കബറടക്കത്തില്‍ എത്തിച്ചേര്‍ന്ന നാനാജാതി മതസ്ഥരുടെ ജനസാഗരം. ചില വ്യക്തികള്‍ക്ക് തുല്യര്‍ അവര്‍ മാത്രം അതാണ് ബെനഡിക്ട് മാര്‍ ഗ്രിഗോറിയോസ് തിരുമേനി. അദ്ദേഹത്തിന്റെ ഓര്‍മ്മകളുടെ മുന്നില്‍ പ്രണാമം.
Join WhatsApp News
യേശു 2017-10-25 12:31:25

കുടുംബമായി ജീവിക്കുന്നവനൊന്നും പുണ്യാത്മാവായി മരിക്കാൻ കഴിയില്ല? തിരുമേനിക്കോ പോപ്പിനോ ഒക്കെ പുണ്യാത്മാവായി മരിക്കാം ;പക്ഷെ ആർക്കാണതിന്റെ ഗുണം? മരിച്ചയാൾക്കോ അതോ മറ്റുള്ളവർക്കോ? കുറേപ്പേർ തീപ്പെടുന്നു, കാലം ചെയ്യുന്നു, വിടവാങ്ങുന്നു, ദിവഗംതനാകുന്നു, കാലയവനികക്കുള്ളിൽ മറയുന്നു. മറ്റു ചിലരെ തൂക്കി കൊല്ലുന്നു, മരിക്കുന്നു ചാകുന്നു തല്ലികൊല്ലുന്നു.
നിങ്ങൾ ആരെയാണ് സ്നേഹിക്കുന്നത്?  എനിക്ക് നിങ്ങളെ മനസിലാകുന്നില്ല.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക