Image

ഡോ. സഖറിയ മാര്‍ തെയോഫിലോസ്: കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ആള്‍രൂപം :ഏബ്രഹാം കെ ഈപ്പന്‍

അനില്‍ കെ പെണ്ണുക്കര Published on 26 October, 2017
ഡോ. സഖറിയ മാര്‍ തെയോഫിലോസ്: കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ആള്‍രൂപം :ഏബ്രഹാം കെ ഈപ്പന്‍
കാരുണ്യപ്രവര്‍ത്തനങ്ങളുടെ ആള്‍രൂപം ആയിരുന്നു കാലം ചെയ്ത ഡോ. സഖറിയ മാര്‍ തെയോഫിലോസ് തിരുമേനിയെന്നു ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗവും ഹൂസ്റ്റണിലെ സാംസ്‌കാരികപ്രവര്‍ത്തകനുമായ ഏബ്രഹാം കെ ഈപ്പന്‍ E-മലയാളിയോട് അനുസ്മരിച്ചു.ഒരു തികഞ്ഞ മനുഷ്യ സ്‌നേഹി ,അതിലുപരി നല്ല ഒരു സുഹൃത്ത് കൂടി ആയിരുന്നു അദ്ദേഹം.സ്വന്തം നാട്ടുകാരാണ് എന്ന നിലയില്‍ തിരുമേനിയോട് അഗാധമായ ഒരു ബന്ധം കാത്തു സൂക്ഷിക്കുവാനും കാലം ചെയ്യ്യുന്നതിനു ഒരാഴ്ച മുന്‍പ് നേരില്‍ കാണുവാനും രോഗവിവരങ്ങള്‍ അന്വേഷിക്കുവാനും സാധിച്ചു.കാന്‍സര്‍ രോഗം അദ്ദേഹത്തെ പിടികൂടിയ സമയത്തു അദ്ദേഹത്തെ ഹ്യൂസ്റ്റനില്‍ രോഗബാധിതനായി ചികില്‍സ യില്‍ ആയിരുന്നപ്പോള്‍ ശുശ്രൂഷിക്കാന്‍ പറ്റിയതും ജീവിതത്തിലെ നല്ല മുഹൂര്‍ത്തമായി കാണുന്നു.ഇപ്പോഴും അദ്ദേഹം കാത്തു സൂക്ഷിക്കുന്ന ഹൃദയ ബന്ധം ഒരു പക്ഷെ പല മനുഷ്യരിലും കണ്ടു എന്ന് വരില്ല.സഹജീവിയെ മനസിലാക്കി അവന്റെ ഉള്ളില്‍ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഉറവയ്ക്കു വഴിയാകുക എന്നതായിരുന്നു തിരുമേനിയുടെ ജീവിത ലക്ഷ്യം തന്നെ എന്നു തോന്നിയിട്ടുണ്ട്.

ഡോ. സഖറിയാസ് തെയോഫിലോസ് .അനവധി കാന്‍സര്‍ രോഗികളെ സഹായഹസ്തം നീട്ടി ജീവിതത്തിലേയ്ക്ക് മടക്കി കൊണ്ടുവന്ന ജീവകാരുണ്യ പ്രവര്‍ത്തകന്‍ കൂടിയാണ് . ജീവകാരുണ്യ പ്രവര്‍ത്തനമാണ് ശരിക്കുമുള്ള ആത്മീയപ്രവര്‍ത്തണമെന്നു അദ്ദേഹം തന്റെ പ്രവര്‍ത്തനങ്ങളിലൂടെ തെളിയിച്ചു.കേരളത്തില്‍ രക്തദാന പ്രസ്ഥാനത്തിന് തുടക്കം കുറിക്കുകയും രക്തദാനം ഒരു മഹത്തായ ദാനങ്ങളില്‍ ഒന്നാണ് എന്ന് മനുഷ്യനെ ഉത്‌ബോധിപ്പിക്കുവാനും അദ്ദേഹം സദാ ശ്രമിച്ചു കൊണ്ടിരുന്നു .നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സ്വന്തം നിലയ്ക്കും മലബാര്‍ ഭദ്രാസനത്തിന്റെ കീഴിലും നടത്തി .നാനാ ജാതിമതസ്ഥരുടെ സമൂഹ വിവാഹം,എല്ലാ മാസവും അട്ടപ്പാടിയിലെ ആദിവാസികള്‍ക്കിടയില്‍ ഭക്ഷണ വസ്ത്രവിതരണം ,സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ ചികിത്സാ സഹായം തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ ചിലതു മാത്രമാണ് .

പുണ്യ ജീവിതം കൊതിച്ച്, വിട്ടുവീഴചയില്ലാത്ത വിശുദ്ധിയുടെ മാര്‍ഗത്തിലൂടെ, പുണ്യ ജീവിതം നയിച്ച് ദൈവത്തിന്റെ കരങ്ങളും നിസഹായരുടെ സ്‌നേഹിതനുമായി മാറിയ ഡോ. സഖറിയാ മാര്‍ തെയോഫിലോസിന്റെ പ്രവര്‍ത്തനങ്ങളെ കാലം വിലയിരുത്തുന്നത് ഇത്തരം നനയിലൂടെ മാത്രമാകും.ഉപാധികള്‍ ഒന്നുമില്ലാതെ മറ്റുള്ളവരെ ഷെഹിക്കുവാനും,കരുതുവാനും നന്മയുള്ള മനസുകള്‍ക്ക് മാത്രമേ സാധിക്കു. ഒരു ശെമ്മാശനായിരിക്കെത്തന്നെ നിഷ്ഠയുള്ള ഒരു ജീവിതം സ്വീകരിച്ച ഒരു യഥാര്‍ത്ഥ സന്യാസിയായിരുന്നു .ദൈവത്തിന്റെ ഭൂമിയിലേക്ക് നീളുന്ന കരങ്ങളായിത്തീരാനായിരുന്നു അദ്ദേഹം ആഗ്രഹിച്ചത്.ആ ദൈവ കരങ്ങളുടെ സ്പര്‍ശമേറ്റ നിരവധി അശരണരായ മനുഷ്യര്‍ മനുഷ്യര്‍ ഇന്നും ഈ ഭൂമിയിലുണ്ട്.ദൈവ സ്‌നേഹത്തിന്റെ ഭൂമിയിലെ മറ്റൊരു മുഖം തന്നെയായിരുന്നു മാര്‍ തെയോഫിലോസ്. മലങ്കര സഭയിലെ അനേകം ആളുകള്‍ അദ്ദേഹത്തിന്റെ മദ്ധ്യസ്ഥതയില്‍ അഭയം തേടുകയും സഭ അദ്ദേഹത്തെ ഒരു വിശുദ്ധനായി പ്രഖ്യാപിക്കുകയും ചെയ്യുന്ന നാളുകള്‍ ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

അമേരിക്കയിലെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഒരു മുഖ്യ അജണ്ടയായി കൊണ്ടുവന്നു പ്രവര്‍ത്തിക്കുവാന്‍ തനിക്കു പ്രചോദനമായത് തിരുമേനിയുടെ ഇത്തരം നന്മയുള്ള പ്രവര്‍ത്തനങ്ങള്‍ ആണ് എന്ന് സംശയമില്ലാതെ പറയാം എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു ജീവിതം കൊണ്ട് നന്മയുടെ തലം കൊണ്ട് നേടാവുന്നതെല്ലാം നേടിയ വ്യക്തികൂടി ആയിരുന്നു അദ്ദേഹം .ഡോ. സഖറിയ മാര്‍ തെയോഫിലോസ് തിരുമേനിക്ക് പകരം വയ്ക്കാന്‍ മറ്റൊരു ആത്മീയ നേതാക്കള്‍ ഇല്ല എന്ന് തന്നെ പറയേണ്ടി വരുമ്പോള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖല അത്രത്തോളം വ്യാപ്തിയുള്ളതാണെന്നു എന്ന് വിലയിരുത്താം.
ഡോ. സഖറിയ മാര്‍ തെയോഫിലോസ്: കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ആള്‍രൂപം :ഏബ്രഹാം കെ ഈപ്പന്‍   ഡോ. സഖറിയ മാര്‍ തെയോഫിലോസ്: കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ആള്‍രൂപം :ഏബ്രഹാം കെ ഈപ്പന്‍
Join WhatsApp News
GEORGE V 2017-10-26 13:11:55
ലളിത ജീവിതം നയിച്ച് സാധാരണക്കാരനായി പാവങ്ങളെ ആവും വിധം സഹായിച്ചു അകാലത്തു പൊലിഞ്ഞ ആ നല്ലിടയന് പ്രണാമം. ഇപ്പോഴത്തെ ഭൂരിപക്ഷം തിരുമേനിമാരും അത്യാഡംബരത്തിന്റെ പിറകെ പായുമ്പോൾ സഖറിയാ തിരുമേനി ഒരു വേറിട്ട പാതയിൽ ആയിരുന്നു.
ലേഖനത്തിനു നന്ദി. 
ഈ ടൈ കെട്ടിയ ചേട്ടന്റെ പടം അല്പം കൂടി വലുത് കൊടുക്കാമായിരുന്നു. ഈ മലയാളി അടുത്ത പ്രാവശ്യം തെറ്റ് തിരുത്തും എന്ന് കരുതുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക