Image

കൃഷ്ണ ഭാവങ്ങളില്‍ വിസ്മയിപ്പിച്ച ബിനാ മേനോന്റെ' ശ്രീകൃഷ്ണരസ ' (അനില്‍ കെ പെണ്ണുക്കര )

അനില്‍ കെ പെണ്ണുക്കര Published on 02 November, 2017
കൃഷ്ണ ഭാവങ്ങളില്‍ വിസ്മയിപ്പിച്ച ബിനാ മേനോന്റെ' ശ്രീകൃഷ്ണരസ ' (അനില്‍ കെ പെണ്ണുക്കര )
കഥയിലെ കൃഷ്ണനല്ല, ഹൃദയത്തിലെ കൃഷ്ണന്‍. എത്ര ഹൃദയങ്ങളുണ്ടോ അത്രയും കൃഷ്ണനുമുണ്ട്. കവിഭാവനയില്‍ വിരിഞ്ഞ വ്യത്യസ്തമായ കൃഷ്ണഭാവനകള്‍ ഒരു പൂവിന്റെ ഇതളുകള്‍പോലെ ഒരേ ലയത്തില്‍ വിരിയുന്നതായിരുന്നു അനുഗ്രഹീത നര്‍ത്തകി ബിനാ മേനോന്‍ ന്യൂ ജേഴ്‌സിയിയില്‍ അവതരിപ്പിച്ച 'ശ്രീകൃഷ്ണരസ '.

ന്യൂജേഴ്‌സി പെര്‍ഫോമിംഗ് ആര്‍ട്‌സ് സെന്ററില്‍ തിങ്ങിനിറഞ്ഞ സദസില്‍  ആഴ്വാര്‍ കവികളും സുബ്രഹ്മണ്യഭാരതിയും വില്വമംഗലവുമൊക്കെ വിഭാവനചെയ്ത കൃഷ്ണന്മാര്‍ തെളിഞ്ഞപ്പോള്‍ ഭരതനാട്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിച്ച ശ്രീകൃഷ്ണ രസയ്ക്ക് രസം കൂടി.  പല സംസ്‌കാരങ്ങളില്‍ നിന്നുള്ള കൃഷ്ണഭാവങ്ങള്‍ എന്ന ആശയത്തില്‍ ഈ നാട്യം ബിനാ മേനോന്‍ അവതരിപ്പിച്ചപ്പോള്‍ അവര്‍ക്കൊപ്പം വേദിയില്‍ ആട്ടത്തിന്റെ ലയമറിഞ്ഞു കലാശ്രീയുടെ കുട്ടികളും ഒപ്പമുണ്ടായിരുന്നു.

ശ്രീകൃഷ്ണന്റെ  വ്യത്യസ്ത രൂപങ്ങളും ഭാവങ്ങളും ശ്രീകൃഷ്ണ രസയില്‍ കാണികളെ ഏറെ രസിപ്പിച്ചത്. കൃഷ്ണവേഷത്തില്‍ എത്തിയ ബിനാ മേനോന്റെ പ്രകടനവും അത്യുജ്ജ്വലം..  

ശ്രീകഷ്ണന്റെ വ്യത്യസ്തങ്ങളായ ഭാവങ്ങളാണ്  'ഓരോ കഥയിലും അവതരിപ്പിച്ചത്. ഓരോ കഥയ്ക്കും ഓരോ ഭാവങ്ങള്‍. ഒരു ഭാഗത്തു   കൃഷ്ണന്റെ ബാലലീല ,കൃഷ്ണന്‍  യശോധയെ പ്രപഞ്ചം കാണിക്കുന്നത് , ഗോവര്‍ധനം ഉയര്‍ത്തുന്നത്, കാളിയമര്‍ദ്ദനം, ഹോളി ആഘോഷം, രാധാ പ്രണയം, രാസലീല, ദ്രൗപദിയെ  അപമാനത്തില്‍ നിന്നും രക്ഷിക്കുന്നത് തുടങ്ങി നിരവധി കൃഷ്ണ ഭാവങ്ങള്‍ വേദിയില്‍ മിന്നിമറഞ്ഞതു ന്യൂജേഴ്‌സി ആവേശത്തോടെയാണ് സ്വീകരിച്ചത് 

ശ്രീവത്സന്‍ ജെ മേനോന്‍ ഒരുക്കിയ സംഗീതത്തിന്റെ മേമ്പൊടിയും ഈ രസക്കാഴ്ചയ്ക്ക് മാറ്റുകൂട്ടി .

ന്യൂജേഴ്‌സിയിലെ കലാശ്രീ സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ഇരുപത്തിയഞ്ചു വര്ഷം പിന്നിടുന്ന ധന്യതയിലാണ് ഒക്ടോബര്‍ 29  നു സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട ഈ പരിപാടി അരങ്ങേറിയത് . കലാശ്രീ സ്‌കൂള്‍ ഓഫ് ആര്‍ട്‌സിന്റെ വേദികളില്‍ ചുവടു വയ്ക്കാത്ത കലാപ്രവര്‍ത്തകരില്ല .കലാശ്രീ അനേകം കഴിവുറ്റ കലാകാരികളെ നൃത്തം  അഭ്യസിപ്പിച്ചു മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ക്ക് സമ്മാനിച്ച ബീനാ മേനോന്‍ കോറിയോഗ്രഫി രംഗത്ത് നിരവധി സംഭാവനകള്‍ നല്‍കി വരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക