Image

ഇശല്‍ ബാന്‍ഡ് രണ്ടാം വാര്‍ഷികം ആഘോഷം : മെഗാ മ്യൂസിക്കല്‍ കോമഡി ഫെസ്റ്റിവലും സൗജന്യ മെഡിക്കല്‍ ക്യാമ്പും.

Published on 25 October, 2017
ഇശല്‍ ബാന്‍ഡ് രണ്ടാം വാര്‍ഷികം ആഘോഷം : മെഗാ മ്യൂസിക്കല്‍ കോമഡി ഫെസ്റ്റിവലും സൗജന്യ മെഡിക്കല്‍ ക്യാമ്പും.
അബുദാബി : കലാകാരന്മാരുടെ കൂട്ടായ്മയായ ഇശല്‍ ബാന്‍ഡ് അബുദാബി (ഐ. ബി. എ.) യുടെ രണ്ടാം വാര്‍ഷീക ആഘോഷ പരിപാടി കളുടെ ഭാഗ മായി ഒക്‌ടോബര്‍ 26 ആം തിയ്യതി വ്യാഴാഴ്ച വൈകീട്ട് 7 മണി മുതല്‍ അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ ഇശല്‍ ബാന്‍ഡ് അബു ദാബി യുടെ കലാ കാര ന്മാര്‍ക്കൊപ്പം, മൈലാഞ്ചി ഫെയിം ആസിഫ് കാപ്പാട്, അഫ്‌സല്‍ ബിലാല്‍, മുജീബ് കോഴിക്കോട്, കലാഭവന്‍ നസീബ് എന്നിവര്‍ അണി നിരക്കുന്ന മെഗാ മ്യൂസിക്കല്‍ കോമഡി ഫെസ്റ്റി വല്‍ അരങ്ങേറും. പരിപാടിയുടെ ഭാഗമായി നടക്കുന്ന സാംസ്‌കാരിക സമ്മേളന ത്തില്‍  സാമൂഹ്യ  സാംസ്‌കാരിക  കലാ രംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിക്കും. ഇശല്‍ ബാന്‍ഡിന്റെ ജീവ കാരുണ്യ പദ്ധതി യുടെ ഈ വര്‍ഷത്തെ പ്രഖ്യാപനവും ചടങ്ങില്‍ നടക്കും.   

നിരവധി കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുകയും പ്രവാസ ലോകത്തെ ജോലിത്തിരക്കുകള്‍ക്കിട യില്‍ മറഞ്ഞിരുന്ന പ്രവാസി കലാകാര ന്മാരെ കണ്ടെത്തി  അവസരങ്ങള്‍ നല്‍കി വേദികളില്‍ അവതരിപ്പിക്കുകയും ചെയ്ത സിദ്ധീഖ് ചേറ്റുവ ക്ക് ഇശല്‍ ബാന്‍ഡ്അബുദാബിയുടെ വാര്‍ഷീക ആഘോഷ പരിപാടികളുടെ ഭാഗ മായി പ്രഖ്യാപി ക്കപ്പെട്ട പുരസ്‌കാരം സമ്മാനിക്കും. 

ഒക്ടോബര്‍ 27ആം തിയ്യതി വെള്ളി യാഴ്ച ഓക്‌സ്‌ഫോര്‍ഡ് മെഡിക്കല്‍ സെന്ററുമായി സഹകരിച്ചു കൊണ്ട്  9 സ്‌പെഷ്യലിറ്റി ഡോക്ടര്‍ മാര്‍ ഉള്‍പ്പെടെ, പിസിയോതെറാപ്പിസ്‌റ്, ലബോറട്ടറി എന്നീ സൗകര്യ ങ്ങളോടുകൂടിയ  അതിവിപുലമായ സൗജന്യ മെഡിക്കല്‍ ക്യാമ്പ് രാവിലെ 8മുതല്‍ ഉച്ചക്ക് 12 വരെയും, വൈകീട്ട് 3മുതല്‍ 8വരെയും നടക്കുന്നതാണ്. മുസ്സഫ, ബനിയസ് എന്നീ ഭാഗങ്ങളില്‍ നിന്നും സൗജന്യ വാഹന സൗകര്യ ങ്ങളോട് കൂടിയാണ് മെഡിക്കല്‍ ക്യാമ്പ് ഒരുക്കിയിട്ടുള്ളത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക