Image

ഭാവനയുടെ വിവാഹം ഈ വര്‍ഷം ഉണ്ടാകില്ല?

Published on 31 October, 2017
ഭാവനയുടെ വിവാഹം ഈ വര്‍ഷം ഉണ്ടാകില്ല?

കന്നട സിനിമ നിര്‍മാതാവ് നവീനുമായുള്ള ഭാവനയുടെ വിവാഹം ഈ വര്‍ഷം ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്. വളരെ രഹസ്യമായിട്ടാണ് ഭാവനയുടെ വിവാഹ നിശ്ചയ ചടങ്ങുകള്‍ നടന്നത്. ഇരുവീട്ടുകാര്‍ മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു. വിവാഹം എല്ലാരെയും അറിയിച്ച് നടത്തുമെന്നും തിയ്യതി തീരുമാനിച്ചിട്ടില്ല എന്നും ഭാവന അറിയിച്ചു.

ഒക്ടോബറില്‍ കല്യാണം നടത്താനായിരുന്നുവത്രെ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഏറ്റെടുത്ത ചില ചിത്രങ്ങളുമായി ഭാവന തിരക്കിലാണെന്നും അതിനാല്‍ വിവാഹം നീട്ടിവയ്ക്കുകയാണെന്നും പ്രമുഖ കന്നട സിനിമാ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക