Image

ഷെറിന്‍ മാത്യുസിന്റെ മ്രുതദേഹം വിട്ടു കൊടുത്തു

Published on 29 October, 2017
ഷെറിന്‍ മാത്യുസിന്റെ മ്രുതദേഹം വിട്ടു കൊടുത്തു
ഡാലസ്: ഒക്ടോബര്‍ 7-നു കൊല്ലപ്പെട്ട ഷെറിന്‍ മാത്യുസിന്റെ മ്രുതദേഹം ഡാലസ് കൗണ്ടി മെഡിക്കല്‍ എക്‌സാമിനര്‍ ഓട്ടോപ്‌സിക്കു ശേഷം വിട്ടു കൊടുത്തു.

ആര്‍ക്കാണു മ്രുതദേഹം നല്‍കിയതെന്നു മെഡിക്കല്‍ എക്‌സാമിനര്‍ വെളിപ്പെടിത്തിയില്ല.
വളര്‍ത്തമ്മ സിനി മാത്യൂസ് കേസുകളൊന്നും നേരിടാത്ത സാഹചര്യത്തില്‍ സിനിക്കു തന്നെയായിരിക്കാം വിട്ടു കൊടുത്തത് എന്നു കരുതുന്നു. അവരാണു നിയമപരമായ അവകാശിയും. മ്രുത ദേഹം എന്നു സംസ്‌കരിക്കുമെന്നോ ഏതു മതാചാരപ്രകാരം സംസ്‌കരിക്കുമെന്നോ വ്യക്തമല്ല.

മ്രുതദേഹം കമ്യൂണിറ്റിക്ക് വിട്ടു നല്‍കണമെന്നും ഇന്റര്‍ഫെയ്ത്ത് പ്രാര്‍ഥനകളോടേ തങ്ങള്‍ സംസ്‌കാരം നടത്താമെന്നും പറഞ്ഞു ചെയ്ഞ്ച് ഡോട്ട് ഓര്‍ഗിലെ പെറ്റീഷന്റെ ഒപ്പു ശേഖരണം രണ്ടു ദിവസം കൊണ്ട് 5000-ല്‍ ഏറെയായി. 

 വളര്‍ത്ത് മതാപിതാക്കള്‍ക്കു മ്രുതദേഹം കൊടുക്കരുതെന്നു പെറ്റീഷനില്‍ ആവശ്യപ്പെടുന്നു. കുട്ടി ഹിന്ദുവായിരുന്നുവെന്നും അതിനാല്‍ ഇന്റര്‍ഫെയ്ത്ത് പ്രാര്‍ഥനയാണു ഉചിതമെന്നും പെറ്റീഷന്‍ സൂചിപ്പിച്ചു. ഫാ. എ.വി. തോമസിന്റെ നേത്രുത്വത്തില്‍ ഇന്റര്‍ഫെയ്ത്ത് പ്രാര്‍ഥന നടത്തി സംസ്‌കാരം നടത്തണമെന്നാണൂ പെറ്റീഷനില്‍ ആവശ്യപ്പെടുന്നത്. റിച്ചഡ്‌സനില്‍ തന്നെ താമസിക്കുന്ന ഒമര്‍ സിദ്ദിക്കിയണു പെറ്റീഷനു തുടക്കമിട്ടത്.

ഷെറിന്‍ എങ്ങനെ കൊല്ലപ്പെട്ടുവെന്നു മെഡിക്കല്‍ എക്‌സാമിനര്‍ വെളിപ്പെടുത്തിയില്ല. പുലര്‍ച്ചെ മൂന്നു മണിക്ക് ഗരാജില്‍ വച്ച് ബലമായി പാല്‍ കോടൂത്തപ്പോള്‍ കുട്ടി ശ്വാസം മുട്ടി മരിച്ചു എനാണു വളര്‍ത്തച്ചനായ വെസ്ലി മാത്യൂസ് രണ്ടാം വട്ടം നല്‍കിയ മൊഴി. ആദ്യം പറഞ്ഞത് പാല്‍ കുടിക്കാത്തതിനാല്‍ പുലര്‍ച്ചെ 3 മണിക്ക് പുറത്തു മരത്തിന്റെ ചുവട്ടില്‍ കൊണ്ടു പോയി നിര്‍ത്തിയെന്നും 15 മിനിട്ടു കഴിഞ്ഞു ചെന്നപ്പോള്‍ കുട്ടിയെ കണ്ടില്ലെന്നുമാണു.

ഒരു മില്യന്‍ ഡോളര്‍ ജാമ്യം നിശ്ചയിച്ച വെസ്ലി ഡാലസ് കൗണ്ടി ജയിലിലാണ്. 

read also
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക