Image

സുരേഷ്‌ഗോപി എംപി പുതുച്ചേരിയില്‍ 2 കാര്‍ രജിസ്റ്റര്‍ ചെയ്‌തു

Published on 02 November, 2017
സുരേഷ്‌ഗോപി എംപി പുതുച്ചേരിയില്‍ 2 കാര്‍ രജിസ്റ്റര്‍ ചെയ്‌തു
തിരുവനന്തപുരം :ബിജെപിയുടെ രാജ്യസഭാംഗം സുരേഷ്‌ ഗോപി പുതുച്ചേരിയില്‍ വ്യാജമേല്‍വിലാസം ഉപയോഗിച്ച്‌ രണ്ട്‌ ആഡംബരക്കാര്‍ രജിസ്റ്റര്‍ ചെയ്‌തതിന്റെ രേഖകള്‍ പുറത്ത്‌. 

കാല്‍കോടിയിലേറെ രൂപയുടെ നികുതി വെട്ടിപ്പ്‌ നടത്തിയതിന്റെ വിവരങ്ങളാണ്‌ പുറത്തായത്‌്‌. സുരേഷ്‌ഗോപി, 3സിഎ, കാര്‍ത്തിക്‌ അപ്പാര്‍ട്ട്‌മെന്റ്‌, 100 ഫീറ്റ്‌റോഡ്‌, എല്ലൈപ്പിള്ളൈച്ചാവടി, പുതുച്ചേരി605005 എന്ന താല്‍ക്കാലിക വിലാസം ഉപയോഗിച്ചാണ്‌ കാറുകള്‍ രജിസ്റ്റര്‍ ചെയ്‌തത്‌.

2010 ജനുവരി 27ന്‌ 70 ലക്ഷത്തോളം രൂപ വിലവരുന്ന ഔഡി ക്യുസെവന്‍ ഡീസല്‍ കാര്‍ അഞ്ചു ലക്ഷത്തിനും 2016 മെയ്‌ 24ന്‌ ഔഡി ക്യുസെവന്‍ 45 ടിഡിഐ ഡീസല്‍ കാര്‍ 79,28,000 രൂപയ്‌ക്കുമാണ്‌ രജിസ്റ്റര്‍ ചെയ്‌തത്‌. 

70 ലക്ഷത്തോളം രൂപയുള്ള ജഥ 01 ആഅ 999 നമ്പരിലുള്ള കാറിന്റെ വില അഞ്ചു ലക്ഷം എന്നുകാണിച്ചാണ്‌ രജിസ്റ്റര്‍ ചെയ്‌തത്‌. രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്‌ത്‌ ഒരു മാസം പിന്നിട്ടപ്പോഴാണ്‌ രണ്ടാമത്തെ കാര്‍ രജിസ്റ്റര്‍ ചെയ്‌തത്‌. 

കേരളത്തിലാണെങ്കില്‍ രണ്ടു കാറിനുംകൂടി 30 ലക്ഷംവരെ നികുതി നല്‍കേണ്ടിവരും. പുതുച്ചേരിയില്‍ രണ്ടു ലക്ഷം രൂപയ്‌ക്കുള്ളില്‍ നികുതി ഒടുക്കിയാണ്‌ വെട്ടിപ്പ്‌ നടത്തിയിരിക്കുന്നത്‌.

മറ്റൊരു സംസ്ഥാനത്തുനിന്ന്‌ വാങ്ങുന്ന വാഹനം 13 മാസത്തിനകം സ്വന്തം സംസ്ഥാനത്ത്‌ രജിസ്റ്റര്‍ ചെയ്യണമെന്നാണ്‌ നിയമം. ആദ്യത്തെ കാര്‍ ഏഴു വര്‍ഷമായും രണ്ടാമത്തെ കാര്‍ 17 മാസമായും പുതുച്ചേരി രജിസ്‌ട്രേഷനിലാണ്‌ സുരേഷ്‌ഗോപി ഉപയോഗിക്കുന്നത്‌.




Join WhatsApp News
Naradan 2017-11-02 15:31:16
Midukkan! Modichettanu vallathum parayanondu!!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക