Image

ദുബായില്‍ മെഗാ തിരുവാതിര അരങ്ങേറി

Published on 28 October, 2017
ദുബായില്‍ മെഗാ തിരുവാതിര അരങ്ങേറി

ദുബായ്: ദുബായില്‍ മെഗാ തിരുവാതിര അരങ്ങേറി. ഇത്തിസാലാത്ത് അക്കാഡമി ഗ്രൗണ്ടിലാണ് തിരുവാതിര അരങ്ങേറിയത്. ഒരു വിദേശരാജ്യത്ത് ഏറ്റവും കൂടുതല്‍ വനിതകള്‍ പങ്കെടുത്ത മെഗാ തിരുവാതിര എന്ന ഖ്യാതി ഇതിനു സ്വന്തം. യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 1264 പേരാണ് മെഗാ തിരുവാതിരയില്‍ പങ്കെടുത്തത്.

ചലച്ചിത്ര നടിയും നര്‍ത്തകിയുമായ ആശാ ശരത്തിന്റെ നേതൃത്വത്തില്‍ ഒന്നര മാസത്തോളം നടത്തിയ കഠിന പരിശീലനത്തിനാണ് ഇതോടെ ശുഭപര്യവസാനമായത്. 

ക്രിസ്റ്റല്‍ ടോപ് ഇവന്റ്‌സ്, കനോപി സെക്യുരിറ്റി സര്‍വീസസ് എന്നിവരായിരുന്നു സംഘാടകര്‍. ഇന്ത്യക്ക് പുറത്ത് ഏറ്റവുമധികം പേര്‍ പങ്കെടുക്കുന്ന നൃത്ത രൂപം എന്ന നിലയില്‍ മെഗാ തിരുവാതിര ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റിക്കാര്‍ഡ്‌സില്‍ ഇടം പിടിക്കാന്‍ സാധ്യതയുണ്ടെന്ന് സംഘാടകര്‍ പറഞ്ഞു. ഗോപിനാഥ് മേനോന്‍, ഗോപകുമാര്‍, മഹേഷ് ചിറ്റിലഞ്ചേരി, ചന്ദ്രബോസ്, അജിത്ത്, മച്ചിങ്ങല്‍ രാധാകൃഷ്ണന്‍ എന്നിവര്‍ മെഗാ തിരുവാതിരക്ക് നേതൃത്വം നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക