Image

ഷെറിന്റെ മരണത്തില്‍ സിനിക്കു ഒരു പങ്കുമില്ലെന്നു അറ്റോര്‍ണിമാര്‍; ഇനി ചോദ്യം ചെയ്യലിന്റെ ആവശ്യമില്ല

Published on 26 October, 2017
ഷെറിന്റെ മരണത്തില്‍ സിനിക്കു ഒരു പങ്കുമില്ലെന്നു അറ്റോര്‍ണിമാര്‍; ഇനി ചോദ്യം ചെയ്യലിന്റെ ആവശ്യമില്ല
റിച്ചര്‍ഡ്‌സണ്‍, ടെകസ്: ഷെറിന്‍ മാത്യുസിന്റെ മരണത്തില്‍ വളര്‍ത്തു മാതാവ് സിനി മാത്യൂസിനു ഒരു പങ്കുമില്ലെന്നുംഇനി ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും സിനിയുടേ അഭിഭാഷകരായ മിച്ചല്‍ നോള്‍ട്ട്, ഗ്രെഗ്ഗ് ഗിബ്ബ്‌സ് എന്നിവര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

സിനി പോലീസുമായി സഹകരിച്ചില്ല എന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ല. കുട്ടിയെ കാണാതായ ഒക്ടോബര്‍ 7-നു രാവിലെ വീട്ടില്‍ വച്ചും വൈകിട്ട് പോലീസ് സ്റ്റേഷനില്‍ വച്ചും സിനിയെ ചോദ്യം ചെയ്തതാണ്. അതിനു ശേഷം ദിവസങ്ങള്‍ക്കു ശേഷം സിനി സ്വയം പോലീസില്‍ ഹാജരായി ചോദ്യം ചെയ്യലിനു വിധേയയായി. അന്ന് ഒട്ടേറെ പോലീസുകാര്‍ ചേര്‍ന്നു മണിക്കൂറുകളോളം സിനിയെ ചോദ്യം ചെയ്തു. അറ്റോര്‍ണി ഇല്ലാതെ ആയിരുന്നു അത്.

അതിനു ശേഷവും സിനി പോലീസുമായി സഹകരിക്കുകയുണ്ടായി. സേര്‍ച്ച് വാറണ്ടുമായി പോലീസ് വന്നപ്പോള്‍ ഓരോ വസ്തുവും കാണിച്ചു കൊടുത്തത് സിനിയാണു. മ്രുതദേഹം കണ്ട ശേഷം തിരിച്ചറിയാന്‍ ഡെന്റല്‍ റിക്കോര്‍ഡുകള്‍ നല്‍കിയതും സിനി ആണ്.

ഷെറിന്റെ മരണത്തില്‍ വെസ്ലി മാത്യൂസ് സ്വയം ഹാജരായ സാഹചര്യത്തില്‍ സിനി കൂടുതല്‍ ചോദ്യം ചെയ്യലിനു വിധേയ ആകേണ്ട ഒരു സാഹചര്യവും തങ്ങള്‍ കാണുന്നില്ലേന്നു പ്രസ്താവനയില്‍ അറ്റോര്‍ണിമാര്‍ ചൂണ്ടിക്കാട്ടി. ഷെറിന്റെ മരണത്തിലോ മ്രുതദേഹം നീക്കം ചെയ്തതിലോ സിനിക്കു യാതൊരു പങ്കുമില്ല.

പുത്രിയുടെ മരണത്തില്‍ ദുഖാര്‍ത്തയാണു സിനി. അതുപോലെ അവാശേഷിക്കുന്ന കുട്ടിയുടെ കാര്യത്തിലും ആകുലയാണ്. പൊട്ടിത്തകര്‍ന്നജീവിതത്തിന്റെഭാഗങ്ങള്‍ ഒത്തു ചേര്‍ക്കാനുള്ള ശ്രമത്തിലാണു അവര്‍.

അതിനു സിനിയുടെ പൂര്‍ണമായ ശ്രദ്ധയും ശ്രമവുംതന്നെ വേണം. അതിനാല്‍ ഇനി ഒരു ഇന്റര്‍വ്യൂ നടത്താനോ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാനോ തങ്ങള്‍ തയ്യാറല്ല-പ്രസ്താവന വ്യക്തമാക്കി

പ്രസ്താവനയെക്കുറിച്ച് പോലീസ് പ്രതികരിച്ചിട്ടില്ല. സിനി ഇയ്തു വരെ എല്ലാ വിവരവും നല്‍കിയിട്ടില്ല എന്ന നിലപാടിലായിരുന്നു പോലീസ്.
ഷെറിന്റെ മരണത്തില്‍ സിനിക്കു ഒരു പങ്കുമില്ലെന്നു അറ്റോര്‍ണിമാര്‍; ഇനി ചോദ്യം ചെയ്യലിന്റെ ആവശ്യമില്ല
Join WhatsApp News
വിദ്യാധരൻ 2017-10-26 11:11:59

എങ്ങനെ മരിച്ചിരിന്നിരിക്കാമവൾ
എങ്ങനെ ആയിരിന്നിരിക്കുമന്ത്യം
അന്ത്യനേരത്തവൾ തന്റെ ജീവനായി
അന്തകന്റെ കണ്ണിൽ നോക്കി യാചിച്ചുവോ?
ശ്വാസത്തിനായി പിടഞ്ഞുവോ?
ഹ! തേങ്ങുന്നു ഹൃദയം വേദനയാലിപ്പഴും
പിഞ്ചുകുഞ്ഞിനെ കാട്ടിലെറിഞ്ഞ മാതാവും  
കുഞ്ഞിനെ കരുതാത്ത ചിറ്റമ്മയും
കര്‍ത്തവ്യനിഷ്ഠയില്ലാത്ത താതനും
കുറ്റക്കാരണതിൽ തർക്കമില്ലൊട്ടുമേ
പാലുകൊടുക്കുന്ന കയ്യ്കളാൽ തന്നെ
ഞെക്കി ഞെരുക്കി കൊല്ലുന്നുവോ? കഷ്ടം!
എത്ര സംഘർഷ പൂരിതമാം മനസ്സിനെം
സംതുലിതമാക്കും  പിഞ്ചുപൈതങ്ങൾ
കൊഞ്ചിയുള്ളവരുടെ സംസാരവും  
കൈതവമില്ലാത്ത പൂപുഞ്ചിരിയും
പ്രഭാപൂരിതമാക്കിടും  ഹൃത്തടം,
സംസാര ദുഖത്തെ ഇല്ലാതെയാക്കിടും
അല്പ ദുഃഖശമനത്തിനായിഞാൻ
കുത്തിക്കുറിക്കുന്നിവയൊക്കെയും
എന്റെ കണ്ണുനീർ തുള്ളിക്ക് കുഞ്ഞിനെ
പുനര്‍ജീവനം നൽകാൻ കഴിഞ്ഞിരുന്നെങ്കിലെ-
ന്നു ഞാൻ  ബാലിശമായി ചിന്തിച്ചു പോകുന്നു
നിറുത്തുന്നു ഞാൻ എന്റെ ഈ
ഒരിക്കലും സഫലമാകാത്ത മോഹങ്ങൾ.
കാപട്യം തീണ്ടാത്ത ലോകത്ത് പൈതലേ
ശാന്തമായുറങ്ങുക തലവണങ്ങുന്നു ഞാൻ


Easow Mathew 2017-10-26 20:02:03
മിഴികളിൽ കണ്ണീർകണങ്ങൾ തോരാതെ
ഒഴുകുന്നെൻ പൈതലേ നിന്നെ ഓർക്കുമ്പോൾ 
വാനിതിൽ ഇന്നു ഞാൻ  കണ്ടൊരാ താരകം
കുഞ്ഞേനിൻ പുഞ്ചിരിതന്നെയെന്നോർത്തുപോയ്
ഭ്രാന്തമീ ലോകത്തിന് ശിക്ഷകൾ വേണ്ടിനി
ശാന്തമാം ദേശത്തു നീ വാസമായല്ലോ! 
 
 
വിദ്യാധരൻ 2017-10-26 22:09:00
കണ്ണിൽ മയക്കം കയറിടുമ്പോൾ 
വന്നവൾ എന്റെ മുന്നിൽ നിൽപ്പ് 
പൂമുല്ല പോലത്തെ പല്ലുകാട്ടി 
പുഞ്ചിരി പൂത്തിരി കത്തിക്കുന്നു 
ഇല്ല കളങ്കമാ പുഞ്ചിരിയിൽ 
പീയുഷം പോലത് പരിശുദ്ധമാ 
കൊച്ചു ചിറകുകൾ ഉണ്ടവൾക്ക് 
നിശ്ചയം അവളൊരു മാലാഖയാ 
ഒന്ന് തൊടുവാൻ ഉദ്യമിച്ചു 
എങ്ങോ പറന്നവൾ പൊയ്ക്കളഞ്ഞു 
പെട്ടെന്നു ഞെട്ടി ഞാനുണർന്നു 
ചുറ്റിലും കൂരിരുൾ മാത്രമത്രേ 
കട്ടപിടിച്ച നിശബ്ദതയും.
എവിടുന്നോ കേട്ടൊരു ശബ്ദമപ്പോൾ 
"വേണ്ട തൊടേണ്ട നിങ്ങളാരും
കാപട്യമാണ് ലോകമെങ്ങും,
പോകുന്നു ഞാനങ്ങു വിണ്ണിലേക്ക് 
എന്റെ സൃഷ്ടാവിനരികിലേക്ക് 
അവിടില്ല കാപട്യം ലേശം പോലും 
അവിടെ ഞാനെന്നും സുരക്ഷിതയാ "
ആത്മാർത്ഥമാമൊരു ഹൃദയമാവാം  
എൻ പരാജയ ഹേതു പക്ഷെ 
മതി മതി നിങ്ങടെ സ്നേഹവായ്പ് 
മതിയാക്കൂ ഇനി എന്നെ  വിളിച്ചിടേണ്ട ' 
എവിടെ പോയി നീ പൈതലേ ചൊൽ 
ഏകനാക്കി എന്നെ ഈ രാത്രിയിൽ നീ
എന്റെ വേദനകൾ സാരമില്ല 
മതി നീ സുരക്ഷിത അയാൽ മതി 
എവിടെയാണേലും പൊൻകുടമേ 
ജീവിക്കൂ സുസ്മേരവദനയായി നീ 

Observer 2017-10-27 06:40:01
നല്ല സുഹ്രുത്തുക്കളോ സാമുഹിക ബന്ധമോ ഉണ്ടായിരുന്നെങ്കില്‍ വെസ്ലിക്കു ഇതു സംഭവിക്കില്ലായിരുന്നു. ഒരു അത്യാഹിതം സംഭവിക്കുമ്പോള്‍ നാം അവരുടെ ഉപദേശം തേടും. ഇവിടെ അതുണ്ടായില്ലെന്നു കരുതുന്നു.
എല്ലാം പള്ളിയും പള്ളിക്കാരും ആയാലുള്ള കുഴപ്പമാണിതെന്നു കരുതുന്നതില്‍ തെറ്റുണ്ടോ? 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക