Image

ലോസ് ഏഞ്ചലസില്‍ മാര്‍ത്തോമ്മാ കണ്‍വന്‍ഷന്‍ 3 മുതല്‍

മനു തുരുത്തിക്കാടന്‍ Published on 02 November, 2017
 ലോസ് ഏഞ്ചലസില്‍ മാര്‍ത്തോമ്മാ കണ്‍വന്‍ഷന്‍ 3 മുതല്‍
ലോസ്ഏഞ്ചലസ്: സെന്റ് ആന്‍ഡ്രൂസ് മാര്‍ത്തോമ്മാ ഇടവകയുടെ വാര്‍ഷിക കണ്‍വന്‍ഷന്‍ നവംബര്‍ 3 വെള്ളി മുതല്‍ 5 ഞായര്‍ വരെ നടക്കും. ചാറ്റ്‌സ് വര്‍ത്ത് ടോവന്‍ഗാ കാന്യനിലുള്ള യുണൈറ്റഡ് മെതഡിസ്റ്റ് ദേവാലയത്തിലാണ് ദിവസവും വൈകീട്ട് ആറു മുതല്‍ ഒന്‍പതു വരെ നടക്കുന്ന കണ്‍വന്‍ഷന്‍ ഞായറാഴ്ച വിശുദ്ധ കുര്‍ബാനയോടുകൂടി സമാപിക്കും.

പ്രശസ്ത ക്രിസ്തീയ പ്രഭാഷകന്‍ ജോസ് പാണ്ടനാട് മുഖ്യ സന്ദേശം നല്‍കും. വ്യത്യസ്തരാകാന്‍ വിളിക്കപ്പെട്ടവര്‍ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ദൂതുകള്‍ നല്‍കപ്പെടും. ദേവാലയത്തിന്റെ ഒന്‍പതാമത് ഇടവകദിനവും ഞായറാഴ്ച ആചരിക്കും.

ഇടവക വികാരി റവ.ലിജു ജോണ്‍, ഏലിയാമ്മ മാത്യു, രാജന്‍ മത്തായി, രാജജന്‍ സാമുവല്‍, ബിജു വര്‍ഗീസ് എന്നിവരടങ്ങുന്ന കമ്മറ്റി നേതൃത്വം നല്‍കുന്നു. ഏവരേയും പ്രാര്‍ത്ഥനാപൂര്‍വ്വം ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.


 ലോസ് ഏഞ്ചലസില്‍ മാര്‍ത്തോമ്മാ കണ്‍വന്‍ഷന്‍ 3 മുതല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക