Image

ഫിലഡല്‍ഫിയായില്‍ ഹെല്‍ത്ത് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ഫെയര്‍ നടത്തുന്നു.

ജീമോന്‍ ജോര്‍ജ്ജ്, ഫിലഡല്‍ഫിയ Published on 31 October, 2017
ഫിലഡല്‍ഫിയായില്‍ ഹെല്‍ത്ത് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ഫെയര്‍ നടത്തുന്നു.
ഫിലഡല്‍ഫിയ: പ്രമുഖ ചാരിറ്റി സംഘടനയായ കോട്ടയം അസോസിയേഷന്റെയും നേഴ്‌സസ് സംഘടനയായ പിയാനോയുടെയും ആഭിമുഖ്യത്തില്‍ ഫിലഡല്‍ഫിയായിലെ ഏജന്‍സി ഫോര്‍ ഏജിംഗ് ഓഫീസായി പ്രവര്‍ത്തിക്കുന്ന പി.സി.എ.(ഫിലാഡല്‍ഫിയ കോര്‍പ്പറേഷന്‍ ഫോര്‍ ഏജിംഗ്) നവംബര്‍ 4 ശനിയാഴ്ച രാവില 10 മുതല്‍ 2 മണി വരെ അസന്‍ഷന്‍ മാര്‍ത്തോമ ചര്‍ച്ച്(10197 Northeast Ave, Philadelphia, PA) ആഡിറ്റോറിയത്തില്‍ വച്ച് ഹെല്‍ത്ത് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ഫെയര്‍ നടത്തുന്നതാണ്.

അമേരിക്കയില്‍ ജോലിയില്‍ നിന്നും റിട്ടയര്‍ ചെയ്തവര്‍ക്കും, റിട്ടയര്‍മെന്റ് പ്രായത്തിലെത്തി നില്‍ക്കുന്നവര്‍ക്കും നാട്ടില്‍ നിന്നും ഇവിടെ വന്നു അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കാത്തവര്‍ക്കും വേണ്ടിയുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സൗജന്യമായി ലഭിക്കുവാന്‍ ഇതൊരു സുവര്‍ണ്ണാവസരമാണ് മറ്റു രാജ്യങ്ങളില്‍ നിന്നു കുടിയേറിയവര്‍ അമേരിക്കയില്‍ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ എല്ലാം അനുഭവിക്കുമ്പോള്‍ പ്രത്യേകിച്ച് മലയാളികള്‍ക്ക് ഈവിധ സൗജന്യമായ ആനുകൂല്യങ്ങളെക്കുറിച്ചുള്ള അറിവ് വളരെ പരിമിതമാണ് മെഡികെയര്‍ മെഡിക്കെയ്‌സ് മറ്റു സൗജന്യ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സുകളുടെ ലഭ്യത, നിയമോപദേശങ്ങള്‍ ജോലിയിലും സമൂഹത്തിലും അവഗണനയും ചൂഷണവും നേരിടുന്നവര്‍ക്കുള്ള നിയമോപദേശങ്ങള്‍ സാമ്പത്തികവും തൊഴില്‍പരവുമായ സഹായങ്ങള്‍, വീടിന്റെ അറ്റകുറ്റപണികള്‍ വയോജന കേന്ദ്രങ്ങള്‍(അഡല്‍റ്റ് ഡേയ് കെയര്‍) സൗജന്യയാത്രാസഹായം ഹോം കെയര്‍, ഹോം വിസിറ്റിംഗ് ഡോക്ടര്‍ ഭവനത്തിലെത്തിക്കുന്ന ഭക്ഷണം നേഴ്‌സിംഗ് ഹോം ഗ്രാന്റ്‌റ് ഏമര്‍ജന്‍സി അലര്‍ട്ട് സംവിധാനം തുടങ്ങിയ നിരവധി വിഷയങ്ങളെക്കുറിച്ചുള്ള അറിവുകളും കൂടാതെ ലഭിക്കുവാന്‍ സാധ്യതയുള്ള മറ്റാനുകൂല്യങ്ങളെക്കുറിച്ചുള്ള വിശദമായിട്ടുള്ള വിവരങ്ങളും ഈ പരിപാടിയില്‍ നിന്നും അറിയുവാന്‍ സാധിക്കുന്നതാണ്. പ്രായമായ മാതാപിതാക്കളുടെ പരിചരണത്തില്‍ മക്കള്‍ക്കും പങ്കുചേരാവുന്നതാണ് അതിലൂടെ സാമ്പത്തികമായ  വരുമാനം ഉണ്ടാക്കുവാനും കഴിയുമെന്നതിനാല്‍ പ്രായഭേദമെന്യേ എല്ലാവര്‍ക്കും ഈ പരിപാടിയില്‍ പങ്കെടുക്കുവാന്‍ സാധിക്കും ഏരിയ ഏജന്‍സി ഫോര്‍ ഏജിംഗ് ഓഫീസുകള്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ അമേരിക്കയിലെ എല്ലാ സ്റ്റേറ്റുകളിലും ലഭ്യമാണെന്നതിനാല്‍ മറ്റു സ്റ്റേറ്റുകളിലും പെന്‍സില്‍വേനിയായിലെ മറ്റു കൗണ്ടികളില്‍ താമസിക്കുന്നവര്‍ക്കും ഈ പരിപാടിയില്‍ പങ്കെടുത്തു വിവരങ്ങള്‍ പ്രയോജനപ്പെടുത്തുവാന്‍ സാധിക്കുന്നതാണ്.

തികച്ചും സൗജന്യമായി പങ്കെടുക്കാവുന്ന ഈ പരിപാടിയില്‍ വന്നു ചേരുന്ന എല്ലാവര്‍ക്കും പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും ഒരുക്കിയിട്ടുണ്ട്. കൂടാതെ വാഹന സൗകര്യം ആവശ്യമുള്ളവര്‍ താഴെ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പറുകളില്‍ വിളിച്ചാല്‍ ക്രമീകരിക്കുന്നതാണ്. ബെന്നി കൊട്ടാരത്തില്‍ 267 237 4119, സാബു ജേക്കബ് 215 833 7895 ബീന കോശി- 267 902 8191, സാറാ ഐപ്പ്- 267 334 3788, ജോര്‍ജ്ജ് നടവയല്‍-215 969 4509, ലൈല മാത്യു-215 776 2199 ജോബി ജോര്‍ജ്ജ്-215 470 2400, ജീമോന്‍ ജോര്‍ജ്ജ്-267 970 4267 ഇതു പോലുള്ള സൗജന്യ ഇന്‍ഫര്‍മേഷന്‍ ഫെയര്‍ ചുരുക്ക സമയങ്ങളില്‍ വളരെ പരിമിതമായിട്ടു മാത്രമെ കമ്മ്യൂണിറ്റികള്‍ക്ക് ലഭിക്കുകയുള്ളൂ എന്നും ഇതിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങളുടെ ഗുണഭോക്താക്കളാകുവാനായി എല്ലാ മലയാളി സുഹൃത്തുക്കളും കൃത്യസമയത്തു തന്നെ എത്തിചേരണമെന്നും സാബു ജേക്കബ്(കോഡിനേറ്റര്‍ ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ ഫെയര്‍) അറിയിക്കുകയുണ്ടായി.

ജോസഫ് മാണി ജെയിംസ് ആന്ത്രയോസ് ഏബ്രഹാം ജോസഫ്, മാത്യു ഐപ്പ്, ജോഷി കുര്യാക്കോസ്, കുര്യന്‍ രാജന്‍, സാബു പാമ്പാടി, ജോണ്‍ പി വര്‍ക്കി സണ്ണി കിഴക്കേമുറി സാജന്‍ വര്‍ഗീസ്, രാജു കുരുവിള, മാത്യു ജോഷ്വ, റോണീ വര്‍ഗീസ്, ജേക്കബ് തോമസ്, വര്‍ക്കി പൈലോ, സരിന്‍ ചെറിയാന്‍, കുരുവിള വര്‍ഗീസ്, വര്‍ഗീസ്, ലിസി ജോര്‍ജ്, ലീല മാണി, ബ്രിജിത് വിന്‍സെന്റ്, എലിസബത്ത് തോമസ്, ബ്രിജിത് പാറപ്പുറത്ത്, സൂസന്‍ ബാബു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികള്‍ ഈ പരിപാടിയുടെ വന്‍ വിജയത്തിനായി അഹോരാത്രം പ്രവര്‍ത്തിച്ചു വരുന്നു.


ഫിലഡല്‍ഫിയായില്‍ ഹെല്‍ത്ത് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ഫെയര്‍ നടത്തുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക