Image

കുവൈത്തില്‍ ട്രാഫിക്ക് നിയമങ്ങള്‍ കര്‍ശനമാക്കി അഭ്യന്തര മന്ത്രാലയം

Published on 26 October, 2017
കുവൈത്തില്‍ ട്രാഫിക്ക് നിയമങ്ങള്‍ കര്‍ശനമാക്കി അഭ്യന്തര മന്ത്രാലയം
 
കുവൈത്ത്: രാജ്യത്തെ ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കി അഭ്യന്തര മന്ത്രാലയം ഉത്തരവ് പ്രകടിപ്പിച്ചു. അലക്ഷ്യമായ െ്രെഡവിംഗും റോഡ് അപകടങ്ങളും അപകടമരണവും ക്രമാതീതമായി പെരുകിയതിനാലാണ് ഇത്തരം നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 

പുതിയ തീരുമാന പ്രകാരം െ്രെഡവിംഗിനിടെ മൊബൈല്‍ ഉപയോഗിച്ചാല്‍ രണ്ടുമാസത്തേക്ക് വാഹനം പിടിച്ചുവയ്ക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അതോടപ്പം സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനമോടിച്ചാലും റോഡരികില്‍ പാര്‍ക്ക് ചെയ്താലും തക്കതായ ശിക്ഷ ലഭിക്കുമെന്ന് അഭ്യന്തര മന്ത്രാലയമിറക്കിയ പുതിയ ഉത്തരവില്‍ പറയുന്നു. റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ കര്‍ക്കശമായ നിയമങ്ങള്‍ രാജ്യത്ത് നടപ്പിലാക്കുമെന്നും അഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക