Image

ശ്രീകണ്ഠന്‍ നായരുമായി മീഡിയ ഫോറം പ്രവര്‍ത്തകര്‍ കൂടിക്കാഴ്ച നടത്തി

Published on 25 October, 2017
ശ്രീകണ്ഠന്‍ നായരുമായി മീഡിയ ഫോറം പ്രവര്‍ത്തകര്‍ കൂടിക്കാഴ്ച നടത്തി
 
കുവൈത്ത് സിറ്റി: ഹൃസ്വ സന്ദര്‍ശനാര്‍ഥം കുവൈത്തിലെത്തിയ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ഫ്‌ളവേര്‍സ് ടിവി മാനേജിംഗ് ഡയറക്ടറുമായ ശ്രീകണ്ഠന്‍ നായരുമായി മലയാളി മീഡിയ ഫോറം പ്രവര്‍ത്തകര്‍ കൂടിക്കാഴ്ച നടത്തി. മാധ്യമ രംഗത്തെ പുതിയ രീതികളെക്കുറിച്ചും പുതിയ പ്രവണതകളെക്കുറിച്ചും ശ്രീകണ്ഠന്‍ നായര്‍ മാധ്യമ പ്രവര്‍ത്തകരുമായി സംവദിച്ചു. 

ഫഹഹീല്‍ ബുഅലി റസ്റ്ററന്റ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മീഡിയ ഫോറം ജനറല്‍ കണ്‍വീനര്‍ ടി.വി.ഹിക്മത്ത് മീഡിയ ഫോറത്തിന്റെ സ്‌നേഹോപഹാരം ശ്രീകണ്ഠന്‍ നായര്‍ക്ക് കൈമാറി. ഫ്‌ളവേര്‍സ് ടിവി എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് അനില്‍ അയിരൂരും സംബന്ധിച്ചു. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക