Image

ഒടുവില്‍ നസ്‌റിയ പറഞ്ഞു, ഞാന്‍ തിരിച്ചു വരുന്നു

Published on 31 October, 2017
    ഒടുവില്‍ നസ്‌റിയ പറഞ്ഞു, ഞാന്‍ തിരിച്ചു വരുന്നു
ബാലതാരമായി അഭിനയിച്ചപ്പോഴും പിന്നീട്‌ നായികയായി എത്തിയപ്പോഴും ഏറെ ആരാധകരുള്ള നടിയാണ്‌ നസ്‌റിയ. മലയാളത്തിനു പുറമേ തമിഴിലും നസ്‌റിയ അഭിനയിച്ച ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫഹദ്‌ ഫാസിലുമായുളള വിവാഹശേഷവും നസ്‌റിയയുടെ ആരാധകര്‍ക്ക്‌ കുറവൊന്നും സംഭവിച്ചിട്ടില്ല. വിവാഹശേഷം താരം അഭിനയജീവിതത്തോട്‌ വിട ചൊല്ലിയെങ്കിലും പ്രേക്ഷകര്‍ക്ക്‌ വിടാന്‍ ഭാവമില്ലായിരുന്നു.

ഇതിനിടെ നസ്‌റിയ വീണ്ടും മലയാളത്തിലേക്ക്‌ തിരിച്ചു വരുന്നു എന്നൊരു വാര്‍ത്ത സിനിമാലോകത്ത്‌ പരന്നിരുന്നു. അഞ്‌ജലീ മേനോന്റെ ചിത്രത്തിലൂടെയാണ്‌ തിരിച്ചുവരവ്‌ എന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ നസ്‌റിയയോ ഫഹദോ ഇതിന്‌ വിശദീകരണം നല്‍കാന്‍ മുന്നോട്ടു വന്നിരുന്നില്ല. ഇപ്പോഴിതാ വാര്‍ത്ത സത്യമാണെന്നു വെളിപ്പടുത്തി നസ്‌റിയ തന്നെ രംഗത്തെത്തിയിരുന്നു.

`` ബാംഗ്‌ളൂര്‍ ഡേയ്‌സ്‌ കഴിഞ്ഞ ഉടന്‍ തന്നെ പ്രേക്ഷകര്‍ ചോദിക്കുന്ന ചോദ്യമായിരുന്നു, ഇനിയേതാണ്‌ അടുത്ത ചിത്രമെന്ന്‌. ഇതാ എന്റെ ഉത്തരം. ഞാന്‍ തിരിച്ചു വരുന്നു. പൃഥ്വിരാജും പാര്‍വതിയും ഞാനും ഒരുമിക്കുന്ന ചിത്രത്തിലൂടെയാകും എന്റെ തിരിച്ചു വരവ്‌. '' നസ്‌റിയ പറയുന്നു.

ടൂ കണ്‍ട്രീസിനു ശേഷം രജപുത്ര ബാനറില്‍ എം. രഞ്‌ജിത്ത്‌ നിര്‍മിക്കുന്ന ചിത്രമാണിത്‌. സിനിമയ്‌ക്ക്‌ തിരക്കഥയും സംവിധാനവും ഒരുക്കുന്നത്‌ അഞ്‌ജലീ മേനോനാണ്‌. ചിത്രത്തിന്റെ പേര്‌ നിശ്ചയിച്ചിട്ടില്ല. പൃഥ്വിരാജ്‌ പാര്‍വതി നസ്‌റിയ എന്നിവരാണ്‌ പ്രധാന കഥാപാത്രങ്ങള്‍. വിജയരാഘവനും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്‌. പറവയുടെ കാമറാമാന്‍ ലിറ്റില്‍.എം. സ്വമ്പനാണ്‌ ഛായാഗ്രഹണം. ഊട്ടിയാണ്‌ പ്രധാന ലൊക്കേഷന്‍. ദുബായിലും ഷൂട്ടിങ്ങ്‌ ഉണ്ടായിരിക്കും. എം. ജയചന്ദ്രനാണ്‌ സംഗീതം. ബോളിവുഡില്‍ നിന്നുള്ള രക്ഷ ദീക്ഷിതും രണ്ടു പാട്ടൊരുക്കുന്നുണ്ട്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക