Image

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കും: മന്ത്രി കെ.കെ ഷൈലജ

Published on 29 October, 2017
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കും: മന്ത്രി കെ.കെ ഷൈലജ
 
അബുദാബി : നവ കേരളം മിഷന്റെ ഭാഗമായി നടപ്പിലാക്കുന്ന ആര്‍ദ്രം പദ്ധതിയിലൂടെ കേരളത്തിലെ മുഴുവന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുമെന്നു ആരോഗ്യക്ഷേമവകുപ്പ് മന്ത്രി കെ. കെ ഷൈലജ പറഞ്ഞു. അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ നടന്ന സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍.

ആരോഗ്യമേഖലയിലെ ആധുനികവത്ക്കരണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് . മെഡിക്കല്‍ റിക്കാര്‍ഡുകള്‍ ഡിജിറ്റലൈസ് ചെയ്യുക , വൈഫൈ സൗകര്യമുള്ള കാത്തിരിപ്പു കേന്ദ്രങ്ങള്‍ ഒരുക്കുക , ക്യു സംവിധാനം ആയാസരഹിതമാക്കാന്‍ വെര്‍ച്യുല്‍ ക്യു, റഫറല്‍ സംവിധാനത്തെ കൂടുതല്‍ ഫലപ്രദമാക്കുക, ആധുനിക ചികിത്സ സന്പ്രദായങ്ങളും , നൂതന സാങ്കേതിക യന്ത്രസാമഗ്രികളും സ്ഥാപിക്കുക തുടങ്ങിയവയാണ് ലക്ഷ്യങ്ങള്‍. 

ഹരിത കേരളം , ലൈഫ് , പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞീ എന്നിവയാണ് നവ കേരളം മിഷനിലെ മറ്റുപരിപാടികള്‍. മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ ഭാസ്‌ക്കരനും തദവസരത്തില്‍ സ്വീകരണം നല്‍കി.

കെ എസ് സി പ്രസിഡന്റ് പി. പത്മനാഭന്‍ അദ്ധ്യക്ഷത വഹിച്ചു.ശക്തി തിയറ്റേഴ്‌സ് പ്രസിഡന്റ് വി.പി കൃഷ്ണകുമാര്‍ , കെ എസ് സി സെക്രട്ടറി മനോജ് ,സുരേഷ് പാടൂര്‍ ,കെ ബി മുരളി , സിന്ധു നന്പൂതിരി , സുമ വിപിന്‍, ഷമീന ഒമര്‍, ഷിജിന കണ്ണദാസ് എന്നിവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക