Image

കേരളത്തില്‍നിന്നുള്ള ഉര്‍സുലൈന്‍ സിസ്‌റ്റേഴ്‌സിന്റെ കോണ്‍വെന്റ് അയര്‍ലന്‍ഡില്‍ പ്രവര്‍ത്തനമാരംഭിച്ചു

Published on 30 October, 2017
കേരളത്തില്‍നിന്നുള്ള ഉര്‍സുലൈന്‍ സിസ്‌റ്റേഴ്‌സിന്റെ കോണ്‍വെന്റ് അയര്‍ലന്‍ഡില്‍ പ്രവര്‍ത്തനമാരംഭിച്ചു
 
പോര്‍ട്ട്‌ലീഷ്: ഉര്‍സുലൈന്‍ സിസ്‌റ്റേഴ്‌സ്(സിസ്‌റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍) ന്റെ കേരളാ പ്രൊവിന്‍സില്‍ നിന്നുള്ള സന്യാസിനികള്‍ അയര്‍ലന്‍ഡിലെ പോര്‍ട്ട്‌ലീഷ് ഇടവകയിലെ കോണ്‍വെന്റില്‍ എത്തിച്ചേര്‍ന്നു.

ഇറ്റലിയിലെ പിച്ചന്‍സില്‍ 1649ല്‍ രൂപം കൊണ്ട അമലോത്ഭവ മാതാവിന്റെ, അമലാ സന്യസിനിസഭയുടെ ഉര്‍സുലൈന്‍ പ്രൊവിന്‍സാണ് അയര്‍ലന്‍ഡില്‍ പ്രവര്‍ത്തനമാരംഭിച്ചത്. കൗണ്‍സിലര്‍ സിസ്റ്റര്‍ ജോത്സനയുടെയും, അമലാ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ വിനയയുടെയും നേതൃത്വത്തില്‍ കോണ്‍വെന്റ് സുപ്പീരിയര്‍ സിസ്റ്റര്‍ സിബിളും, സിസ്റ്റര്‍ ജൂലിയും പോര്‍ട്ട്‌ലീഷ് ഇടവകയില്‍ എത്തിച്ചേര്‍ന്നു. കുടുംബനവീകരണപ്രവര്‍ത്തനങ്ങളിലും, ഇടവകപ്രവര്‍ത്തനങ്ങളിലും സജീവപങ്കാളിത്തമായിരിക്കും ഇവരുടെ പ്രവര്‍ത്തന ലക്ഷ്യം. ഇവരോടൊപ്പം സിസ്റ്റര്‍ മരീനയും, സിസ്റ്റര്‍ ജാസ്മിനും സേവനമനുഷ്ടിക്കുന്നു. സിസ്റ്റര്‍ വിനയ, സിസ്റ്റര്‍ മെറീന, സിസ്റ്റര്‍ ജൂലി എന്നീ മൂന്നു സിസ്‌റ്റേഴ്‌സായിരിക്കും തുടര്‍ന്നുള്ള ഉര്‍സുലൈന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അയര്‍ലന്‍ഡിലെ പോര്‍ട്ട്‌ലീഷ് കോണ്‍വെന്റില്‍ ഉണ്ടായിരിക്കുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക