Image

ആറ് കോടി പ്രതിഫലം ചോദിച്ച നയന്‍സിനെ ഞെട്ടിച്ച് നിര്‍മ്മാതാവ്

Published on 01 November, 2017
ആറ് കോടി പ്രതിഫലം ചോദിച്ച നയന്‍സിനെ ഞെട്ടിച്ച് നിര്‍മ്മാതാവ്

തെന്നിന്ത്യന്‍ നായിക സിംഹാസനത്തില്‍ ഇനി ഒരാളുടെ പേരേയുള്ളു, അത് മറ്റാരുമല്ല നയന്‍താരയാണ്. ഏറ്റവും പുതിയ തെലുങ്ക് ചിത്രത്തിലെ അഭിനയത്തിന് നയന്‍താര നിര്‍മ്മാതാവിനോട് ആവശ്യപ്പെട്ടത് ആറ് കോടിയാണ്. എന്നാല്‍ ആറല്ല അതിന് ഇരട്ടി കൊടുക്കാമെന്നാണ് നിര്‍മ്മാതാവ് പറഞ്ഞത്.

ചിരഞ്ജീവി നായകനാകുന്ന ഉയ്യലവാഡാ നരസിംഹ റെഡ്ഡി എന്ന ചിത്രത്തില്‍ നായികയായി നയന്‍സിനെയാണ് വിളിച്ചത്. 150 കോടിയാണ് മുതല്‍ മുടക്ക്. സുരേന്ദ്ര റെഡ്ഡിയാണ് സംവിധാനം. മൂന്ന് ഭാഷകളിലാണ് ചിത്രം ഒരുക്കുന്നത്. സാധാരണ ചിത്രങ്ങള്‍ക്ക് നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ ഡേറ്റ് നിര്‍മാതാവ് ആവശ്യപ്പെട്ടതിനാല്‍ ആറ് കോടി രൂപ പ്രതിഫലം വേണമെന്ന് നയന്‍സ് ആവശ്യപ്പെട്ടു. എന്നാല്‍ ആറ് കോടിയല്ല അതിന്റെ ഇരട്ടി തരാമെന്നാണ് ഇപ്പോള്‍ ചിത്രത്തിന്റെ നിര്‍മ്മാതാവും, ചിരഞ്ജീവിയുടെ മകനുമായ രാംചരണ്‍ പറയുന്നത്.

ഇതറിഞ്ഞ തെന്നിന്ത്യന്‍ സിനിമ ലോകം തന്നെ അമ്പരന്നിരിക്കുകയാണ്. എന്നാല്‍ ആറ് കോടിയല്ല അതിന്റെ ഇരട്ടി തരാമെന്ന് പറഞ്ഞ രാംചരണിന്റെ മറുപടിയാണ് തെലുങ്ക് സിനിമാലോകത്തെ അമ്പരപ്പിച്ചു കളഞ്ഞത്. മറ്റ് പല സിനിമകളും ഒഴിവാക്കിയാണ് നയന്‍താര ചിരഞ്ജീവിയുടെ സിനിമയുമായി സഹകരിക്കുന്നത്. ആദ്യമായാണ് ചിരഞ്ജീവിയുടെ നായികയായി നയന്‍താര എത്തുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക