Image

നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ `ഫ്യൂഗ്‌' എന്ന ഹ്രസ്വചിത്രം മുരളി ഗോപി ലോഞ്ച്‌ ചെയ്‌തു

Published on 30 October, 2017
നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ `ഫ്യൂഗ്‌' എന്ന ഹ്രസ്വചിത്രം മുരളി ഗോപി ലോഞ്ച്‌ ചെയ്‌തു
കൊച്ചി: നിരവധി ഫിലിം ഫെസ്റ്റിവലുകളില്‍ പല വിഭാഗങ്ങള്‍ക്കുമായി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ 'ഫ്യൂഗ്‌' എന്ന ഹ്രസ്വചിത്രം മുരളി ഗോപി ലോഞ്ച്‌ ചെയ്‌തു. വിവേക്‌ ജോസഫ്‌ വറുഗീസ്‌ കഥയെഴുതി സംവിധാനം നിര്‍വഹിച്ച ഈ ചിത്രം ഏകാന്തത അനുഭവിക്കുന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതത്തില്‍ ഒരു അജ്ഞാതന്‍ കടന്നു വരുമ്പോള്‍ ജീവിതത്തെയും ബന്ധങ്ങളെയും കുറിച്ചുള്ള അവളുടെ കാഴ്‌ചപ്പാടുകള്‍ മാറുന്നതിനെ കുറിച്ചാണ്‌. 

പക്ഷെ ആ ആപരിചതനാണ്‌ തനിക്കു നേരിടേണ്ടി വന്ന ഏറ്റവും വിചിത്രമായ അനുഭവമെന്ന്‌ പിന്നീട്‌ അവള്‍ മനസ്സിലാക്കുന്നു.

ശ്യാമപ്രകാശ്‌ എം എസ്‌, രശ്‌മി കെ നായര്‍, ഹരികൃഷ്‌ണന്‍, അശ്വതി മുകുന്ദന്‍ എന്നിവരാണ്‌ ഫ്യൂഗില്‍ അഭിനയിച്ചിരിക്കുന്നത്‌. ഛായാഗ്രഹണം നിമിഷ്‌ രവിയും ചിത്രസംയോജനം ക്രിസ്‌റ്റി സെബാസ്റ്റ്യനുമാണ്‌ നിര്‍വഹിച്ചിരിക്കുന്നത്‌. 

അരുണ്‍ വര്‍ഗ്ഗീസ്‌ (വര്‍ക്കി) പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നു. തിര മൂവി ലാബ്‌സിന്റെ ബാനറില്‍ ഡോ. മുഹമ്മദ്‌ ഷാഫിയും കെ ജെ വറുഗീസും ചേര്‍ന്നാണ്‌ ഈ ഹ്രസ്വചിത്രം നിര്‍മിച്ചിരിക്കുന്നത്‌. മ്യൂസിക്‌247നാണ്‌ ഒഫീഷ്യല്‍ ഓണ്‍ലൈന്‍ പാര്‍ട്‌ണര്‍.

'ഫ്യൂഗ്‌' ഹ്രസ്വചിത്രം മ്യൂസിക്‌247ന്റെ യൂട്യൂബ്‌ ചാനലില്‍ കാണാന്‍: https://www.youtube.com/watch?v=ckKPomhNEkY


മ്യൂസിക്‌247നെ കുറിച്ച്‌:
കഴിഞ്ഞ നാല്‌ വര്‍ഷമായി മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആണ്‌ മ്യൂസിക്‌247. അടുത്ത കാലങ്ങളില്‍ വിജയം നേടിയ പല സിനിമകളുടെ സൌണ്ട്‌ ട്രാക്കുകളുടെ ഉടമസ്ഥാവകാശം മ്യൂസിക്‌247നാണ്‌. 

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, അങ്കമാലി ഡയറീസ്‌, ഒരു മെക്‌സിക്കന്‍ അപാരത, ജോമോന്റെ സുവിശേഷങ്ങള്‍, എസ്ര, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, ഒരു മുത്തശ്ശി ഗദ,ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പ്രേമം, ബാംഗ്ലൂര്‍ ഡെയ്‌സ്‌, ചാര്‍ലി, കമ്മട്ടിപ്പാടം, ഹൗ ഓള്‍ഡ്‌ ആര്‍ യു, കിസ്‌മത്ത്‌,വിക്രമാദിത്യന്‍, മഹേഷിന്റെ പ്രതികാരം, ഒരു വടക്കന്‍ സെല്‍ഫി എന്നിവയാണ്‌ ഇവയില്‍ ചിലത്‌.

നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ `ഫ്യൂഗ്‌' എന്ന ഹ്രസ്വചിത്രം മുരളി ഗോപി ലോഞ്ച്‌ ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക