വിക്രം-തൃഷ കൂട്ടുകെട്ടില്‍ പിറന്ന സാമി എന്ന സൂപ്പര്‍ ഹിറ്റ്
ചിത്രത്തിന്റെ രണ്ടാംഭാഗത്തില്‍ നിന്നും തൃഷ പിന്മാറാന് കാരണം മലയാള തമിഴ് താരം
കീര്‍ത്തി സുരേഷാണെന്ന് സിനിമാവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. സാമിയുടെ രണ്ടാം
ഭാഗത്തിലും തൃഷ തന്നെയായിരുന്നു നായകയായി സംവിധായകന് നിശ്ചയിച്ചിരുന്നത്.
ആശയഭിന്നത കാരണം ചിത്രത്തില്‍ നിന്നും പിന്മാറുന്നു എന്നായിരുന്നു തൃഷയുടെ
വിശദീകരണം.
ചിത്രീകരണം വരെ ആരംഭിച്ച സിനിമയില്‍ നിന്നും തൃഷ പിന്മാറിയെന്ന
വാര്‍ത്ത തമിഴ് സിനിമാ ലോകം ഞെട്ടലോടെയാണ് കേട്ടത്.
എന്നാല്‍ തൃഷ
പിന്മാറാന് കാരണം മറ്റൊന്നാണെന്നാണ് കോളിവുഡില്‍ നിന്നുള്ള സ്ഥിരീകരിക്കാത്ത
റിപ്പോര്‍ട്ടുകള്‍. ചിത്രത്തിലെ മറ്റൊരു നായിക കീര്‍ത്തി സുരേഷ് ആണ്.
കീര്‍ത്തിയുടെ കഥാപാത്രത്തിന് തന്റെ കഥാപാത്രത്തേക്കാള്‍ പ്രാധാന്യം നല്കിയ
സംവിധായകന്റെ നീക്കം തൃഷയെ ചൊടിപ്പിച്ചുവെന്നാണ് വാര്‍ത്തകള്‍. വിക്രമും തൃഷയും
ഹരിയും ഒരുമിച്ചു നില്ക്കുന്ന ലൊക്കേഷന്‍ ചിത്രങ്ങള്‍ ഇതിനിടെ പുറത്തു
വന്നിരുന്നു.
തൃഷയുടെ ഈ പെരുമാറ്റം മോശമായി പോയെന്നാണ് ആരാധരുടെയും
വിലയിരുത്തല്‍. ഒരു കാലത്ത് നമ്പര്‍ വണ്‍ നായികയായിരുന്ന തൃഷയ്ക്ക് സമീപ
കാലത്തായി തന്റെ പേരില്‍ ഹിറ്റുകളൊന്നും സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല.
ധനുഷുമൊത്ത് വന്ന കൊടി എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചു വരവ് നടത്തിയെങ്കിലും
ചിത്രം ശ്രദ്ധിക്കപ്പെടാതെ പോയത് തൃഷയ്ക്കും തിരിച്ചടിയായിരുന്നു. പുതിയ വമ്പന്‍
സിനിമകളിലേക്കൊന്നും കരാര്‍ ചെയ്യപ്പെട്ടിട്ടുമില്ല. അതിനിടെയാണ് ആരാധകര്‍ ഏറെ
പ്രതീക്ഷകളോടെ ഉറ്റു നോക്കിയിരുന്ന സാമിയുടെ രണ്ടാം ഭാഗത്തില്‍ നിന്നും തൃഷ
പിന്മാറുന്നത്.