Image

രാഷ്ട്രത്തിന് അഭിമാനമായി മലയാളികള്‍; മുന്‍ പ്രസിഡണ്ട് അംബ്ദുള്‍ കലാമിന്റെ സ്വപ്‌നങ്ങള്‍ മരിക്കുന്നില്ല

Published on 24 October, 2017
രാഷ്ട്രത്തിന് അഭിമാനമായി മലയാളികള്‍; മുന്‍ പ്രസിഡണ്ട് അംബ്ദുള്‍ കലാമിന്റെ സ്വപ്‌നങ്ങള്‍ മരിക്കുന്നില്ല
കൊച്ചി: ആഗോള മലയാളികള്‍ക്ക് അഭിമാനമാകുന്നു കോട്ടയം ഉഴവൂര്‍ സ്വദേശി സജി കൈപ്പിങ്കലും തെള്ളകം സ്വദേശി ജൂബി ഇടയാടിലും. കഴിഞ്ഞ വര്‍ഷം ലെറ്റര്‍ഫാംസ് എന്ന എന്‍ജിഓയിലൂടെ ദേശീയ തലത്തില്‍ സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ഡിയര്‍ കലാം സാര്‍ എന്ന പേരില്‍ നടത്തിയ പോസ്റ്റ് കാര്‍ഡ് കളക്ഷന്‍ ആഗോളതലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ചതിന് ശേഷം, ഡോ. അബ്ദുല്‍ കലാമിന്റെ ഓര്‍മ്മക്കായി പുതിയ ഒരു പുസ്തകം പുറത്തിറക്കിയിരിക്കുകയാണ് മലയാളികള്‍ക്ക് അഭിമാനമായ ജോബിയും സജിയും. ഈ മാസം ഒക്ടോബര്‍ 15 ന് വനിതകളുടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ മിത്തലി രാജ് പുറത്തിറക്കിയ "ഡ്രീം നേഷന്‍" എന്ന പുസ്തകത്തിന്റെ ആമുഖം തയ്യാറാക്കിയിരിക്കുന്നത് പുതുച്ചേരി ഗവര്‍ണറും പേരെടുത്ത മുന്‍ ഐ പി എസ് ഉദ്യോഗസ്ഥയുമായ കിരണ്‍ ബേദിയാണ്. ദേശീയ തലത്തില്‍ ഡോ. കലാമിന് പോസ്റ്റ് കാര്‍ഡുകളില്‍ സന്ദേശം അയച്ചുകൊണ്ടാണ് കഴിഞ്ഞ വര്‍ഷത്തെ ഡിയര്‍ കലാം സാര്‍ എന്ന പുസ്തകത്തിന് ആധാരമായ പോസ്റ്റ് കാര്‍ഡുകള്‍ നിര്‍മിച്ചത് എങ്കില്‍, ഈ വര്‍ഷം, സ്വപ്‌നങ്ങള്‍ കാണുവാന്‍ ഒരു തലമുറയെ പ്രേരിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്ത കലാം സാറിന്റെ സ്മരണയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പങ്കുവെയ്ക്ക്കപ്പെടുന്ന ഭാരതീയ യുവത്വത്തിന്റെ സ്വപനങ്ങളാണ് ഈ വര്‍ഷത്തെ ഡ്രീം നേഷന്‍ എന്ന പുസ്തകത്തിന്റെ ഉള്ളടക്കം. ഭാരതീയ സംസ്കാരത്തിന്റെ ഭാഗമായ നാനാത്വത്തില്‍ ഏകത്വം എന്ന മഹനീയമായ പ്രത്യേകതയെ യുവത്വത്തിന്റെ സ്മരണകളിലൂടെയും സ്വപനങ്ങളിലൂടെയും അവതരിപ്പിക്കുക എന്ന സ്വപനമാണ് ലെറ്റര്‍ ഫാം എന്ന സംഘടനയുടെ നേതൃത്വത്തില്‍ പുറത്തിറക്കുന്ന ഈ പുസ്തകത്തിലൂടെ സാധ്യമാവുന്നത് എന്ന് ലെറ്റര്‍ ഫാം സ്ഥാപകരായ സജി മാത്യു കൈപ്പിങ്കലും ജൂബി ഇടയാടിലും അറിയിച്ചു. ആഗോള തലത്തില്‍ തന്നെ സുപ്രസിദ്ധ പുസ്തക പ്രസാധകരായ ബ്ലൂംസ്‌ബെറിയാണ് പുസ്തകത്തിന്റെ പ്രസാധകര്‍.

ഈ പുസ്തകം തയ്യാറാക്കിയവരില്‍ ഒരാളായ സജി മാത്യു കൈപ്പിങ്കില്‍ കോട്ടയം ഉഴവൂര്‍ സ്വദേശിയാണ്. സജി കഴിഞ്ഞ 20 വര്‍ഷങ്ങളായി ടെലിവിഷന്‍/മറ്‌ലൃേെശിഴ പ്രൊഡക്ഷനില് ജോലി ചെയ്യുന്നു . സ്റ്റാര്‍ പ്ലസിലെ അവാര്‍ഡ് നേടിയ പരിപാടിയായ "ഫാമിലി ഫ്യൂഡ് “ എന്ന പരിപാടിയുടെ നിര്‍മ്മാതാവും നോര്‍ത്ത് ഇന്ത്യയിലെ പ്രസിദ്ധമായ ഈ ടീവി യുടെ പ്രസിദ്ധീകരണത്തില് മുഖ്യ പങ്കു വഹിച്ച ആള് കൂടിയായിരുന്നു . ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദമെടുത്ത സജി ഇപ്പോള്‍ അമേരിക്കയിലെ ലോസാഞ്ചല്‍സില്‍ ഭാര്യ ജൂലിയും മക്കളായ രോഹനും നിത്യനും ഒപ്പം താമസിക്കുന്നു.

ഈ പദ്ധതിയുടെ മറ്റൊരു ഉപജ്ഞാതാവായ ജൂബി ജോണ് ഇടയാടില് കാരിത്താസ് സ്വദേശിയാണ്. മാനെജ്‌മെന്റ് കണ്‌സല്ട്ടന്റായി കഴിഞ്ഞ 15 വര്ഷങ്ങളായി പ്രവര്ത്തിക്കുന്ന ജൂബി രാജസ്ഥാനിലെ ജോധ്പൂരില് വളര്‍ന്ന്, ഇപ്പോള്‍ ഭാര്യ ഡോ. ജീനുവിനും മകള്‍ ലില്ലികുട്ടിക്കും ഒപ്പം കൊച്ചിയില്‍ സ്ഥിരതാമാസക്കാരനാണ്.

ഡോ കലാമിന്റെ 84 മത് ജന്മദിനമായ 2015 ഒക്ടോബര്‍ 15ന് സജിയുടെയും ബിജുവിന്റെയും നേതൃത്വത്തില്‍, കൈകൊണ്ടെഴുതിയ പോസ്റ്റ് കാര്ഡുകള്‍ തയ്യാറാക്കികൊണ്ട്, ഡിയര്‍ കലാം സാര്‍ എന്ന പോസ്റ്റ്കാര്‍ഡ് കാമ്പെയ്‌നിലൂടെ ഡോ. കലാമിന്റെ ഓര്മ്മ പുതുക്കിയും ഡോ കലാമിന് ആദരവുകള്‍ അര്‍പ്പിച്ചുകൊണ്ടുമായിരുന്നു സംഘടിപ്പിച്ചത്. മുന്‍ രാഷ്ട്രപതിയെക്കുറിച്ചുള്ള ചിന്തകള് ഓരോരുത്തര്ക്കും പോസ്റ്റ് കാര്ഡിലൂടെ പങ്കു വച്ചുകൊണ്ട് യശ്ശശീര്‌നായ കലാം സാറിന് പോസ്റ്റ് കാര്ഡ് എഴുതികൊണ്ടായിരുന്നു പദ്ധതി മുന്നേറിയത്. 28 സംസ്ഥാനങ്ങളില് നിന്ന് വിദ്യാര്ത്ഥികളും വിവിധ കോര്‍പ്പറേറ്ററുകളും പരിപാടിയ്ക്ക് പിന്തുണയുമായി രംഗത്തെത്തുകയും , ലക്ഷക്കണക്കിന് കൈകൊണ്ടുള്ള പോസ്റ്റ്കാര്‍ഡുകള്‍ ചുരുങ്ങിയ കാലഘട്ടം കൊണ്ട് തന്നെ ലഭിക്കുകയും ചെയ്തതോടെ, ഒരു നേതാവിന്റെ സ്മരണയില്‍ ലോകത്തിലെ ഏറ്റവും വലിയ പോസ്റ്റ്കാര്‍ഡ് കാമ്പയിന്‍ ആയി അത് മാറികൊണ്ട് ചരിത്രത്തിന്റെ ഭാഗമായി. അതില് നിന്നും തെരഞ്ഞെടുത്ത പോസ്റ്റുകാര്‍ഡുകള്‍ ചേര്‍ത്തുള്ള പ്രദര്ശനവും, തെരെഞ്ഞെടുക്കപ്പെട്ട പോസ്റ്റുകാര്‍ഡുകള്‍ ചേര്‍ത്തുകൊണ്ട് 2016 ജൂലൈ 27ന് പുറത്തിറക്കിയ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പുബ്ലിഷര്‍സ്‌ന്റെ അവാര്‍ഡ് കരസ്ഥമാക്കിയ “ഡിയര്‍ കലാം സാര്‍” പുസ്തകവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

റിപ്പോര്‍ട്ട്: അനില്‍ മറ്റത്തിക്കുന്നേല്‍
രാഷ്ട്രത്തിന് അഭിമാനമായി മലയാളികള്‍; മുന്‍ പ്രസിഡണ്ട് അംബ്ദുള്‍ കലാമിന്റെ സ്വപ്‌നങ്ങള്‍ മരിക്കുന്നില്ല
രാഷ്ട്രത്തിന് അഭിമാനമായി മലയാളികള്‍; മുന്‍ പ്രസിഡണ്ട് അംബ്ദുള്‍ കലാമിന്റെ സ്വപ്‌നങ്ങള്‍ മരിക്കുന്നില്ല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക