Image

മണ്ണിലെ സുല്‍ത്താനെപ്പറ്റി സ്ക്രീനിലെ സുല്‍ത്താന്‍ -മമ്മൂട്ടിയുടെ ലേഖനം തരംഗമാകുന്നു

Published on 02 November, 2017
മണ്ണിലെ സുല്‍ത്താനെപ്പറ്റി സ്ക്രീനിലെ സുല്‍ത്താന്‍ -മമ്മൂട്ടിയുടെ ലേഖനം തരംഗമാകുന്നു
ഷാര്‍ജ സുല്‍ത്താനെക്കുറിച്ച് ജോണ്‍ ബ്രിട്ടാസ് തയ്യാറാക്കിയ പുസ്തകത്തിലാണ് മമ്മുക്കയുടെ ലേഖനം

സുല്‍ത്താനെയും മമ്മൂക്കയെയും അറിയുന്ന ഷാര്‍ജയിലെ മലയാളി സമൂഹം ലേഖനത്തില്‍ ത്രില്ലടിച്ചിരിക്കുകയാണ്
ഇീാാലിെേ

ഒരു മെഗാഹിറ്റിലെ കയ്യടി നേടുന്ന ഡയലോഗിന്റെ സ്‌റ്റൈലിലാണ് മമ്മൂക്കയുടെ തുടക്കം ഒരു പുസ്തകവും വായിക്കാത്തവനെ വിശ്വസിക്കരുത്. അതിനാല്‍ തന്നെ നല്ല പുസ്തകങ്ങളുടെ നല്ല വായനക്കാരനായ ഈ സുല്‍ത്താന്‍ വിശ്വസ്തനാണ്.

സുല്‍ത്താനെയും മമ്മൂക്കയെയും അറിയുന്ന ഷാര്‍ജയിലെ മലയാളി സമൂഹം ലേഖനത്തില്‍ ത്രില്ലടിച്ചിരിക്കുകയാണ്. ലേഖനത്തിലെ പരാമര്‍ശങ്ങള്‍ ഇങ്ങനെ –

എല്ലാ വീട്ടിലും ഒരു ഗ്രന്ഥാലയം വേണമെന്ന്, ഒരു ഭരണാധികാരി ശഠിക്കുന്നുണ്ടെങ്കില്‍ അത് ഷാര്‍ജ സുല്‍ത്താന്‍ ആയിരിക്കും. ഷാര്‍ജക്ക് വ്യത്യസ്തതയുള്ള സാമൂഹ്യ രാഷ്ട്രീയ സംസ്കാരം പ്രദാനം ചെയ്യാന്‍ സുല്‍ത്താനെ പ്രേരിപ്പിക്കുന്നത് കലാകാരനിലുള്ള ഉള്‍ക്കാഴ്ചയാണെന്നും മമ്മൂട്ടി അഭിപ്രായപ്പെട്ടു.

സുല്‍ത്താന്‍ കൈരളി ടിവി എംഡി ജോണ്‍ ബ്രിട്ടാസിനു നല്‍കിയ അഭിമുഖം താന്‍ സാകൂതം ശ്രവിക്കുകയും നിരീക്ഷിക്കുകയും ചെയ്തു. അദ്ദേഹത്തെക്കുറിച്ച് കേട്ടതും വായിച്ചതും പലമടങ്ങായി മനസ്സില്‍ ജ്വലിച്ചുയരാന്‍ ഈ ഒരു അഭിമുഖം വഴിവച്ചെന്നും മമ്മൂട്ടി പറഞ്ഞു.

അക്ഷരങ്ങളുടെ സുല്‍ത്താന്‍ എന്ന പുസ്തകം ഒരു നൗകയാണെന്നും അതിലേറി എവിടെയൊക്കെ വേണമെങ്കിലും പോകാമെന്നുള്ള ഷെയ്ഖിന്റെ വാക്കുകള്‍ ദീപ്തമാണെന്നും അദ്ദേഹം പറഞ്ഞു.

ഓരോ പുസ്തകവും നമ്മുടെ മനസ്സില്‍ ഓരോ വാതായനമാണ് തുറക്കുന്നത്. വീട്ടില്‍ ഒരു ഗ്രന്ഥാലയമെന്ന് പറയുമ്പോള്‍ ആ ഭവനത്തിന് നൂറു കണക്കിന് അധിക വാതായനങ്ങളാണ് ലഭിക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു.

‘ബാല്യം മുതലുള്ള അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് പുസ്തകങ്ങളില്‍ നിന്നും ലേഖനങ്ങളില്‍ നിന്നും ഒരുപാട് വിവരങ്ങള്‍ നമ്മള്‍ക്ക് ലഭ്യമാണ്. ഇതില്‍ നിന്നും തെളിഞ്ഞുവരുന്ന ഒരു സത്യമുണ്ട്’

ഓരോ വയസ്സ് പിന്നിടുമ്പോഴും അദ്ദേഹത്തിന്റെ സര്‍ഗ്ഗ ചക്രവാളം വികസിച്ച് വരികയാണ്. ഒപ്പം സ്വപ്നങ്ങള്‍ പെരുകുകയും ചെയ്യുന്നു.’മമ്മൂട്ടി അഭിപ്രായപ്പെടുന്നു.

പ്രായമാകുമ്പോള്‍ സ്വപ്നങ്ങള്‍ക്ക് പിന്നാലെ പോകുന്നത് ആള്‍ക്കാര്‍ അവസാനിപ്പിക്കുമെന്നത് തെറ്റായ ധാരണയാണ്. സ്വപ്നങ്ങളെ തേടിയിറങ്ങാത്തപ്പോഴാണ് ഒരാള്‍ക്ക് യഥാര്‍ത്ഥത്തില്‍ പ്രായമാകുന്നത്.

ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസിന്റെ ഏതോ പുസ്തകത്തില്‍ വായിച്ച ഈ ശീല് സുല്‍ത്താനുമായി ചേര്‍ത്തുവയ്ക്കുമ്പോള്‍ അതിന്റെ സൗന്ദര്യം വര്‍ധിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

ഷാര്‍ജ മലയാളികള്‍ ഇപ്പോള്‍ പറയുന്നത് പുസ്തകങ്ങളെ സ്‌നേഹിക്കുന്നതിനെ പുകഴ്ത്താന്‍ പുസ്തക സ്‌നേഹിക്കെ കഴിയു. സുല്‍ത്താന്റെ പ്രജകളെ ഇതാണ് ഞങ്ങളുടെ മമ്മൂക്ക.

ഷാര്‍ജയില്‍ കഴിഞ്ഞ ദിവസം ഷാര്‍ജ സുല്‍ത്താനെക്കുറിച്ച് ജോണ്‍ ബ്രിട്ടാസ് തയ്യാറാക്കിയ ‘അക്ഷരങ്ങളുടെ സുല്‍ത്താന്‍’ എന്ന പുസ്തകം ഷാര്‍ജ ഭരണാധികാരി പ്രകാശനം ചെയ്തിരുന്നു. ഇതാദ്യമായാണ് ഷാര്‍ജ ഭരണാധികാരി മലയാള പുസ്തകം പ്രകാശനം ചെയ്യുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക