Image

ഷെറിന്റെ മ്രുതദേഹം രഹസ്യമായി സംസ്‌കരിച്ചാലും ഇന്റെര്‍ഫെയ്ത്ത് വിജില്‍ നടത്തും

Published on 29 October, 2017
ഷെറിന്റെ മ്രുതദേഹം രഹസ്യമായി സംസ്‌കരിച്ചാലും ഇന്റെര്‍ഫെയ്ത്ത് വിജില്‍ നടത്തും
ഡാലസ്: കൊല്ലപ്പെട്ട ഷെറിന്‍ മാത്യുസിന്റെ സംസ്‌കാരം രഹസ്യമായി നടത്തിയാലും കമ്യൂണിറ്റിയുടെ വകയായി ഇന്റെര്‍ഫെയ്ത്ത് പ്രാര്‍ഥനയും വിജിലും സംഘടിപ്പിക്കുമെന്നു കുട്ടിയെ കാണാതായതു മുതല്‍ സജീവമായി രംഗത്തുള്ള ഫാ. എ.വി. തോമസ്, ഉമൈര്‍ സിദ്ദിക്കി എന്നിവര്‍ അറിയിച്ചു
തീയതി തീരുമാനിച്ചിട്ടില്ലെന്നു ഫാ. തോമസ് പറഞ്ഞു. കുട്ടിയുടെ സംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ എല്ലാവരെയും അനുവദിച്ചാല്‍ തങ്ങളും പോകും.

 ഇന്റര്‍ഫെയ്ത്ത് പ്രാര്‍ഥനക്കു അനുമതിയും അഭ്യര്‍ഥിക്കും. അതു നടന്നില്ലെങ്കില്‍ കുട്ടിയെ കാണാതായെന്നു ആദ്യം പറഞ്ഞ മരത്തിനു സമീപത്തോ, മ്രുതദേഹം കണ്ടെത്തിയ കലുങ്ങിനു സമീപത്തോ വച്ച് വിജില്‍ നടത്തും.
എന്തായാലും മ്രുതദേഹത്തെച്ചൊല്ലി ഒരു തര്‍ക്കത്തിനു തങ്ങളില്ലെന്നു അദ്ദേഹം പറഞ്ഞു. അത് ഒട്ടും ശരിയുമല്ല.

മ്രുതദേഹം കുടുംബത്തിനു വിട്ടു കൊടുത്തു എന്നാണു കരുതുന്നത്. ഇന്ത്യയിലേക്കു മ്രുതദേഹം കൊണ്ടു പോകാന്‍ ആരും അനുമതി ആവശ്യപ്പെട്ടിട്ടില്ലെന്നു ഇന്ത്യന്‍ കോണ്‍സുലേറ്റ് അധിക്രുതര്‍ അറിയിച്ചു.
ഇന്ത്യയിലുള്ള യഥാര്‍ഥ മാതാപിതാക്കള്‍ ആവശ്യപ്പെട്ടാല്‍ മ്രുതദേഹം അയക്കാന്‍ നിയമപരമായി കഴിയുമെന്നു ഡാലസ് കൗണ്ടി മെഡിക്കല്‍ എക്‌സാമിനറുടെ ഒഫീസ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അങ്ങനെ ആരും ആവശ്യപ്പെടുകയുണ്ടായില്ലെന്നാണു കരുതുന്നത്.

മ്രുതദേഹം ഇന്റര്‍ഫെയ്ത്ത് സര്‍വീസിനു നല്‍കണമെന്നും വീട്ടുകാര്‍ക്ക് കൊടുക്കരുതെന്നും ആവശ്യപ്പെട്ടുള്ള പെറ്റീഷനില്‍ ഇന്ന് (ഞായറാഴ്ച) രാവിലെ വരെ 5030 പേര്‍ ഒപ്പിട്ടു. മ്രുതദേഹം വിട്ടു കൊടുത്ത സാഹചര്യത്തില്‍ അതിനു ഇനി പ്രസക്തിയൊന്നും ഇല്ല.
ഷെറിന്റെ മ്രുതദേഹം രഹസ്യമായി സംസ്‌കരിച്ചാലും ഇന്റെര്‍ഫെയ്ത്ത് വിജില്‍ നടത്തുംഷെറിന്റെ മ്രുതദേഹം രഹസ്യമായി സംസ്‌കരിച്ചാലും ഇന്റെര്‍ഫെയ്ത്ത് വിജില്‍ നടത്തുംഷെറിന്റെ മ്രുതദേഹം രഹസ്യമായി സംസ്‌കരിച്ചാലും ഇന്റെര്‍ഫെയ്ത്ത് വിജില്‍ നടത്തും
Join WhatsApp News
വിദ്യാധരൻ 2017-10-30 13:24:16
മറവു ചെയൂ നിങ്ങൾ എവിടെ വേണേലും മൃതശരീരം
മറക്കുവാനാവില്ലെന്നാൽ ഞങ്ങൾക്കാ കുഞ്ഞിൻ മന്ദഹാസം
ചുരുക്കാമായിരുന്നവളുടെ ജീവിതം അവനിയിലെങ്കിലും
മരുക്കില്ലൊരിക്കലും ആ  മിഴികളിലെ നിഷ്കളങ്കഭാവം
വിണ്ഡലത്തിൽ നിന്നവളെ വിട്ടതായിരിക്കും ഈശൻ ഭൂ-
മണ്ഡലത്തിൽ  മർത്ത്യന്റെ കാപട്യം വെളിപ്പെടുത്താൻ
കുത്തുന്നു മനുഷ്യർ കൂർത്ത കത്തിയാൽ പിന്നീന്ന്
ചത്താലും പിന്നെയും ആഞ്ഞു ആഞ്ഞു കുത്തിടുന്നു 
കപട നാടകം ആടുവാൻ മർത്ത്യന് മടിയില്ല ലേശവും
അപരന്റെ ഗളഛേദം ചെയ്താലും വിജയം വേണം
പോകുക നീ മാലാഖേ വഞ്ചന ചതി പച്ചചിരികളില്ലാത്ത
നാകലോകത്ത്  അവിടെ നീ സ്വതന്ത്രയായി ജീവിച്ചിടു
Rev.Dr.John Samuel 2017-10-31 06:47:19
E Malayalee should stop giving support to this group -inter faith-. Child's parent has all the rights to the dead body. The state has Laws, Few people gathering and protesting won't and should not influence Law.
 This group is trying to catch attention, do not support them. This country is governed by Laws. Let Law prevail.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക