ക്യാമറയ്ക്കു മുന്നിലും പിന്നിലും പ്രധാന റോളില്‍
കോഴിക്കോട്ടുകാര്‍ അണിനിരക്കുന്ന സിനിമ 'ഒമ്പതാം വളവിനപ്പുറം' വെള്ളിയാഴ്ച
പുറത്തിറങ്ങും. സംവിധായകന് വി എം വിനുവിന്റെ അനിയന് വി എം അനില്‍ സംവിധാനം
ചെയ്യുന്ന സിനിമ കോഴിക്കോട് നഗരത്തില്‍ കച്ചവടം നടത്തുന്ന അഞ്ച് കൂട്ടുകാരുടെ കഥ
പറയുന്നു.
ഒരു പ്രത്യേക സാഹചര്യത്തില്‍ താമരശേരി ചുരത്തിലൂടെ കര്‍ണാടകത്തിലേക്ക്
പുറപ്പെടുന്ന ഇവരുടെ യാത്രയും അതിനിടെയുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് സിനിമയുടെ
കാതല്‍. ജോയ് മാത്യു, മാമുക്കോയ, ജെന്നിഫര്‍ ആന്റണി, നിര്‍മല്‍ പാലാഴി, ശശി കലിംഗ
തുടങ്ങിയവര്‍ക്കൊപ്പം പുതുമുഖമായ പി എം സാദി, ഹാസ്യതാരങ്ങളായ പ്രദീപ് ബാല്‍, സി ടി
കബീര്‍, ഷൈജു പേരാമ്പ്ര എന്നിവരും വേഷമിടുന്നു.