Image

പൊട്ടിച്ചിരിപ്പിച്ച് മേരിയും ബേബിയും, ഒപ്പം വിനയ് ഫോര്‍ട്ടും

Published on 30 October, 2017
പൊട്ടിച്ചിരിപ്പിച്ച് മേരിയും ബേബിയും, ഒപ്പം വിനയ് ഫോര്‍ട്ടും

ട്രോളര്‍മാരുടെ പ്രിയപ്പെട്ടവരാണ് മേരിയും ബേബിയും. ആക്ഷന്‍ ഹീറോ ബിജുവിലൂടെയാണ് ഇവര്‍ പ്രശസ്തരാകുന്നത്. നവാഗതനായ എംസി ജിതിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകരെ ചിരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് മേരിയും ബേബിയും. വിനയ് ഫോര്‍ട്ടാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഷൂട്ടിങ് തിരക്കുകള്‍ക്കിടയില്‍ നിന്ന് മേരിക്കും ബേബിക്കുമൊപ്പം ഫേസ്ബുക്ക് ലൈവില്‍ വന്ന് ആരാധകരെ രസിപ്പിച്ചിരിക്കുയാണ് വിനയ് ഫോര്‍ട്ട്. ചിരിയുടെ രാജ്ഞിമാര്‍ എന്നാണ് വിനയ് ഫോര്‍ട്ട് ഇവരെ വിശേഷിപ്പിച്ചത്. ജോണി സാഗരികയുടെ ബാനറിലാണ് നോണ്‍സെന്‍സ് ഒരുങ്ങുന്നത്. ഒരു കോമഡി എന്റര്‍ടൈനറാണ് ഈ ചിത്രം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക