Image

ഇനി മാറ്റമില്ല, കുഞ്ഞാലിമരക്കാരായി മമ്മൂട്ടി

Published on 01 November, 2017
ഇനി മാറ്റമില്ല, കുഞ്ഞാലിമരക്കാരായി മമ്മൂട്ടി

കേരളപ്പിറവി ദിനത്തില്‍ മമ്മൂട്ടി ആരാധകരെ ആവേശത്തിലാക്കി പുത്തന്‍ പ്രോജക്ട് പ്രഖ്യാപനമെത്തി. കുഞ്ഞാലിമരക്കാര്‍ എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റാണ് ഉണ്ടായത്. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്ന ആഗസ്റ്റ് ഫിലിംസാണ്.


ടി പി രാജീവനും ശങ്കര്‍ രാമകൃഷ്ണനും ചേര്‍ന്നാണ് തിരക്കഥ എഴുതുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി റിലീസ് ചെയ്യും. മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നും പ്രമുഖതാരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.


ഇതിനിടെ മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശനും കുഞ്ഞാലിമരക്കാര്‍ പ്രമേയമായി ഒരു സിനിമ ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാകുന്നതേ ഉള്ളു. മൂണ്‍ഷോട്ട് എന്റെര്‍റ്റൈന്മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള ആണ് ചിത്രം നിര്‍മിക്കുക.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക