Image

കെപിഡബ്‌ള്യുഎ കുവൈത്ത് ചാപ്റ്റര്‍ പ്രവാസികള്‍ക്ക് നിയമോപദേശ സഹായ സേവനം ആരംഭിച്ചു

Published on 29 October, 2017
കെപിഡബ്‌ള്യുഎ കുവൈത്ത് ചാപ്റ്റര്‍ പ്രവാസികള്‍ക്ക് നിയമോപദേശ സഹായ സേവനം ആരംഭിച്ചു
 
കുവൈത്ത്: ആഗോള കേരള പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്റെ കുവൈത്ത് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ജോലി/വിസ തട്ടിപ്പ്/ യാത്രാ തടസം/ വ്യാജ ഫോണ്‍ ലൈന്‍ പിഴ/ മറ്റു കേസുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസികള്‍ക്ക് ആവശ്യമായ നിയമോപദേശം നല്‍കാന്‍ കുവൈത്തിലെ പ്രമുഖരായ അഭിഭാഷകരുമായി ധാരണയായതായി ഭാരവാഹികള്‍ അറിയിച്ചു. അത്തരത്തില്‍ എന്തെങ്കിലും സത്യസന്ധമായ വിഷയത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് താഴെ കൊടുക്കുന്ന നന്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്. അഭാരവാഹികള്‍ അവരുടെ കേസ് പഠിച്ച്, അഭിഭാഷകനു കൈമാറി പരിഹാരം നല്‍കാന്‍ സഹകരിക്കുന്നതാണ്.

എല്ലാവരെയും ഉള്‍ക്കൊള്ളാനുള്ള സൗകര്യാര്‍ത്ഥം ആവശ്യക്കാര്‍ വളരെ അത്യാവശ്യത്തിനു മാത്രം വിളിക്കുക, വാട്‌സപ്പില്‍ ആവശ്യമായ രേഖകള്‍ സഹിതം വോയിസ് ക്ലിപ്പ് ആയി വിവരം നല്‍കുവാനും ഭാരവാഹികള്‍ അറിയിക്കുന്നു. ബന്ധപ്പെടേണ്ട നന്പര്‍ മുബാറക്ക് കാന്പ്രത്ത് 66387619. 

മോഹന വാഗ്ദാനങ്ങളിലും തട്ടിപ്പിലും അകപ്പെടുന്നതിനു മുന്‍പ് ഒരിക്കല്‍ ഒന്ന് ആലോചിക്കുക, നാം അന്യദേശത്താണു. ഇവിടുത്തെ നിയമം പാലിക്കുക എന്നത് അത്യാവശ്യവും നിര്‍ബന്ധവുമാണു. വിസ/ ജോലി കാര്യങ്ങളില്‍ സ്വാര്‍ത്ഥതയുടെ രഹസ്യസ്വഭാവം കാണിക്കാതെ കൃത്യമായി അന്വെഷിക്കുക. ഫോണ്‍ ബില്ല്/ ഫ്‌ലാറ്റ് വാടക / ലോണ്‍ എന്നിവ കൃത്യമായി അടക്കുക. വളരെ അത്യാവശ്യമെങ്കില്‍ മാത്രം സിവില്‍ ഐഡി/ പാസ്‌പോര്‍ട്ട് കോപ്പികള്‍ കൈമാറ്റം ചെയ്യുക. വിലകുറവിലും തുഛ ലാഭത്തിലും ശ്രദ്ധ പ്രശ്‌നങ്ങളില്‍ നിന്നും വിട്ടു നില്‍കാന്‍ കാണിക്കുക. ഫോണ്‍ ലൈന്‍ ഔദ്യോഗിക ഷോറൂമില്‍ നിന്നും മാത്രം എടുക്കുക. കൃത്യമായി നിയമം പാലിച്ച് വാഹനം ഓടിക്കുക. അല്‍പം ദൂരത്താണെങ്കിലും കൃത്യ സ്ഥലത്ത് കാര്‍ പാര്‍ക്ക് ചെയ്യുക. പലിശക്കാരില്‍ നിന്നും അകന്ന് നില്‍ക്കുക, പാസ്‌പോര്‍ട്ട് പോലുള്ള രേഖകള്‍ പണയം വെക്കാതിരിക്കുക കാരണം നാം അകപ്പെടുന്ന പ്രശ്‌നങ്ങളില്‍ നിന്നും വിടുതല്‍ നേടാന്‍ ബുദ്ധിമുട്ടാണെന്നും ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക