Image

ഗുരുദക്ഷിണയായി നാസായില്‍; ഏഷ്യാനെറ്റിനും ഒരു സല്യൂട്ട്

Published on 01 November, 2017
ഗുരുദക്ഷിണയായി നാസായില്‍; ഏഷ്യാനെറ്റിനും ഒരു സല്യൂട്ട്
എഡിസണ്‍, ന്യൂജേഴ്‌സി: ആദിത്യ ചന്ദ്ര പ്രശാന്ത് നല്‍കിയ പോലൊരു ഗുരുദക്ഷിണ ആരും തന്നെ നല്‍കിയിരിക്കില്ല. അതു ലഭിച്ച ഹരിപ്പാട് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഉഷാ എ. പിള്ളയെപ്പോലെ ഭാഗ്യം ചെയ്ത സ്‌കൂള്‍ അധ്യാപകര്‍ ആരും ഉണ്ടാവില്ല.

കാലടി ആദിശങ്കര ഗ്രൂപ്പ് ശാസ്ത്ര മത്സരം നടത്തുന്നു എന്ന വിവരം സ്‌കൂളിലെ ഒരു അധ്യാപികയാണ് ആദിത്യയെ അറിയിച്ചത്. ഒന്നാം സമ്മാനം ലഭിക്കുന്ന വിദ്യാര്‍ത്ഥിക്കും, വിദ്യാര്‍ത്ഥിയെ പരിശീലിപ്പിക്കുന്ന (മെന്റോര്‍) അദ്ധ്യാപകനും നാസാ സന്ദര്‍ശിക്കാന്‍ അവസരം എന്നതായിരുന്നു സമ്മാനം.

പ്രിന്‍സിപ്പലിന്റെ പക്കല്‍ ശുപാര്‍ശയ്ക്ക് ചെന്ന ആദിത്യയോട് വിജയിയായാല്‍തന്നെക്കൂടി നാസാ കാണിക്കാന്‍ കൊണ്ടുപോകണമെന്നു പ്രിന്‍സിപ്പല്‍ ഉഷാ പിള്ള പറഞ്ഞു. ആദിത്യ അക്കാര്യം ഏറ്റു.!

ആദിത്യയ്ക്ക് തന്നെ ഒന്നാം സമ്മാനം കിട്ടി. അടുപ്പിലെ തീയില്‍ നിന്നു വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്രോജക്ടാണു ആദിത്യ അവതരിപ്പിച്ചത്. കാട്ടിലും മറ്റും യാത്രയ്ക്കു പോകുമ്പോള്‍ സെല്‍ഫോണ്‍ ചാര്‍ജ് തീരുന്നതും അതു വീണ്ടും ചാര്‍ജ് ചെയ്യാനുള്ള വഴിയെപ്പറ്റിയുള്ള ആലോചനയുമാണ് പ്രൊജക്ട് ഉണ്ടാകാന്‍ കാരണം.

രണ്ടാം സമ്മാനം നേടിയ ജോയല്‍ വര്‍ഗീസ് ഇപ്പോള്‍ ബാംഗ്ലൂര്‍ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി. ചാലക്കുടി സ്വദേശി. കൊരട്ടിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി ആയിരിക്കുമ്പോഴായിരുന്നു പ്രൊജക്ട് സമര്‍പ്പിച്ചത്. ശരീരത്തിലെ ഊര്‍ജ്ജത്തില്‍ നിന്നു വൈദ്യുതി എന്നതായിരുന്നു പ്രൊജക്ട്.

മൂന്നാം സമ്മാനത്തിനു രണ്ടുപേര്‍. തലശേരി മമ്പറം ഉംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ സഞ്ജയ് സുധന്‍, ഷിന്‍ജുല്‍ എ.ടി എന്നിവര്‍. ഉപയോഗശൂന്യമായ പ്ലാസ്റ്റിക്കില്‍ നിന്നു ഒരുതരം ഡീസല്‍ ഉജ്പാദിപ്പിക്കുന്നതാണ് പ്രൊജക്ട്.

ഏഷ്യാനെറ്റിന്റെ ടീം സ്‌പേസ് സല്യൂട്ട് പ്രോഗ്രാമില്‍ അമേരിക്കയില്‍ പത്തു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ നാലുപേരും ഉഷ ടീച്ചറും മമ്പറം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സുരേഷ് ബാബുവും നാസാ മാത്രമല്ല വിവിധ സ്റ്റേറ്റുകളിലെ ശാസ്ത്ര സാങ്കേതിക കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും മലയാളി സമൂഹവുമായി ഇടപഴകുകയും ചെയ്തു. ന്യൂജേഴ്‌സിയിലെത്തിയ സംഘത്തിനു കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് ഇന്‍ നോര്‍ത്ത് അമേരിക്ക നല്‍കിയ സ്വീകരണത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി മുഖ്യാതിഥിയായിരുന്നു.

ന്യൂയോര്‍ക്ക് സിറ്റിയിലെ മ്യൂസിയത്തില്‍ കേരളത്തിലെ തുമ്പയില്‍ ബിഷപ്പ് വിട്ടുനല്‍കിയ കെട്ടിടത്തില്‍ സ്ഥാപിതമായ ബഹിരാകാശ കേന്ദ്രത്തിന്റെ ചിത്രം കണ്ടത് അമ്പരപ്പിച്ചുവെന്ന്കൊടിക്കുന്നില്‍ പറഞ്ഞു. ആ കാലത്തു നിന്നും നാം ഒരുപാട് നേട്ടങ്ങള്‍ കൈവരിച്ചു.

ഇത്തരം പരിപാടികള്‍ക്ക് ഏഷ്യാനെറ്റ് നല്‍കുന്ന പ്രാധാന്യം തീര്‍ത്തും അഭിനന്ദനാര്‍ഹമാണ്. മറ്റാര്‍ക്കും കഴിയുന്നതല്ല ഇത്. സാമൂഹിക പ്രതിബദ്ധത കാക്കുമ്പോള്‍ തന്നെ വാര്‍ത്തകളില്‍ സത്യസന്ധത പുലര്‍ത്താനും ഏഷ്യാനെറ്റ് മടികാട്ടുന്നില്ലന്നദ്ദേഹം ചൂണ്ടിക്കാട്ടി.

ഫോമായുടെയും ചേംബറിന്റെയുംനേതാവ് അനിയന്‍ ജോര്‍ജാണു സ്വീകരണത്തിനു ചുക്കാന്‍ പിടിച്ചത്.

ചേംബര്‍ അംഗവും ഇന്ത്യാപ്രസ് ക്ലബ് നിയുക്ത പ്രസിഡന്റുമായ മധു കൊട്ടാരക്കര ബഹിരാകാശ ശാസ്ത്രഞ്ജനായ നമ്പി നാരായണനോടു മാധ്യമ ലോകം കാട്ടിയ ഹീനതചൂണ്ടിക്കാട്ടി

ഏഷ്യാനെറ്റ് പ്രോഗ്രാം ഡയറക്ടര്‍ രാജു പള്ളത്ത്  യു.എസ് വീക്ക് ലി റൗണ്ടപ്പ് ജനജീവിതത്തിന്റെ ഭാഗമായത് എങ്ങനെയെന്നു ചൂണ്ടിക്കാട്ടി.  പ്രോഗ്രാമിന്റേ അവതാരകനായ ഏഷ്യാനെറ്റ്  ന്യുസ്  യു.എസ് .എ.  ചീഫ്  ഡോ. കൃഷ്ണ കിഷോര്‍ സ്‌പേസ് സല്യൂട്ട് ടീം നാസായിലും മറ്റു കേന്ദ്രങ്ങളിലും നടത്തിയ സന്ദര്‍ശനം വിവരിച്ചു. രണ്ടുവട്ടം ബഹിരാകാശത്തുപോയ വെന്‍ഡി വില്യംസുമായി സംഘം ചര്‍ച്ച നടത്തി. 28 തവണ ബഹിരാകാശ യാത്ര നടത്തിയ അറ്റ്‌ലാന്റിസ് പേടകത്തില്‍ തൊട്ടു.ഓരോ സ്ഥലത്തുനിന്നും പുതിയ അറിവുകള്‍ കൈവരിച്ചു. ഈ യുവ ശാസ്ത്രജ്ഞര്‍ കൈവരിച്ച അറിവ് മറ്റുള്ളവര്‍ക്ക് പ്രയോജനപ്പെടുമെന്നും ചൂണ്ടിക്കാട്ടി.

ഏഷ്യാനെറ്റ് ന്യൂസ് അസി. എക്സി.  എഡിറ്റര്‍ എസ് ബിജു  അമേരിക്ക നല്‍കിയ ഒരു റോക്കറ്റ് ആണ് ഇന്ത്യ ആദ്യം വിക്ഷേപിച്ചതെന്നു ചൂണ്ടിക്കാട്ടി. പിന്നീട് ഏറെക്കാലം പരാജയത്തിന്റേതായിരുന്നു. റോക്കറ്റുകള്‍ ഒന്നിനു പുറകെ ഒന്നായി കടിലിലേക്ക് പതിച്ചു. എന്നാല്‍ അതില്‍ നിന്നു പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ സ്വതന്തമായി സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തു. ഇന്ത്യയുടെ ജി.എസ്.എല്‍.വി റോക്കറ്റ് ചൊവ്വയിലേക്ക് ഉപഗ്രഹം വിക്ഷേപിച്ചു. അവിടെ ജലം കണ്ടെത്തി. നാസായുടെഉപഗ്രഹം ഇപ്പോള്‍ ഇന്ത്യന്‍ റോക്കറ്റ് കൊണ്ടുപോകുന്നു. 2020-ല്‍ നാസയുമായി സഹകരിച്ച് ഇന്ത്യ ഉപഗ്രഹം അയയ്ക്കും.

എങ്കിലും നാസയുടെ ഹാള്‍ ഓഫ് ഫെയിമില്‍ കല്‍പ്പന ചൗളയുടെ ചിത്രം കാണാതിരുന്നത് ഖേദകരമായി തോന്നി.

ഏഷ്യാനെറ്റ് 
ചീഫ്  കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ അടൂര്‍ ഏഷ്യാനെറ്റിനു ഇവിടെ കൈവന്ന സ്വാധീനം ഇവിടെ പ്രവര്‍ത്തിക്കുന്നവരുടെ മികവുകൊണ്ടു തന്നെയാണെന്നു പറഞ്ഞു. ഡോ. കൃഷ്ണ കിഷോറിന്റേയും ഒമ്പതു വര്‍ഷം ഏഷ്യാനെറ്റിനു നേതൃത്വം നല്‍കിയ സുനില്‍ ട്രൈസ്റ്റാറിന്റേയും സേവനങ്ങളും അനുസ്മരിച്ചു.

ആദിശങ്കര ഗ്രൂപ്പ് മേധാവി കെ. ആനന്ദ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു. 3000 അപേക്ഷകരില്‍ 400 പേരുടെ പ്രൊജക്ടുകള്‍ പരിശോധിച്ച് ശാസ്ത്രജ്ഞര്‍ അടങ്ങിയ ടീമാണ് നാലു പേരെ തെരഞ്ഞെടുത്തത്.

ചേംബര്‍ പ്രസിഡന്റ് തോമസ് മൊട്ടയ്ക്കല്‍ ഗാന്ധിയന്‍ ആശയങ്ങളുടെ പ്രസക്തിയും, ജിമിക്കി കമ്മല്‍ പ്രതിനിധാനം ചെയ്യുന്ന അക്രമ സംസ്‌കാരത്തിന്റെ ദോഷവും ചൂണ്ടിക്കാട്ടി. സമൂഹത്തോട് പ്രതിബദ്ധതയുള്ള ധാര്‍മ്മികത പരിപാലിക്കുന്ന വ്യക്തികളായി വളരാന്‍ യുവാക്കളെ അദ്ദേഹം ആഹ്വാനം ചെയ്തു.

അമേരിക്കയില്‍ വരുമെന്നു കരുതിയതല്ലെന്നു ഉഷ ടീച്ചര്‍ പറഞ്ഞു. ചെല്ലുന്നിടത്തെല്ലാം മലയാളികളുണ്ടായിരുന്നെന്നു വിദ്യാര്‍ത്ഥികളും ചൂണ്ടിക്കാട്ടി. ഇംഗ്ലീഷ് പറയേണ്ട അവസരം പോലും വന്നില്ലെന്നു പ്രിന്‍സിപ്പല്‍ സുരേഷ് ബാബു പറഞ്ഞു.

അമേരിക്കയില്‍ നല്ല ജോലി കിട്ടിയാല്‍ വരുന്നതിനു വിരോധമില്ലെന്നു കുട്ടികളില്‍ ഒരാള്‍ പറഞ്ഞു. പണത്തോട് അമിതമായ താത്പര്യമില്ലെന്ന് മറ്റൊരാള്‍ പറഞ്ഞു. ഐ.പി.എസ് ആണു ലക്ഷ്യമെന്നു മൂന്നാമതൊരാളും പറഞ്ഞു.

നയാഗ്ര കണ്ടപ്പോള്‍ അതിരപ്പള്ളി വെള്ളച്ചാട്ടം ഒന്നുമല്ലെന്നു ബോധ്യമായതായി ജോയല്‍ വര്‍ഗീസ് പറഞ്ഞു.

സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്നവരാണു രണ്ടു ടീമുകള്‍ എന്നതും ശ്രദ്ധിക്കപ്പെട്ടു.

ചേബറിന്റെ ഉപഹാരം ദിലീപ് വര്‍ഗീസ് സമ്മാനിച്ചു 

ചേംബര്‍ സെക്രട്ടറി ഡോ. ഗോപിനാഥന്‍ നായര്‍ നന്ദി പറഞ്ഞു. 
പോള്‍ കറുകപ്പള്ളി, മാധവന്‍ നായര്‍, ജിബി തോമസ്, തങ്കമണി അരവിന്ദ്, ഷിജോ പൗലോസ്  തുടങ്ങിയവര്‍ സംസാരിച്ചു
ഗുരുദക്ഷിണയായി നാസായില്‍; ഏഷ്യാനെറ്റിനും ഒരു സല്യൂട്ട്ഗുരുദക്ഷിണയായി നാസായില്‍; ഏഷ്യാനെറ്റിനും ഒരു സല്യൂട്ട്ഗുരുദക്ഷിണയായി നാസായില്‍; ഏഷ്യാനെറ്റിനും ഒരു സല്യൂട്ട്ഗുരുദക്ഷിണയായി നാസായില്‍; ഏഷ്യാനെറ്റിനും ഒരു സല്യൂട്ട്ഗുരുദക്ഷിണയായി നാസായില്‍; ഏഷ്യാനെറ്റിനും ഒരു സല്യൂട്ട്ഗുരുദക്ഷിണയായി നാസായില്‍; ഏഷ്യാനെറ്റിനും ഒരു സല്യൂട്ട്ഗുരുദക്ഷിണയായി നാസായില്‍; ഏഷ്യാനെറ്റിനും ഒരു സല്യൂട്ട്ഗുരുദക്ഷിണയായി നാസായില്‍; ഏഷ്യാനെറ്റിനും ഒരു സല്യൂട്ട്ഗുരുദക്ഷിണയായി നാസായില്‍; ഏഷ്യാനെറ്റിനും ഒരു സല്യൂട്ട്ഗുരുദക്ഷിണയായി നാസായില്‍; ഏഷ്യാനെറ്റിനും ഒരു സല്യൂട്ട്ഗുരുദക്ഷിണയായി നാസായില്‍; ഏഷ്യാനെറ്റിനും ഒരു സല്യൂട്ട്ഗുരുദക്ഷിണയായി നാസായില്‍; ഏഷ്യാനെറ്റിനും ഒരു സല്യൂട്ട്ഗുരുദക്ഷിണയായി നാസായില്‍; ഏഷ്യാനെറ്റിനും ഒരു സല്യൂട്ട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക