Image

ദിലീപിന്റെ ജാമ്യഹരജി ഒരു ദിവസം കൂടി മാറ്റിവെച്ചിരുന്നെങ്കില്‍ സുപ്രീംകോടതിയില്‍ പോയേനെയെന്ന്‌ പി.സിജോര്‍ജ്‌

Published on 26 October, 2017
ദിലീപിന്റെ ജാമ്യഹരജി ഒരു ദിവസം കൂടി മാറ്റിവെച്ചിരുന്നെങ്കില്‍  സുപ്രീംകോടതിയില്‍ പോയേനെയെന്ന്‌ പി.സിജോര്‍ജ്‌

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ജാമ്യഹരജി ഒരു ദിവസം കൂടി മാറ്റിവെച്ചിരുന്നെങ്കില്‍ താന്‍ സുപ്രീം കോടതിയില്‍ പോകുമായിരുന്നെന്ന്‌ മനോരമ ഓണ്‍ലൈനിന്‌ നല്‍കിയ അഭിമുഖത്തില്‍ പി.സി ജോര്‍ജ്ജ്‌ എംഎല്‍.എ പറയുന്നു.

ആരോടും പറയാത്ത കാര്യമാണ്‌ ഇത്‌. ഞാന്‍ സുപ്രീം കോടതിയിലെ വക്കീലിനെ വീട്ടില്‍ വരുത്തി സംസാരിച്ചു എല്ലാം ക്രമീകരിച്ചിരുന്നു. ദിലീപിനോട്‌ പോലും ഞാന്‍ പറഞ്ഞിട്ടില്ല.  അഭിമുഖത്തില്‍ പി.സി ജോര്‍ജ്‌ പറയുന്നു.

എന്റെ രണ്ടു മക്കളെ വച്ച്‌ സത്യം ചെയ്യുന്നു, ദിലീപുമായി എനിക്ക്‌ ഒരു ബന്ധവുമില്ല. 85 ദിവസത്തിനുശേഷമാണ്‌ ദിലീപ്‌ ജാമ്യത്തില്‍ ഇറങ്ങിയത്‌. അതില്‍ എനിക്ക്‌ സങ്കടമുണ്ട്‌. ഇറങ്ങിയ അന്നു മുതല്‍ ദിലീപ്‌ എന്നെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു.

ഞാന്‍ സംസാരിച്ചില്ല. എന്റെ മകന്‍ വന്നിട്ട്‌ പറഞ്ഞു 'നിര്‍ബന്ധമായും ദിലീപ്‌ പപ്പായെ കാണണമെന്നും സംസാരിക്കണമെന്നും പറയുന്നു'. ഞാന്‍ പറഞ്ഞു എനിക്ക്‌ കാണുകയും വേണ്ട മിണ്ടുകയും വേണ്ട. ജാമ്യം കിട്ടണമെന്നാണ്‌ ഞാന്‍ ആഗ്രഹിച്ചത്‌. അത്‌ കിട്ടി.

ജാമ്യം ലഭിച്ച അന്നു രാത്രി രണ്ടുമണിയായപ്പോള്‍ നാദിര്‍ഷ ഫോണില്‍ വിളിച്ചു. എനിക്ക്‌ വ്യക്തിപരമായി ഇഷ്ടമുള്ള ഒരാളാണ്‌ നാദിര്‍ഷ. ദിലീപിന്‌ ഉറങ്ങാന്‍ സാധിക്കുന്നില്ല. സാറിനോട്‌ സംസാരിച്ചിട്ടേ ഉറങ്ങൂ എന്ന്‌ നാദിര്‍ഷ പറഞ്ഞു. എങ്കില്‍ കൊടുത്തോളൂ എന്ന്‌ ഞാന്‍ പറഞ്ഞു ദിലീപിനോട്‌ സംസാരിച്ചു.

ഭയങ്കര സന്തോഷമുണ്ടെന്ന്‌ ദിലീപ്‌ ദുഃഖത്തോടു കൂടി പറഞ്ഞു. സന്തോഷം കൊണ്ട്‌ പൊട്ടിക്കരഞ്ഞു. ഞാന്‍ പറഞ്ഞു സന്തോഷവും വേണ്ട ദുഃഖവും വേണ്ട ഇതെല്ലാം ദൈവഹിതമാണെന്ന്‌ മനസിലാക്കുക.
വിധിയെ തടുക്കാന്‍ കഴിയില്ല. നമ്മള്‍ ഒരു പാപവും ചെയ്‌തിട്ടില്ലെങ്കിലും നമ്മുടെ ജന്മത്തില്‍ ചിലതൊക്കെ എഴുതിവച്ചിട്ടുണ്ട്‌ അതാണ്‌ നടക്കുന്നത്‌. ഒരു ദുഃഖവും വേണ്ട സന്തോഷത്തോടെ ഇരട്ടി ശക്തിയോടെ കലാരംഗത്തേക്ക്‌ വരിക.
 തീര്‍ച്ചയായും കലാരംഗത്ത്‌ 100 ശതമാനവും ശരി ചെയ്‌ത്‌പോകും എന്ന്‌ ദിലീപ്‌ പറഞ്ഞു. പി. സി ജോര്‍ജ്ജ്‌ പറയുന്നു.

ദിലീപിന്റെ ആദ്യ ഭാര്യ മഞജുവാര്യര്‍ക്കെതിരെയും പി.സി രൂക്ഷവിമര്‍ശനം നടത്തി. അവര്‍ നല്ലൊരു നടിയാണ്‌. പക്ഷേ അവരുടെ മനസ്‌ കഠിനമാണ്‌. അവര്‍ ചെന്നുപെട്ടിരിക്കുന്നത്‌ അപകടകരമായ ചതിക്കുഴിയിലാണ്‌.
ഇപ്പോള്‍ മഞ്‌ജു വൈരാഗ്യം തീര്‍ക്കുകയാണ്‌. ഇപ്പോള്‍ ഇതിനൊക്കെ നേതൃത്വം കൊടുക്കുന്നത്‌ എഡിജിപി സന്ധ്യയാണ്‌.  പി.സി ജോര്‍ജ്‌പറയുന്നു.

Join WhatsApp News
Wiseman 2017-10-26 06:49:42
An empty vessel sounds much! 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക