Image

സാഹിത്യ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

Published on 27 October, 2017
സാഹിത്യ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
  
 
പെര്‍ത്ത്: മലയാളി കള്‍ച്ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ കലാസാംസ്‌കാരിക മേഖലകളില്‍ സജീവമായ ഇടപെടലുകള്‍ നടത്തുന്ന നവാഗത പ്രതിഭക്ക് നല്‍കുന്ന പ്രഥമ സാഹിത്യ ശ്രേഷ്ഠ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. 

മലയാള സാഹിത്യത്തില്‍ നൈപുണ്യമുള്ളവരും പുതുതായി സൃഷ്ടികള്‍ പ്രസിദ്ധീകരിച്ചവരെയുമാണ് അവാര്‍ഡിനായി പരിഗണിക്കുക. ലഭിക്കുന്ന നാമനിര്‍ദേശങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന നവാഗത സാഹിത്യപ്രതിഭക്ക് നവംബര്‍ 18 ന് ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ നടക്കുന്ന സാഹിത്യ സമ്മേളനത്തില്‍ വച്ച് മലയാളത്തിലെ പ്രമുഖ സാഹിത്യ നായകന്‍ അവാര്‍ഡ് സമ്മാനിക്കും. പെര്‍ത്തിലെ കലാസാംസ്‌കാരിക മേഖലയില്‍ കഴിവുതെളിയിച്ചവര്‍ക്കും ചടങ്ങില്‍ പ്രത്യേക പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കും. 

അപേക്ഷകര്‍ തങ്ങളുടെ മികവുകളെക്കുറിച്ചുള്ള വിശദശാംശങ്ങള്‍ സഹിതം ഒക്ടോബര്‍ 31 ന് മുന്‍പായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. സാഹിത്യ പ്രതിഭക്കുള്ള അവാര്‍ഡിന് പരിഗണിക്കപ്പെടുവാന്‍ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും പേരുകള്‍ നാമനിര്‍ദേശം ചെയാവുന്നതാണ്. 

വിവരങ്ങള്‍ക്ക്: റ്റിജു ജോര്‍ജ് സക്കറിയ 432834736.

റിപ്പോര്‍ട്ട്: കെ.പി. ഷിബു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക