Image

നിങ്ങളിപ്പോള്‍ ഭ്രാന്താശുപത്രിയിലല്ലല്ലോ സന്തോഷം പ്രഭുദേവയോട് അമിതാഭ് ബച്ചന്‍

Published on 30 October, 2017
നിങ്ങളിപ്പോള്‍ ഭ്രാന്താശുപത്രിയിലല്ലല്ലോ സന്തോഷം പ്രഭുദേവയോട് അമിതാഭ് ബച്ചന്‍

ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചന് വേണ്ടി നൃത്ത സംവിധാനത്തിന് ഒരുങ്ങുകയാണ് പ്രഭുദേവ. ബിഗ് ബി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. കഠിനമായ നൃത്തമുറകള്‍ തെല്ലൊന്നുമല്ല ബിഗ് ബിയെ കുഴക്കിയതെന്നാണ് പോസ്റ്റ് നല്‍കുന്ന സൂചനകള്‍.

ഈ എഴുപത്തിയഞ്ചാം വയസ്സില്‍ തന്നെ കൊണ്ട് നൃത്തം ചെയ്യിക്കാന്‍ ശ്രമിച്ച് പ്രഭുദേവയ്ക്ക് വട്ടായിപോയില്ലല്ലോ എന്ന് ആശ്വസിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ നൃത്താനുഭവം ട്വീറ്റ് ചെയ്തത്.

”എഴുപത്തിയഞ്ചാം വയസ്സില്‍ നൃത്തം ചെയ്യ്തു. പ്രതിഭാശാലിയായ പ്രഭുദേവയുടെ നിര്‍ദ്ദേശമനുസരിച്ച് അത് പൂര്‍ത്തിയാക്കാനായി. നിങ്ങള്‍ വീട്ടില്‍ തന്നെയാണ്, ഭ്രാന്താശുപത്രിയിലായില്ല എന്നതില്‍ സന്തോഷം” – ബിഗ് ബി കുറിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക