Image

നവയുഗം കെ.സി.പിള്ള സ്മാരക സാഹിത്യ പുരസ്കാരം: സൃഷ്ടികൾ സമർപ്പിയ്ക്കാനുള്ള അവസാനതീയതി നവംബർ 25 വരെ നീട്ടി.

Published on 01 November, 2017
നവയുഗം കെ.സി.പിള്ള സ്മാരക സാഹിത്യ പുരസ്കാരം:  സൃഷ്ടികൾ സമർപ്പിയ്ക്കാനുള്ള അവസാനതീയതി നവംബർ 25 വരെ നീട്ടി.
 
അൽകോബാർ: നവയുഗം സാംസ്കാരിക വേദി അൽകോബാർ മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ, സി.പി.ഐ നേതാവും, കേരള രാഷ്ട്രിയത്തിലെ സംശുദ്ധപൊതുപ്രവർത്തനത്തിനുടമയുമായിരുന്ന  സഖാവ് കെ.സി.പിള്ളയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയിരിക്കുന്ന കെ.സി.പിള്ള സ്മാരക സാഹിത്യ പുരസ്കാരത്തിന്, മലയാളം ചെറുകഥ, കവിത എന്നീ വിഭാഗങ്ങളിൽ  സാഹിത്യസൃഷ്ടികൾ   സമർപ്പിയ്ക്കാനുള്ള അവസാനതീയതി നവംബർ 25 വരെ നീട്ടി..
 
മത്സരത്തിൽ  പങ്കെടുക്കാൻ  ആഗ്രഹിക്കുന്നവർ  മുൻപ്  പ്രസിദ്ധീകരിച്ചിട്ടില്ലാത്ത സാഹിത്യസൃഷ്ടികൾ   നവംബർ ഇരുപത്തഞ്ചാം  തീയതിക്ക് മുൻപായി  navayugamkhobar@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയച്ചു തരേണ്ടതാണ്.
 
മത്സരത്തിന്റെ നിബന്ധനകൾ ഇവയാണ്. ചെറുകഥ പത്ത് ഫുൾസ്കാപ്പ് പേജിലും,  കവിത അഞ്ചു ഫുൾസ്കാപ്പ് പേജിലും  കവിയരുത്. പേജിന്റെ ഒരു പുറത്ത് മാത്രമേ എഴുതാവൂ. ഒരു കാരണവശാലും സാഹിത്യസൃഷ്ടികൾ എഴുതിയ പേപ്പറിൽ സ്വന്തം പേരോ അഡ്രസ്സോ എഴുതരുത്, സൃഷ്ടാവിന്റെ പേരും, അഡ്രസ്സും, ചെറിയ  സ്വയം പരിചയപ്പെടുത്തൽ വിവരണവും ഉൾപ്പെടെയുള്ള വിവരങ്ങൾ മറ്റൊരു പേപ്പറിൽ എഴുതിയതും, ഒരു പാസ്സ്പോർട്ട് സൈസ് ഫോട്ടോയും ഒപ്പം അയയ്ക്കണം. ഇവയെല്ലാം സ്കാൻ ചെയ്ത് പി.ഡി ഫ് ഫയൽ ആയോ, ടൈപ്പ് ചെയ്ത്  വേർഡ് ഫയൽ ആയോ  ഇമെയിൽ വഴി അയച്ചു തരികയോ, നവയുഗം ഭാരവാഹികളെ നേരിട്ട് എൽപ്പിയ്ക്കുകയോ ചെയ്യാം. 
 
         
മലയാളം ചെറുകഥ, കവിത വിഭാഗങ്ങളില് മികച്ച ആദ്യ മൂന്ന് സൃഷ്ടികൾക്ക് ഡിസംബർ 22 ന്,  രാഷ്ട്രിയ കലാസാംസ്കാരികസാഹിത്യരംഗത്തെ പ്രമുഖർ  പങ്കെടുക്കുന്ന "സർഗ്ഗപ്രവാസം 2017"ന്റെ വേദിയിൽ  വെച്ച് കെ.സി.പിള്ള സ്മാരക സാഹിത്യ പുരസ്കാരം നൽകുന്നതായിരിക്കുമെന്ന്  നവയുഗം കോബാർ മേഖല പ്രസിഡന്റ് ബിജു വര്‍ക്കിയും, സെക്രട്ടറി അരുണ് ചാത്തന്നൂരും  അറിയിച്ചു
 
 
സർഗ്ഗപ്രവാസം-2015 ൻറെ ഭാഗമായാണ് 2015 ല്‍  നവയുഗം സാംസ്കാരികവേദി  കെ.സി.പിള്ള സ്മാരക സാഹിത്യ പുരസ്കാരങ്ങള്‍ ഏര്‍പ്പെടുത്തി തുടങ്ങിയത്. പ്രഗത്ഭരായ വിധികര്‍ത്താക്കളുടെ സാന്നിദ്ധ്യം കൊണ്ടും, പ്രവാസലോകത്തിലെ പുതിയ ഒട്ടേറെ സാഹിത്യപ്രതിഭാശാലികളെ കണ്ടെത്താന്‍ കഴിഞ്ഞതിനാലും, ഈ മത്സരങ്ങള്‍ ചുരുങ്ങിയ കാലം കൊണ്ടുതന്നെ സൗദിയില്‍ ഏറെ ശ്രദ്ധേയമായി മാറിയിട്ടുണ്ട്.
 
കൂടുതല് വിവരങ്ങള്ക്കായി 0537521890, 0551329744  എന്നീ നമ്പരുകളിൽ  ബന്ധപെടേണ്ടതാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക