Image

റിയാദില്‍ കോഴിക്കോട് സ്വദേശി കുഴഞ്ഞുവീണു മരിച്ചു

Published on 25 October, 2017
റിയാദില്‍ കോഴിക്കോട് സ്വദേശി കുഴഞ്ഞുവീണു മരിച്ചു
 
റിയാദ്: കോഴിക്കോട് സ്വദേശി റിയാദില്‍ താമസസ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചു. കോഴിക്കോട് ജില്ലയിലെ ചെലവൂര്‍ സ്വദേശി അഷറഫ് പറന്പടിയാണ് ഇന്നു രാവിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചത്. 47 വയസായിരുന്നു. കേളി കലാസാംസ്‌കാരികവേദി സുലൈ ഏരിയ ടവര്‍ യൂണിറ്റ് അംഗമായിരുന്ന അഷ്‌റഫ് റിയാദില്‍ ഹാഫില്‍ കന്പനിയില്‍ െ്രെഡവറായി ജോലി ചെയ്തുവരികയായിരുന്നു. 

ഭാര്യ ജാസ്മിന്‍, പിതാവ് മാമു, മാതാവ് ആച്ചുമ്മ. 

മൃതദേഹം നാട്ടിലെത്തിക്കുന്നതിനാവശ്യമായ നടപടിക്രമങ്ങള്‍ കേളി ജീവകാരുണ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിവരുന്നു. കേളിയുടെ സജീവ പ്രവര്‍ത്തകനായിരുന്ന അഷറഫിന്റെ നിര്യാണത്തില്‍ കേളി സെക്രട്ടറിയേറ്റ് അനുശോചിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക