Image

കെ.എച്ച്.എം.എന്‍ ദീപാവലി ആഘോഷിച്ചു

സുരേഷ് നായര്‍ Published on 29 October, 2017
കെ.എച്ച്.എം.എന്‍ ദീപാവലി ആഘോഷിച്ചു
മിനിയാപ്പോളിസ്: മിനസോട്ടയില്‍ താമസിക്കുന്ന കേരളത്തിലെ ഹിന്ദുക്കളുടെ സംഘടനയായ കേരളാ ഹിന്ദൂസ് ഓഫ് മിനസോട്ട (കെ.എച്ച്.എം.എന്‍) ദീപാവലി ആഘോഷിച്ചു. ഹൈന്ദവപൈതൃകവും സനാതന ധര്‍മ്മമൂല്യങ്ങളും പുതിയ തലമുറയ്ക്ക് പകര്‍ന്നു നല്‍കാന്‍ വേണ്ടി പ്രവര്‍ത്തനം ആരംഭിച്ചതാണ് കെ.എച്ച്.എം.എന്‍. മിനസോട്ടയിലെ ഹിന്ദു ക്ഷേത്രവുമായി സഹകരിച്ച് പല പരിപാടികളും സംഘടന ആസൂത്രണം ചെയ്യുന്നു.

ദീപാവലി ആഘോഷത്തില്‍ കുട്ടികളും മുതിര്‍ന്നവരുമായി ധാരാളം പേര്‍ പങ്കെടുത്തു. തദവസരത്തില്‍ സുരേഷ് നായര്‍, ഗോപാല്‍ നാരായണ്‍, ശിവ കൃഷ്ണ സ്വാമി എന്നിവര്‍ സംസാരിച്ചു. തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ സ്ഥാപനമായ ബാലികാസദനത്തിന് കെ.എച്ച്.എം.എന്‍ നല്‍കുന്ന സംഭാവന ശിവകൃഷ്ണ സ്വാമി ഏറ്റുവാങ്ങി. ആദിവാസികളായ കുട്ടികളുടെ പഠനാവശ്യങ്ങള്‍ക്കായിട്ടാണ് തുക വിനിയോഗിക്കുക.
കെ.എച്ച്.എം.എന്‍ ദീപാവലി ആഘോഷിച്ചുകെ.എച്ച്.എം.എന്‍ ദീപാവലി ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക