Image

മാനുഷിക ഘടകങ്ങളല്ല വിശ്വാസത്തിന്റെ അടിസ്ഥാനം: ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍

Published on 25 October, 2017
മാനുഷിക ഘടകങ്ങളല്ല വിശ്വാസത്തിന്റെ അടിസ്ഥാനം: ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍
 
പ്രസ്റ്റണ്‍: പത്രോസാകുന്ന പാറമേല്‍ സ്ഥാപിച്ചിരിക്കുന്ന സഭ ഈശോയുടേതാണെന്നും അതിനാല്‍ മാനുഷിക ഘടകങ്ങളല്ല ഈ സഭയുടെ അടിസ്ഥാനമെന്നും ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍. ഗ്രേറ്റ് ബ്രിട്ടന്‍ രൂപത പ്രഥമ അഭിഷേകാഗ്‌നി കണ്‍വന്‍ഷനില്‍ വചനസന്ദേശം നല്‍കുകുകയായിരുന്നു അദ്ദേഹം. 

സഭയോട് ചേര്‍ന്നു നില്‍ക്കുന്നവര്‍ അതിനാല്‍ ദൈവത്തോടു ചേര്‍ന്നു നില്‍ക്കുന്നതെന്നും അതിനു പുറത്തുനിന്ന് പ്രവര്‍ത്തിക്കുന്നത് ദൈവ പദ്ധതിക്ക് ചേര്‍ന്നതല്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സ കത്തീഡ്രലില്‍ നിറഞ്ഞുകവിഞ്ഞ വിശ്വാസ സാഗരത്തെ സാക്ഷിനിര്‍ത്തി കണ്‍വന്‍ഷന്റെ രണ്ടാം ദിവസം ശുശ്രൂഷകള്‍ രാവിലെ 9.30ന് ആരംഭിച്ചു. ജപമാല, സ്തൂതിസ്‌തോത്രങ്ങള്‍, വചന പ്രഘോഷണങ്ങള്‍, ദിവ്യബലി എന്നിവയില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാന്പിക്കല്‍, ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍, ഫാ. സാംസണ്‍ കോട്ടൂര്‍, ഫാ. സോജി ഓലിക്കല്‍, ഫാ. സജി തോട്ടത്തില്‍, ഫാ. ജിനോ അരീക്കാട്ട്, ഫാ. മാത്യു ചൂരപൊയ്കയില്‍, ഫാ. ഫാന്‍സുവ പത്തില്‍, ഫാ. മാത്യു പിണക്കാട്ട്, ഫാ. ആന്റണി ചുണ്ടൊലിക്കാട്ടില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 

ഉച്ചകഴിഞ്ഞ് മൂന്നിന് മാര്‍ സ്രാന്പിക്കല്‍ ദിവ്യബലി അര്‍പ്പിച്ച് വചന സന്ദേശം നല്‍കി. ഈ ഭൂമിയില്‍ ജീവിക്കുന്‌പോഴും സ്വര്‍ഗരാജ്യത്തെ ലക്ഷ്യമാക്കി ആത്മീയ ഒരുക്കം നടത്തണമെന്നും അതിന് നിരന്തരമായ പരിശ്രമം ആവശ്യമാണെന്നും അദ്ദേഹം വചന സന്ദേശത്തില്‍ പറഞ്ഞു. 

പ്രസ്റ്റണ്‍ റീജണിലെ വിവിധ വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നായി ആയിരക്കണക്കിന് വിശ്വാസികള്‍ തിരുക്കര്‍മങ്ങളില്‍ പങ്കെടുത്തു. പ്രസ്റ്റണ്‍ റീജണല്‍ ഡയറക്ടര്‍ റവ. ഡോ. മാത്യു പിണക്കാട്ടും കമ്മിറ്റിയംഗങ്ങളും കണ്‍വന്‍ഷന് നേതൃത്വം നല്‍കി. 

കണ്‍വന്‍ഷന്റെ മൂന്നാം ദിനമായ മാഞ്ചസ്റ്റര്‍ റീജണില്‍ നടക്കും. The Sheridan Suite, 371 Oldham Road, Manchester, M40 8 RR  ല്‍ നടക്കുന്ന ശുശ്രൂഷകള്‍ രാവിലെ ഒന്പതിന് ആരംഭിക്കും. കുട്ടികള്‍ക്ക് പ്രത്യേക ശുശ്രൂഷകള്‍ ഒരുക്കിയിട്ടുണ്ട്. മാഞ്ചസ്റ്റര്‍ റീജണ്‍ കോഓര്‍ഡിനേറ്റര്‍ ഫാ. സജിമോന്‍ മലയില്‍പുത്തന്‍പുരയുടെയും കമ്മിറ്റി അംഗങ്ങളുടേയും നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് കണ്‍വന്‍ഷന് ക്രമീകരിച്ചിരിക്കുന്നത്. 

കണ്‍വന്‍ഷന്റെ നാലാം ദിനമായ ഒക്ടോബര്‍ 25ന് (ബുധന്‍) കേംബ്രിഡ്ജ് റീജണില്‍ നടക്കും.

റിപ്പോര്‍ട്ട്: ഫാ. ബിജു കുന്നക്കാട്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക