Image

അഡ്വ. പി.കെ. ഗോപാലകൃഷ്ണപ്പണിക്കര്‍ നിര്യാതനായി

Published on 31 October, 2017
അഡ്വ. പി.കെ. ഗോപാലകൃഷ്ണപ്പണിക്കര്‍ നിര്യാതനായി
പത്തനംതിട്ട: പുല്ലാട് പുത്തന്‍പറമ്പില്‍ അഡ്വ. പി. കെ. ഗോപാലകൃഷ്ണപണിക്കര്‍ (94) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രണ്ടിനു വീട്ടുവളപ്പില്‍. ഭാര്യ: പരേതയായ കെ. സുകുമാരിയമ്മ (റിട്ടയേഡ് ഹെഡ്മിസ്ട്രസ്, എസ്വിഎച്ച്എസ്, പുല്ലാട്).

മക്കള്‍: ഡോ. പി. ബാലചന്ദ്രന്‍ (റിട്ടയേഡ് അഡീഷണല്‍ ഡയറക്ടര്‍, പ്രകാശന വിഭാഗം കേരള സര്‍വകലാശാല), ഡോ. പി. ജയചന്ദ്രന്‍ (പ്രഫസര്‍, യുഎസ്എ), പി. മോഹനചന്ദ്രന്‍ (റിട്ടയേഡ് ഗ്രൂപ്പ് ക്യാപ്റ്റന്‍ ഇന്‍ന്ത്യന്‍ എയര്‍ ഫോഴ്‌സ്), പി. രാജേന്ദ്രന്‍ (ആര്‍ഐ സൊലൂഷന്‍സ്, തിരുവല്ല). മരുമക്കള്‍: നളന്ദ (മാനേജര്‍ എസ്ബിഐ, പത്തനംതിട്ട), ഷിലി (യുഎസ്എ), മീന, ആശ.

പരേതന്‍ ദീര്‍ഘകാലം കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായിരുന്നു. തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് വൈസ് പ്രസിഡന്‍റ്, എന്‍എസ്എസ് പ്രതിനിധി സഭാംഗം, പുല്ലാട് ദേവീവിലാസം എന്‍എസ്എസ് കരയോഗം പ്രസിഡന്‍റ്, തിരുവല്ല താലൂക്ക് സഹകരണ സര്‍ക്കിള്‍ യൂണിയന്‍ ചെയര്‍മാന്‍, പുല്ലാട് സഹകരണ ബാങ്ക് പ്രസിഡന്‍റ്, എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക