Image

സൗദി അറേബ്യയുടെ തീവ്ര മതവിശ്വാസത്തിന്റെ കവാടങ്ങള്‍ തുറക്കപ്പെടുമ്പോള്‍, ജനാധിപത്യ ഇന്ത്യയുടെ നിലപാട് എന്ത്? (ജയ് പിള്ള)

Published on 25 October, 2017
സൗദി അറേബ്യയുടെ തീവ്ര മതവിശ്വാസത്തിന്റെ കവാടങ്ങള്‍ തുറക്കപ്പെടുമ്പോള്‍, ജനാധിപത്യ ഇന്ത്യയുടെ നിലപാട് എന്ത്? (ജയ് പിള്ള)
ഖത്തര്‍നെ നിരോധിച്ചതിനു ശേഷം സൗദി അറേബ്യ വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുന്നത് വനിതകള്ക്ക് വേണ്ടി െ്രെഡവിംഗ് മേഖല തുറന്നു കൊടുത്തു കൊണ്ടാണ്.അടിച്ചമര്‍ത്തപ്പെട്ട രീതിയില്‍ കഴിഞ്ഞിരുന്ന യുവ സമൂഹത്തിനു ഇത് സന്തോഷവും,സ്വാഗതാര്‍ഹവും ആയ തീരുമാനം ആയിരുന്നു.സൗദിയുടെ പുതിയ യുവ കീരീട അവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ വീണ്ടും ലോക വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുന്നു.സൗദിയുടെ വാതിലുകള്‍ ലോകത്തിനു മുന്നിലേക്ക് തുറക്കുന്നു.കഴിഞ്ഞ 30 വര്‍ഷത്തെ ബിന്‍ലാദന്‍ മോഡല്‍ ഭരണ സംവിധാനങ്ങളില്‍ നിന്നും മാറി ലോക രാജ്യങ്ങളെ സ്വാഗതം ചെയ്തു കൊണ്ട് യഥാര്‍ത്ഥ ഇസ്‌ലാമിക കാഴ്ചപ്പാടുകളിലൂടെ രാജ്യത്തിന്റെ മുഖം രക്ഷിക്കാന്‍ ഈ യുവ നേതാവ് ഉത്തരവ് പുറപ്പെടുവിച്ചു കഴിഞ്ഞു.

ഈജിപ്ത് ജോര്‍ദാന്‍ എന്നിവരും ആയി പിണക്കങ്ങള്‍ മറന്നു കോടികളുടെ വാണിജ്യ കരാര്‍ സ്ഥാപിക്കാനും അദ്ദേഹം ഒരുങ്ങുന്നു.

വികസന പ്രവര്‍ത്തനങ്ങളില്‍ ആഗോള വല്‍ക്കരണത്തിന്റെ ആവശ്യവും,യഥാര്‍ത്ഥ ഇസ്‌ലാമിന്റെ സാഹോദര്യ കാഴ്ചപ്പാടും നടപ്പിലാക്കുക ആണ് ഈ യുവ രാജാവിന്റെ ലക്ഷ്യം.തീവ്ര ഇസ്‌ലാമികതയില്‍ നിന്നും വളരെയേറെ മിതത്വ വാദത്തിലേക്കു സൗദി കാലെടുത്തു വെക്കുമ്പോള്‍ രാജ്യത്തെ ഒരു തുറന്ന സമൂഹം ആക്കുകയും അത് വഴി അന്ദാരാഷ്ട്ര കരാറുകള്‍,വാണിജ്യ ബന്ധങ്ങള്‍ പുഷ്ടിപ്പെടുത്തുകയും ആണ് ലക്ഷ്യം.ഇത് ഇന്ന് നിലവില്‍ ഉള്ള ഐ എസ് ഐ എസ് പോലുള്ള തീവ്രവാദ സംഘടനകള്‍ക്കു ഒരു തിരിച്ചടിയും ആകും.

മൂന്നു വന്കരകള്‍ക്കു നടുവില്‍ ഉള്ള ഏറ്റവും വലിയ ശക്തി കേന്ദ്രമായി ജീ 20 രാജ്യങ്ങള്‍ വളരും എന്നതിന്റെ ഉത്തമ ഉദാഹരണം കൂടിയാണിത്.

സൗദിയിലെ മൊത്തം ജനസംഖ്യയില്‍ 70 ശതമാനം പേരുംയുവതീ യുവാക്കള്‍ ആണെന്നും അവരുടെ പൂര്‍ണ്ണമായ പിന്തുണ ഇപ്പോള്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഭരണ ക്രമങ്ങളിലും,പരിഷ്കാരങ്ങളിലും ഉണ്ടെന്നു അദ്ദേഹം ചൂണ്ടി കാട്ടുന്നു. ഈ പിന്തുണ കഴിഞ്ഞ 30 വര്ഷം ആയി കുട്ടിക്കാലം മുതല്‍ ഇന്നത്തെ യുവ സമൂഹം അനുഭവിച്ച തീവ്രമായ മതവിശ്വാസങ്ങള്‍ക്കു എതിരെയുള്ള തുറന്നു പറച്ചില്‍ ആണെന്ന് അദ്ദേഹം മാധയമങ്ങളോട് പറയുന്നു.

മാന്‍ പവര്‍ സപ്ലൈ യില്‍ ഇന്ത്യക്കു വിദേശ വരുമാനം നേടിത്തരുന്ന രാജ്യങ്ങളില്‍ ഒന്നായ സൗദിയുടെ നല്ല തീരുമാനം,ഇന്ത്യയുടെ സമീപകാല പ്രവര്തികളും ആയി ഒരു താരതമ്യ പഠനം ചെയ്യേണ്ടിയിരിക്കുന്നു.

ഇസ്‌ലാമിക രാജ്യങ്ങളില്‍ മാത്രമായി 2014 ല്‍ 775,845 ഇന്ത്യന്‍ വംശജര്‍ ഉണ്ടായിരുന്നത് മത തീവ്രവാദത്തിന്റെയും,സുരക്ഷിതത്വത്തിന്റെ പേരിലും 2016 ല്‍ 507,296 ആയി കുറഞ്ഞതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.ഇന്ത്യയില്‍ ഉണ്ടായ ഭരണമാറ്റം മത സഹിഷ്ണുതയുടെ കാര്യത്തില്‍ വിദേശ രാജ്യങ്ങള്‍ക്കു ഇന്ത്യയോടുള്ള സമീപകാല സമീപനം ഇതാണ് ഈ എണ്ണ വ്യത്യാസത്തിന് പ്രധാന കാരണം ആയി വിദക്തര്‍ ചൂണ്ടി കാണിക്കുന്നത്.

മത തീവ്രവാദികള്‍ എന്ന് ജനാധിപത്യ വിശ്വാസികള്‍ ആയ ഇന്‍ഡ്യാക്കാര്‍ സൗദിയെ മുദ്രകുത്തുമ്പോള്‍ നമുക്ക് ഒന്ന് തിരിച്ചു ചിന്തിക്കാന്‍ സമയമായിരിക്കുന്നു എന്ന് സാരം.സൗദി പോലുള്ള ഇസ്‌ലാമിക രാഷ്ട്രങ്ങള്‍ പൂര്‍ണ്ണമായ സ്ത്രീ സ്വാതന്ത്രത്തിലേക്കു വാതിലുകള്‍ തുറക്കുകയും,മറ്റു രാഷ്ട്രങ്ങളോടുള്ള സമീപനത്തില്‍ അയവു വരുത്തുകയും ചെയ്യുന്ന കാലഘട്ടത്തില്‍ ആണ് മത പരിവര്‍ത്തനവും,ലവ് ജിഹാദും,താജ്മഹലും,എല്ലാം ഇന്ത്യയില്‍ ജാതീയ വല്‍ക്കരിക്കപ്പെടുന്നത്. ലോകരാഷ്ടങ്ങളിലെ നമ്പര്‍ വണ്‍ ജനാധിപത്യ രാജ്യത്തിന് വന്ന മൂല്യശോഷണം മറ്റു രാജ്യങ്ങള്‍ വീക്ഷിക്കുന്നു എന്ന് ആധുനിക മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ഇന്ത്യന്‍ ഭരണ തലവന്‍ മനസ്സിലാക്കുന്നില്ല എന്ന് വേണം കരുതാന്‍.ലോകം കൈവിരല്‍ തുമ്പിലേക്കു ചുരുങ്ങിയപ്പോള്‍ ഇന്ത്യയെപ്പോലുള്ള മതേതര ജനാധിപത്യ രാജ്യത്തു മതത്തിന്റെയും,ഭക്ഷണത്തിന്റെയും,ദേശത്തിന്റെയും,ദേശീയതയുടെയും പേര് പറഞ്ഞു നടത്തുന്ന നര ഹത്യകള്‍,മറ്റു കെടുതികള്‍ എങ്ങിനെ ശരിവെക്കാന്‍ ആകും.

സൗദിയുടെ പുതിയ തീരുമാനങ്ങള്‍ ഇന്ത്യക്കു പോലും മാതൃക ആകുന്ന വിധത്തില്‍ ഉള്ളതാണെന്നും എടുത്തു പറയേണ്ടിയിരിക്കുന്നു.ലോകവും രാജ്യവും തമ്മില്‍ അടുക്കുമ്പോള്‍ മതത്തിന്റെ പേരില്‍,വിശ്വാസത്തിന്റെ പേരില്‍, വ്യക്തി സ്വാതന്ത്രത്തെ ചോദ്യം ചെയ്യുന്ന രീതിയില്‍ ഇന്ത്യയില്‍ നടന്നു വരുന്ന സമീപകാല സംഭവങ്ങള്‍ ഒരിക്കലും രാജ്യത്തെ വികസനത്തിലേക്കോ,പ്രാദേശിക സുരക്ഷയിലേക്കോ നയിക്കുകയില്ല എന്ന് മാത്രമല്ല,തീവ്ര വിശ്വാസ അന്തരമുള്ള ഒരു പുതിയ ലാദന്‍ യുഗം (മോദിയുഗം) എന്നായിരിക്കും ആയിരിക്കും ഇന്ത്യക്കു വരുംകാലങ്ങളില്‍ ലോകം നല്‍കുന്ന സ്ഥാന മാനങ്ങള്‍ക്കുള്ള അടിക്കുറിപ്പ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക