Image

കിടിലന്‍ ട്രെയിലറുമായി ഗൂഢാലോചന

Published on 01 November, 2017
     കിടിലന്‍ ട്രെയിലറുമായി ഗൂഢാലോചന


ധ്യാന്‍ ശ്രീനിവാസ്‌-അജു വര്‍ഗീസ്‌ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രം ഗൂഢാലോചനയുടെ ട്രെയിലര്‍ പുറത്തിറങ്ങി. മികച്ച കോമഡിയും സംഗീതവും കോര്‍ത്തിണക്കിയ ട്രെയിലര്‍ പ്രേക്ഷകരെ കൈയ്യിലെടുക്കാന്‍ പോന്നതാണ്‌.
മംമ്‌താ മോഹന്‍ദാസ്‌, നിരഞ്‌ജന, അലന്‍സിയര്‍, ശ്രീനാഥ്‌ ഭാസി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി തിരക്കഥയെഴുതുന്ന ചിത്രം കൂടിയാണിത്‌. തോമസ്‌ സെബാസ്റ്റ്യന്‍ സംവിധാനം ചെയ്യുന്ന ചിത്രം കോഴിക്കോട്‌ പശ്ചാത്തലമാക്കിയാണ്‌ ഒരുങ്ങുന്നത്‌.

സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രം എന്റര്‍ടെയിനറാണ്‌. ജീവിതത്തില്‍ എങ്ങനെയെങ്കിലും രക്ഷപെടണമെന്നാഗ്രിക്കുന്ന നാല്‌ ചെറുപ്പക്കാരുടെ ആലോചനകളാണ്‌ ഗൂഢാലോചനയാകുന്നത്‌

അജാസ്‌ ഇബ്രാഹിം നിര്‍മ്മിക്കുന്ന ചിത്രം ആസിഫ്‌ അലിയുടെ ഉടമസ്ഥതയിലുള്ള ആദംസ്‌ വേള്‍ഡ്‌ ഓഫ്‌ ഇമാജിനേഷന്‍ വിതരണത്തിനെത്തിക്കും. ചിത്രം നവംബര്‍ മൂന്നിന്‌ തിയേറ്ററുകളിലെത്തും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക