Image

സഞ്ജന ജോണിനു ഓണററി ഡോക്ടറേറ്റ് ലഭിച്ചു

Published on 01 November, 2017
സഞ്ജന ജോണിനു ഓണററി ഡോക്ടറേറ്റ് ലഭിച്ചു
ന്യു യോര്‍ക്ക്: പ്രമുഖ ഫാഷന്‍ ഡിസൈനറും ജീവകാരുണ്യ പ്രവര്‍ത്തകയുമായ സഞ്ജന ജോണിനു ഓണററി ഡോക്ടറേറ്റ് നല്‍കി കിങ്ങ്‌സ് യൂണിവേഴ്‌സിറ്റി യു.എസ്.എ. ആദരിച്ചു.

ന്യു യോര്‍ക്കില്‍ നടന്ന ചടങ്ങില്‍ അമ്മ ശശി ഏബ്രഹാമുംപങ്കെടുത്തു.

സഹോദരനും പ്രമുഖ ഫാഷന്‍ ഡിസൈനറുമായ ആനന്ദ് ജോണിനൊപ്പമാണു സഞ്ജന ഈ രംഗത്തെത്തിയത്. അവര്‍ രൂപം കൊടുത്ത ജൂവലറി ലൈന്‍ ഏറെ അംഗീകാരം നേടിയിരുന്നു. ഇന്റര്‍നാഷണല്‍ റൈസിംഗ് സ്റ്റാര്‍ അവാര്‍ഡും നേടി.
ഓരോ ഷോ നടത്തുമ്പോഴും അതിന്റെ വരുമാനത്തില്‍ ഒരു ഭാഗം ജീവകാരുണ്യ പ്രവര്‍ത്തനത്തിനു മാറ്റി വയ്ക്കാന്‍ സഞ്ജന മടിച്ചില്ല.

ഇന്ത്യയിലും അമേരിക്കയിലും സേവന രംഗത്തു പ്രവര്‍ത്തിക്കുന്നു എന്നതും പ്രത്യേകതയാണ്.
നൂറില്പരം കടുവകളെ ഫ്‌ളോറിഡയില്‍ സംരക്ഷിക്കുന്നതിനായി കേന്ദ്രംസ്ഥാപിക്കുന്നതില്‍ മുന്‍ കൈ എടുത്തു. ആനന്ദ് ജോണിനും മിഷല്‍ റോഡ്രിഗ്‌സിനുമൊപ്പം കടുവകളുടെയും മറ്റു മ്രുഗങ്ങളുടെയും സംരക്ഷണത്തിനു ആഗോള തലത്തിലും പ്രവര്‍ത്തിക്കുകയുണ്ടായി.
എയ്ഡ്‌സ്, എച്ച്.ഐ.വി, തലസേമിയ എന്നിവക്കെതിരായ പ്രവര്‍ത്തനങ്ങളിലും സഞ്ജന ശ്രദ്ധേയയായി. 

ബോളിവുഡ് താരങ്ങളെയും ഈ പ്രവര്‍ത്തനങ്ങളില്‍ അവര്‍ പങ്കാളികളാക്കുന്നു.
സഞ്ജന ജോണ്‍ എയ്ഡ്‌സ് അവയര്‍നനെസ് ടൂര്‍ മിക്ക നഗരങ്ങളിലും സഞ്ചരിച്ചു ബോധവക്കരണം നടത്തുകയുണ്ടായി.

സേവ് ദി ഗേള്‍ ചൈല്‍ഡ് പ്രോജക്ടിനു ബോളിവുഡ് താരങ്ങളും സഞ്ജനക്കൊപ്പം അണി നിരന്നു. ഡല്‍ഹി തിഹാര്‍ ജയിലിലെ അന്തേവാസികള്‍ക്കായി സഞ്ജന ജോണ്‍ ക്രിയേറ്റിവ് തിഹാര്‍ ഷോ ഏറേ പ്രശസിക്കപെടുകയുണ്ടായി.

ഇപ്പോള്‍ പ്രൈഡ് ഓഫ് ഇന്ത്യ ഷോ എന്ന പ്രോജക്ടിലാണു ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇന്ത്യയിലെ എല്ലാ സ്റ്റേറ്റിലെയും പാരമ്പര്യ വസ്ത്രം അണിഞ്ഞു 500 പേരടങ്ങുന്ന ഷോയും അതു വഴി ഗിന്നസ് റിക്കൊര്‍ഡും ലക്ഷ്യമിടുന്നു 
സഞ്ജന ജോണിനു ഓണററി ഡോക്ടറേറ്റ് ലഭിച്ചു സഞ്ജന ജോണിനു ഓണററി ഡോക്ടറേറ്റ് ലഭിച്ചു സഞ്ജന ജോണിനു ഓണററി ഡോക്ടറേറ്റ് ലഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക