Image

ഈ സിനിമയില്‍ അപ്പയ്‌ക്ക്‌ ഒരുപാട്‌ പ്രതീക്ഷകളുണ്ടായിരുന്നു: വികാര നിര്‍ഭരനായി കാളിദാസ്‌ ജയറാം

Published on 31 October, 2017
ഈ സിനിമയില്‍ അപ്പയ്‌ക്ക്‌ ഒരുപാട്‌ പ്രതീക്ഷകളുണ്ടായിരുന്നു:  വികാര നിര്‍ഭരനായി കാളിദാസ്‌ ജയറാം


എം.പത്മകുമാറും സമുദ്രക്കനിയും ചേര്‍ന്ന്‌സംവിധാനം ചെയ്‌ത ചിത്രം ആകാശമിഠായിക്ക്‌ അര്‍ഹമായ പ്രേക്ഷക സ്വീകാര്യത കിട്ടിയില്ലെന്ന്‌ മകന്‍ കാളിദാസ്‌ ജയറാം. കഴിഞ്ഞ ദിവസമാണ്‌ ചിത്രം തിയേറ്ററുകളിലെത്തിയത്‌. മികച്ച അഭിപ്രായം നേടിയിട്ടും അര്‍ഹിക്കുന്ന അംഗീകാരം സിനിമയ്‌ക്കു ലഭിക്കുന്നില്ലെന്നും ഇതിലൂടെ പ്രേക്ഷകര്‍ക്കു വേണ്ടതു പോലെ ഒരു തിരിച്ചു വരവാണ്‌ അപ്പ ആഗ്രഹിച്ചിരുന്നതെന്നും കാളിദാസ്‌ പറയുന്നു. 

`` ഒരു സിനിമയ്‌ക്ക്‌ അത്‌ അര്‍ഹിക്കുന്ന അംഗീകാരം കിട്ടാതെ പോകുന്നത്‌ സങ്കടകരമാണ്‌. ഈ ചിത്രത്തിന്‌ അപ്പയ്‌ക്ക്‌ എത്രത്തോളം പ്രതീക്ഷകളുണ്ടായിരുന്നുവെന്ന്‌ എനിക്ക്‌ വ്യക്തിപരമായി അറിയാം. ഇതിലൂടെ ലളിതമായതും എന്നാല്‍ വളരെ നല്ലൊരു തിരിച്ചുവരവും അദ്ദേഹം ആഗ്രഹിച്ചിരുന്നു. 

എന്നാല്‍ പബ്‌ളിസിറ്റി ഇല്ലാത്തതുകൊണ്ടു മാത്രം തിയേറ്ററില്‍ ചിത്രം കാണാന്‍ പ്രേക്ഷകരില്ലാത്ത അവസ്ഥയാണ്‌. കണ്ടവര്‍ക്കെല്ലാം ചിത്രം വളരെ ഇഷ്‌ടപ്പെട്ടു. ഞാനും ഈ ചിത്രം കണ്ടു. എനിക്കും ഇഷ്‌ടപ്പെട്ടു'' കാളിദാസ്‌ പറയുന്നു.

ആകാശമിഠായി എല്ലാവരും കാണണം എന്നല്ല ഞാന്‍ ഉദ്ദേശിക്കുന്നത്‌. പബ്‌ളിസിറ്റി കിട്ടാത്തതുകൊണ്ടു മാത്രം ഒരു നല്ല ചിത്രവും തിയേറ്ററില്‍ മരിക്കാന്‍ അനുവദിക്കാന്‍ പാടില്ല. വലിയ പബ്‌ളിസിറ്റി കിട്ടുന്ന ചിത്രങ്ങള്‍ പോലെ തന്നെ ചെറിയ ചിത്രങ്ങളും വിജയിക്കേണ്ടത്‌ ആവശ്യമാണെന്ന്‌ ഓര്‍ക്കണം. അര്‍ഹിച്ച അംഗീകാരം കിട്ടുന്ന ചിത്രമായിരിക്കും ഇതെന്നാണ്‌ഞാന്‍ കരുതിയത്‌.'' കാളിദാസ്‌ പറയുന്നു.

സമുദ്രക്കനി കഥയും തിരക്കഥയും ഒരുക്കിയ ചിത്രത്തിന്‌ സംഭാഷണം എഴുതിയത്‌ ഗിരീഷ്‌ കുമാറാണ്‌. തികച്ചും കാലിക പ്രസക്തിയുള്ള വിഷയമാണ്‌ ചിത്രം പറയുന്നത്‌. ജനിക്കാന്‍ പോകുന്ന കുട്ടികളെ സംബന്ധിച്ച്‌ മാതാപിതാക്കളുടെ പ്രതീക്ഷകളും അവരുടെ വിദ്യാഭ്യാസത്തെ കുറിച്ചുള്ള സ്വപ്‌നങ്ങളും ചിത്രം പങ്കു വയ്‌ക്കുന്നു. വിദ്യാഭ്യാസക്കച്ചവടത്തിലേക്കും ചിത്രം വിരല്‍ ചൂണ്ടുന്നു. ജയറാമിനൊപ്പം ശക്തമായ കഥാപാത്രത്തെ കലാഭവന്‍ ഷാജോണും അവതരിപ്പിക്കുന്നു.

































Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക