Image

മാര്‍ട്ടിന്‍ ലൂതറിന്റെ മത നവീകരണ വിപ്ലവത്തിന്റെ അഞ്ചു നൂറ്റാണ്ടുകളിലൂടെ (ജോര്‍ജ് നെടുവേലില്‍)

Published on 29 October, 2017
മാര്‍ട്ടിന്‍ ലൂതറിന്റെ മത നവീകരണ വിപ്ലവത്തിന്റെ അഞ്ചു നൂറ്റാണ്ടുകളിലൂടെ (ജോര്‍ജ് നെടുവേലില്‍)
കാലമെത്രകഴിഞ്ഞാലും ചില ചരിത്രസംഭവങ്ങളുടെ പ്രസക്തിക്ക് ഊനം തട്ടുന്നില്ല. ചരിത്രത്തിന്റെ ഗതിവിഗതികളെ അവ നിയന്ത്രിച്ചുകൊണ്ടേയിരിക്കും. അതിന്റെ അനന്തര ഫലങ്ങള്‍ ചരിത്രത്തിന്റെ ഗതിക്ക് നിരന്തരം മാറ്റമുണ്ടാക്കാന്‍ പോരുന്നവയായിരിക്കും. അമ്മാതിരി ചരിത്ര സംഭവങ്ങളെ ചരിത്രകാരന്മാര്‍ വഴിത്തിരിവുകള്‍ എന്നു വിശേഷിപ്പിക്കുന്നു....

>>കൂടുതല്‍ വായിക്കാന്‍ പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക....
Join WhatsApp News
Joseph 2017-10-31 11:00:39
മാർട്ടിൻ ലൂഥറിനെപ്പറ്റി എഴുതിയ ശ്രീ ജോർജ് നെടുവേലിയുടെ ലേഖനം വളരെ നന്നായിരിക്കുന്നു. 2017 ഒക്ടോബർ 31 പ്രൊട്ടസ്റ്റന്റ് സഭകളുടെ അഞ്ഞൂറാം ജന്മദിനമാണ്. കത്തോലിക്ക സഭയിൽനിന്നും പ്രൊട്ടസ്റ്റന്റ് സഭകൾ പിരിഞ്ഞുപോയ ദിനം.

ദണ്ഡവിമോചനം കൊണ്ട് പാപ പരിഹാരം നേടാമെന്നുള്ള പോപ്പിന്റെ കൽപ്പനയെ ലൂഥർ നിഷേധിച്ചു. പണം കൊടുത്തല്ല കൃപകൊണ്ടാണ് പാപമോചനം ലഭിക്കുന്നതെന്ന് അദ്ദേഹം വാദിച്ചു. വത്തിക്കാൻ കൊട്ടാരം പണിതുയർത്തിയത് ദണ്ഡവിമോചനത്തിൽ നിന്നും കിട്ടിയ പണം കൊണ്ടാണ്. മാർട്ടിൻ ലൂഥർ മാർപ്പാപ്പയ്‌ക്കെതിരെ എഴുതിയുണ്ടാക്കിയ 95 കാനോനകൾ യൂറോപ്പ് മുഴുവൻ പ്രചരിപ്പിച്ചിരുന്നു. സഭകളുടെ ഈ വിഭജനത്തെ നവോധ്വാനം എന്നറിയപ്പെടുന്നു. 

അന്നത്തെ പോപ്പ് ലൂഥറിനെ പീഡിപ്പിക്കാവുന്നതിൽ പരമാവധി പീഡിപ്പിച്ചു. അതിന്റെ പേരിൽ ലക്ഷകണക്കിന് ക്രിസ്ത്യാനികൾ പട വെട്ടി മരിച്ചു വീണു. രാജാക്കന്മാർ തമ്മിൽ പരസ്പ്പരം യുദ്ധങ്ങൾ നടത്തി. ഒരേ ദൈവത്തിനും ഒരേ കൃസ്തുവിനുമെന്നാണ് ഇതിന്റെയെല്ലാം പേര്. എങ്കിലും ഫ്രാൻസീസ് മാർപ്പാപ്പ കഴിഞ്ഞകാല സഭകളുടെ ചെയ്തികൾ തെറ്റെന്ന് സമ്മതിക്കുന്നുണ്ട്. മതം മനുഷ്യരെ മൃഗതുല്യമാക്കുന്നുവെന്ന തെളിവാണ് കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും തമ്മിലുണ്ടായ ചരിത്രത്തിലെ രക്തച്ചൊരിച്ചിലുകൾ. 

യഹൂദർ ക്രിസ്ത്യാനികളുടെ ശത്രുക്കളെന്നു ലൂഥർ പ്രഖ്യാപിച്ചു. അവർക്കെതിരെ യുദ്ധം ചെയ്യാനും ആഹ്വാനം ചെയ്തു. ഹിറ്റ്ലറിന് പ്രചോദനം അരുളിയതും ലൂഥറിന്റ നവോധ്വാന ചിന്തകളായിരുന്നു. അതുമൂലം ഹിറ്റ്ലർ യഹൂദ വിരോധിയായി തീർന്നു. യഹൂദ രക്തങ്ങൾ ഭൂമിയിൽ ഒഴുകി. മതമാണ് ലോകത്തിലെ അസമാധാനത്തിന് കാരണമെന്നു കത്തോലിക്കാ സഭയുടെയും നവീകരണ സഭകളുടെയും ചരിത്രം വായിച്ചാൽ മനസിലാകും. ഇന്നും ലോകത്ത് അസമാധാനം സൃഷ്ടിക്കുന്നത് മതം തന്നെ. അത് ഇസ്ലാമിക സ്റ്റേറ്റ്, ആർ.എസ്.എസ്, താലിബാൻ എന്നിങ്ങനെ ഭീകര പേരുകളിൽ അറിയപ്പെടുന്നു.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക