Image

ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ പിക്‌നിക് നവംബര്‍ മൂന്നിന്

Published on 28 October, 2017
ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ പിക്‌നിക് നവംബര്‍ മൂന്നിന്
 
കുവൈത്ത്: സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യയുടെ വാര്‍ഷിക പിക്‌നിക് നവംബര്‍ മൂന്നിന് നടക്കും. രാവിലെ എട്ടു മുതല്‍ ഉച്ചകഴിഞ്ഞ് 3.30 വരെ അഹമ്മദി പാര്‍ക്കിലാണ് പരിപാടി.

മാനസികവും ശാരീരികവും സര്‍വോപരി ആത്മീക വളര്‍ച്ചക്കും ഉതകുന്ന കളികളും വിനോദങ്ങളും നിറഞ്ഞതായിരിക്കും പിക്‌നിക് എന്ന് സംഘാടകര്‍ അറിയിച്ചു. ഇടവക വികാരി സജി ഏബ്രഹാം, പിക്‌നിക് കണ്‍വീനര്‍മാരായ ജോജോ വി. കുര്യാക്കോസ്, കുരുവിള ചെറിയാന്‍, ലാജി എം. ചെറിയാന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. വിവിധ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ക്ക് വാഹന സൗകര്യം ലഭ്യമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക