Image

സന്യാസിനിയെ കൂട്ടബലാത്സംഗം ചെയ്‌തു

Published on 27 June, 2011
സന്യാസിനിയെ കൂട്ടബലാത്സംഗം ചെയ്‌തു
കാഠ്‌മണ്ഡു: നേപ്പാളിലെ ബോജ്‌പൂര്‍ ജില്ലയിലെ ബുദ്ധ സന്യാസിനിയെ അഞ്ചോളം പേര്‍ ചേര്‍ന്ന്‌ കൂട്ട മാനഭംഗപ്പെടുത്തിയതായി റിപ്പോര്‍ട്ട്‌. ബസ്സില്‍ യാത്രപോകുകയായിരുന്ന സന്യാസിനിയെ ഡ്രൈവര്‍ ഉള്‍പ്പടെയുള്ളവരാണ്‌ പീഡിപ്പിച്ചത്‌.

നേപ്പാളില്‍ ബുദ്ധ സന്യാസിനിയെ ബസ്സില്‍ കൂട്ടബലാത്സംഗം ചെയ്‌തു. കിഴക്കന്‍ നേപ്പാളിലെ ബോജ്‌പൂര്‍ ജില്ലയില്‍ നിന്നുള്ള സന്യാസിനിയെ അഞ്ച്‌ പേര്‍ ചേര്‍ന്നാണ്‌ ബസ്സിനുള്ളില്‍ വെച്ച്‌ ബലാത്സംഗം ചെയ്‌തത്‌. പീഡനം നടത്തിയവരില്‍ ബസ്‌ െ്രെഡവറും ഉള്‍പ്പെടുന്നതായി പോലീസ്‌ പറഞ്ഞു. പരിക്കേറ്റ യുവസന്യാസിനിയെ പ്രാദേശിക സംഘടനകളിലെ അംഗങ്ങള്‍ രക്ഷിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പീഡിപ്പിച്ച അഞ്ചുപേരെയും പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക