Image

ചാണ്ടിയുടെ കായല്‍ ചാട്ടവും,പിണറായിയുടെ മൗനവും (ജയ് പിള്ള)

Published on 30 October, 2017
ചാണ്ടിയുടെ കായല്‍ ചാട്ടവും,പിണറായിയുടെ മൗനവും (ജയ് പിള്ള)
രാഷ്ട്രീയ കോളിളക്കങ്ങളില്‍ കേരളം പ്രകമ്പനം കൊള്ളുന്നത് 1957 മുതല്‍ക്കേ തുടങ്ങിയ കീഴ്വഴക്കം ആണ്.ഒരു പക്ഷെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു എന്നും ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുന്നതാണ് കേരള രാഷ്ട്രീയം എന്നതും,അത് ഇന്നും തുടര്‍ന്ന് പോരുന്നു എന്നതും പ്രത്യേകിച്ച് പുതുമ ഉളവാക്കുന്നതല്ല.

ഭൂമിയുടെ വിതരണം ഭംഗിയായി നടത്തുന്നതിനും,ഉടമസ്ഥാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ,ഭൂമി കൈയേറ്റവും,തണ്ടപ്പേരിലുള്ള അപാകതകള്‍ പരിഹരിക്കുന്നതിനും വേണ്ടി ലോക്ള്‍ത്തിലെ ആദ്യത്തെ തെരഞ്ഞെടുത്ത കമ്യൂണിസ്റ്റു മന്ത്രി സഭ, അതും ജാതിയിലും,വസ്തു വകകളിലും ഉയര്‍ന്ന തട്ടില്‍ നില്‍ക്കുന്ന, ഇ എം എസ് മുഘ്യമന്ത്രി ആയിരിക്കുമ്പോള്‍ കെ ആര്‍ ഗൗരി 'അമ്മ പുതിയ ഓര്‍ഡിനന്‍സുകള്‍ പാസ്സാക്കി.ഇതൊരു യാഥാര്‍ഥ്യവും വസ്തുതയും ആണ്.
എന്നാല്‍ കേരളത്തിലെ കിഴക്കന്‍ മേഖലയില്‍ മൂന്നാര്‍,വയനാട്, വാഗമണ്‍,ഈരാറ്റുപേട്ട,പാല പൂപ്പാറയും,വട്ടവടയും,ദേവികുളവും,തിരുവനന്തപുര0 കൊല്ലം ജില്ലകളിലും ഒക്കെ ആദ്യമായി ഭൂമി പതിച്ചു കിട്ടിയത്,ഇപ്പോഴും കൈയ്യേറിക്കൊണ്ടിരിക്കുന്നതും ആയ ഭൂരി ഭാഗവും കേരളം ഭരിച്ചതുംിഭരിക്കുന്നതും ആയ ഇടതു പാര്‍ട്ടി അനുഭാവുകളും,അംഗങ്ങളും മാത്രമാണ്.ഇന്ന് കേരളത്തിലെ റവന്യൂ വകുപ്പ് ഭരിക്കുന്ന പാര്‍ട്ടിയുടെ തലമുതിര്‍ന്ന നേതാക്കള്‍ വരെ ഭൂമി കൈയ്യേറിയതായി രേഖകള്‍ ഉണ്ട്.പക്ഷെ കാലോചിതമായ നിയമ മാറ്റങ്ങള്‍ മൂലം അവ സംരക്ഷിക്കപ്പെടുന്നു.

പഴയ കാര്യങ്ങള്‍ അവിടെ നിലനില്‍ക്കുമ്പോഴും,സര്‍ക്കാര്‍ നിയമപരമായി സംരക്ഷിക്കുമ്പോഴും ആണ് കഴിഞ്ഞ പത്തു വര്ഷം ആയി വിവിധ സര്‍ക്കാരുകളുടെയും,പാര്‍ട്ടികളുടെയും തണലില്‍ തോമസ് ചാണ്ടി കായല്‍ ചാടിയതു."അമ്മയെ തല്ലിയാല്‍ രണ്ടുണ്ട് വാദം" ആലപ്പുഴയിലെ പ്രകൃതി ഭംഗിയെ ടൂറിസത്തിലൂടെ ലോകത്തിന്റെ മുക്കിലും മൂലയിലും എത്തിക്കുക വഴി തൊഴിലും,പുരോഗതിയും കൊണ്ടുവന്ന ആളാണ് ശ്രീമാന്‍ ചാണ്ടി സഖാവ് (ചാണ്ടികള്‍ പലതുണ്ട്).പക്ഷെ ഒരു കാര്യം നല്ലതു ചെയ്യാന്‍ നൂറു തെറ്റുകള്‍ ചെയ്ത വ്യക്തി.നാടിനെ പുരോഗമിപ്പിച്ചു അമേരിക്കയും,ന്യൂസിലാന്‍ഡ് ഒക്കെ ആക്കാന്‍ ചുരുങ്ങിയത് കുവൈറ്റ് എങ്കിലും ആക്കാന്‍ അയാള്‍ പെടുന്ന പാട് മനസ്സിലായത് കേരളത്തിലെ ചുരുക്കം ചിലര്‍ക്ക് മാത്രം ആണ്.

കണ്ണടച്ചാല്‍ എല്ലാം ഇരുട്ട്.വെളിച്ചം വരാന്‍ ഒന്ന് കണ്ണടച്ചു ,സാക്ഷാല്‍ പീനു മുഖ്യന്‍,നാട് നന്നാകാന്‍ മംഗളവും ആയി കൂട്ട് നിന്ന് ശശീന്ദ്രനെ പെണ്ണ് പിടിയനും,അജിത്തിനെ മറ്റേവനും ആക്കി.(സോളാര്‍ കേസില്‍ പ്രെസ്സ് ക്ലബ് വഴി ഉമ്മന്‍ ചാണ്ടിയെ താഴെ ഇറക്കാന്‍ പണിയെടുത്തവന്‍).എന്തായാലും പിണറായി ഉണ്ടചോറിനു നന്ദി കാട്ടികൊണ്ടേ ഇരിക്കുന്നു.

മൂന്നാറിലെ രാജേന്ദ്രനും,എം എം മണിക്കും ,സി പി ഐ പട്ടയത്തിനും,ലംബോദരനും,വയനാട്ടിലെ കെ എം മാണിക്കും,അന്‍വറിനും,വാഗമണ്ണിലെ പി സി തോമസിനും ഒന്നും വരാത്ത ഒരു ശനിദശ തോമസ് ചാണ്ടിക്ക് മാത്രം വന്നു പെട്ടു.ഇതാണ് കേരളത്തിലെ മാറുന്ന രാഷ്ട്രീയം.തെരഞ്ഞെടുപ്പില്‍ കോടികള്‍ വാങ്ങി പാര്‍ട്ടി സീറ്റു നല്‍കുമ്പോള്‍ ചാണ്ടി പരിശുദ്ധനും,കുവൈറ്റ് ചാണ്ടിയും ആയിരുന്നു. പിണറായിയുടെ മകന്‍ വിവേകിനും ,പണ്ടേ വിദേശ ഇടപാടുള്ള കോടിയേരിയുടെ മകനും ഗള്‍ഫ് രാജ്യങ്ങളില്‍ കച്ചവട സമുച്ഛയങ്ങള്‍,കേരളത്തിലെ കച്ചവട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അങ്ങിനെ പലതും നേടി എടുക്കാന്‍ കഴിഞ്ഞു എന്നത് പത്രം വായിക്കുന്ന പാവം വോട്ടര്‍മാര്‍ അറിയുന്നില്ല.

കേരളത്തിലെ പ്രതികരിക്കുന്ന വിഭാഗത്തിന് എല്ലാ മുക്കുകളിലും കള്ളു വിളമ്പി കാര്യ സാധ്യം നടത്തിയ കേരള സര്‍ക്കാര്‍ അറിയാത്തതു ഒന്നുണ്ട്.നിങ്ങള്‍ രഹസ്യ ചര്‍ച്ചകള്‍ക്ക് ശേഷം റിസോര്‍ട്ടില്‍ മാറിയ പെട്ടികളുടെ വീഡിയോ ഇന്നും ചാണ്ടി സഖാവിന്റെ മടിക്കുത്തില്‍ ഉണ്ടെന്നു. പാര്‍ട്ടിയും,മുന്നണിയും കായല്‍ ചാണ്ടിക്കെതിരെ നടപടി രഹസ്യവും,പരസ്യവും ആയി ആവശ്യപ്പെടുമ്പോള്‍ പിണറായി എന്ന സ്വാച്ഛാധിപതി കോടിയേരിയെയും,റവന്യൂ മന്ത്രിയെയും ചില പ്രത്യേക ചരടില്‍ കുടുക്കി ഇട്ടിരിക്കുന്നു.ഒരു പക്ഷെ ഏതു സമയവും തകരുന്ന ഒരു ഭൂരിപക്ഷ മന്ത്രിസഭയുടെ അവസാന കൂത്തരങ്ങുകള്‍ ആണ് നാം ഇന്ന് കാണുന്നത്.

ആര്‍ എസ് എസ് പ്രവര്‍ത്തകനെ വധിച്ചതില്‍ പ്രതിക്ഷേധം അര്‍പ്പിക്കാന്‍ ഗവര്‍ണ്ണര്‍ വിളിക്കുമ്പോള്‍ കോടിയേരിയും മകനും അറിയാതെ സ്വന്തം വീട് അടിച്ചു തകര്‍ക്കപ്പെടുന്നു.കൊലപാതകം കോടിയേരിയുടെ മകന്റെ പേരില്‍ കെട്ടിവെക്കാന്‍ പിണറായി പക്ഷം ബി ജെ പി കൂട്ടുകെട്ട്,മാധ്യമങ്ങളെ പാര്‍ട്ടി സെക്രട്ടറിയുമായി തെറ്റിക്കുന്നതിനായി "കടക്കു പുറത്തു" എന്ന് പറഞ്ഞാക്ഷേപിക്കുന്നു.തോമസ് ചാണ്ടിയെ രക്ഷിക്കാന്‍ സോളാര്‍ ബോംബ് മുന്നണി അറിയാതെ പൊട്ടിക്കുന്നു.കുരിശു പൊളിക്കാന്‍ ഉത്തരവിട്ട മുഖ്യന്‍ പീലാത്തോസിന്റെ പണി ചെയ്യുന്നു.നീളുന്ന കളികളില്‍ തീരുന്ന മികവുകള്‍ എന്ന് വേണം എങ്കില്‍ പറയാം.

കായല്‍ ചാണ്ടിയുടെ പേരില്‍കളക്ടര്‍ കൊടുത്ത റിപ്പോര്‍ട്ടില്‍ അവിശ്വാസ്യത ഉള്ള മുഖ്യമന്ത്രി ഒരു കാര്യം മാത്രം വ്യക്തമാക്കുക,നിങ്ങള്‍ക്ക് പിന്നെ ആരെ ആണ് വിശ്വാസം,മുഖം നോക്കാതെ മൂന്നാറില്‍ റിസോര്‍ട്ടുകള്‍ അടിച്ചു പൊളിച്ച അച്യുതാനന്ദനെയോ,അതോ സോളാറില്‍ നിങ്ങള്‍ക്കൊപ്പം കളിച്ച രാമേശ്വര സുധീരന്മാരെയോ?

പിണറായിയുടെ മൗനം മുഖം രക്ഷിക്കാന്‍ എങ്കില്‍ നിങ്ങള്‍ ഒന്നോര്‍ക്കുക ജനസമ്പര്‍ക്ക പരിപാടിയില്‍ കേരളത്തിലെ പാവങ്ങളെ തുണച്ചു ഒരു മുഖ്യനെ പാവാട ചരടില്‍ തോല്‍പിച്ച വോട്ടര്‍മാരാണ് കേരളത്തില്‍,അവര്‍ക്കു കായല്‍ ചാട്ടവും,രാജേന്ദ്രന്‍ പട്ടയവും, ധാരാളം മതി ഓര്‍മ്മകളില്‍ സൂക്ഷിക്കാനും,ആവശ്യമെങ്കില്‍ പുറത്തെടുക്കാനും.ജനങ്ങളോടുള്ള വിശ്വാസ്യത പുലര്‍ത്തുവാന്‍ തെരഞ്ഞെടുപ്പിലൂടെ നിലവില്‍ വന്ന ഒരു സര്‍ക്കാര്‍ ബാധ്യസ്തര്‍ ആണെന്ന് മാത്രം അടിവരയിടുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക