Image

മോഹന്‍ലാലിന്റെ വില്ലന്‍ മൊബൈലില്‍ പകര്‍ത്തിയ യുവാവ്‌ പിടിയില്‍

Published on 27 October, 2017
മോഹന്‍ലാലിന്റെ വില്ലന്‍ മൊബൈലില്‍ പകര്‍ത്തിയ യുവാവ്‌ പിടിയില്‍

കണ്ണൂര്‍ : മോഹന്‍ലാലിന്റെ പുതിയ ചിത്രം വില്ലന്‍ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച യുവാവ്‌ അറസ്റ്റില്‍. ചിത്രത്തിലെ സ്റ്റണ്ട്‌ രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നതു കണ്ടു വിതരണക്കാരുടെ പ്രതിനിധി പൊലീസിനെ അറിയിക്കുകയായിരുന്നു. മലയോരമേഖലയായ ചെമ്പന്തൊട്ടിയില്‍ നിന്നുള്ള മുപ്പത്തിമൂന്നുകാരനായ വര്‍ക്ക്‌ഷോപ്പ്‌ ജീവനക്കാരനാണു പിടിയിലായത്‌.

ആരാധന മൂത്ത്‌ ചിത്രങ്ങള്‍ പകര്‍ത്തിയതാണെന്നും മറ്റ്‌ ഉദ്ദേശങ്ങള്‍ ഇയാള്‍ക്കില്ലെന്നുമെന്നാണ്‌ സൂചന. മോഹന്‍ലാലിനെ നായകനാക്കി ബി.ഉണ്ണിക്കൃഷ്‌ണന്‍ സംവിധാനം ചെയ്‌ത ബിഗ്‌ ബജറ്റ്‌ ചിത്രം വില്ലന്‍ ഇന്നായിരുന്നു റിലീസ്‌. രാവിലെ എട്ടിനു കണ്ണൂര്‍ സവിത തിയറ്ററിലാണ്‌ യുവാവ്‌ ചിത്രം മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചത്‌.

നാനൂറോളം സീറ്റുള്ള തിയേറ്ററിലെ എല്ലാ ടിക്കറ്റുകളും ഫാന്‍സുകാര്‍ മുന്‍കൂട്ടി വാങ്ങിയാണു പ്രദര്‍ശനമൊരുക്കിയത്‌. അതിനിടയിലാണു യുവാവ്‌ സ്റ്റണ്ട്‌ രംഗത്തില്‍ ആവേശം മൂത്ത്‌ മൊബൈലില്‍ പകര്‍ത്തിയത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക