Image

ഗെയില്‍ പദ്ധതി ചില വസ്തുതകള്‍; ജനങ്ങള്‍ തിരിച്ചറിയുക

Published on 02 November, 2017
ഗെയില്‍ പദ്ധതി ചില വസ്തുതകള്‍; ജനങ്ങള്‍ തിരിച്ചറിയുക
1.ഇന്ത്യയിലെ 22 ഓളം സംസ്ഥാനങ്ങളില്‍ പതിനൊന്നായിരം (11000 ) കിലോമീറ്റര്‍ പൈപ്പ് ലൈന്‍ ഭാഗികമായൊ പൂര്‍ണ്ണമായൊ ഗെയില്‍ പദ്ധതി പ്രകാരം പൂര്‍ത്തിയാക്കി കഴിഞ്ഞു.

2. എറണാകുളം മുതല്‍ മംഗലാപുരം വരെയാണു ഈ പദ്ധതിക്കായ് ഇപ്പോള്‍ കേരളത്തില്‍ പൈപ്പ് ഇടുന്നത്. ഇതില്‍ എറണാകുളത്തെ ആദ്യ ഫേസ് പൂര്‍ത്തിയാക്കികഴിഞ്ഞു . അംമ്പലമുകളിലേക്ക് പൈപ്പ് പോകുന്നത് “കൊച്ചി സ്മാര്‍ട്ട് സിറ്റിക്ക് ” അടിയിലൂടെയാണു. ഇവിടങ്ങളില്‍ ആര്‍ക്കും ഇല്ലാത്ത ആശങ്കയാണ് മലപ്പുറത്ത് മാത്രം ചിലര്‍ ഉണ്ടാക്കിയിരിക്കുന്നത്.

3. ഡിസംബര്‍ 2013ന് കമ്മീഷന്‍ ചെയ്യപ്പെട്ട ടെര്‍മിനല്‍ വന്‍ ബാധ്യതയായി മാറിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ വേണം ഗെയില്‍ എല്‍എന്‍ജി വാതക പൈപ്പിടല്‍ പദ്ധതിയെ കാണാന്‍. 4500 കോടി രൂപ മുടക്കി കേന്ദ്രസര്‍ക്കാരിന്റെ എല്‍എന്‍ജി കമ്പനിയായ പെട്രോനെറ്റ് പുതുവൈപ്പിനില്‍ സ്ഥാപിച്ച എല്‍ എന്‍ ജി ടെര്‍മ്മിനലുകള്‍ ഇപ്പോഴും അതിന്റെ 10 % കപ്പാസിറ്റി മാത്രമേ ഉപയോഗിക്കുന്നുള്ളൂ.

4. അഞ്ചു മില്ല്യണ്‍ ടണ്‍ ലിറ്റര്‍ ശേഷിയുള്ള ടെര്‍മിനലില്‍ നിന്ന് എല്‍ എന്‍ ജി നിലവില്‍ ഉപയോഗിക്കുന്നത് ഫാക്ടും ബി പി സി എല്ലും മാത്രം.പുതുവൈപ്പിന്‍ ടെര്‍മ്മിനലിന്റെ പ്രവര്‍ത്തനശേഷി 40 % നു മേലെ എത്തിക്കാന്‍ കൊച്ചി – കൂറ്റനാട് മംഗളുരു ബംഗളുരു പൈപ്പ് ലൈന്‍ പൂര്‍ത്തീകരിക്കുകയേ വേണ്ടൂ.

5. 2007 മുതല്‍ ആരംഭിച്ച പൈപ്പിടല്‍ പദ്ധതി ഇന്നും പൂര്‍ത്തിയാകാത്തതിന്റെ കാരണം പൈപ്പ് ഇടാനുള്ള സ്ഥലം ലഭ്യമാക്കുന്നതിലെ കാലതാമസം മാത്രമാണ്.2014 ഇല്‍ ഒരിഞ്ച് ഭൂമി പ്പൊലും ലഭ്യമാകാതെ പദ്ധതി വഴിമുട്ടി നില്‍ക്കുന്ന അവസ്ഥയില്‍ നിന്നുമാണു ഇതിനു വേണ്ടുന്ന ഭൂരിഭാഗം ഭൂമിയും ഏറ്റെടുത്ത് കഴിഞ്ഞു ഏറ്റെടുത്തവയില്‍ പൈപ്പിടലും പൂര്‍ത്തിയായ സ്ഥിതിയിലേക്ക് കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് സര്‍ക്കാര്‍ എത്തിച്ചത്.

6.അതേസമയം 4500 കോടി ചെലവഴിച്ച പെട്രോനെറ്റ് പദ്ധതി പൂട്ടിപ്പോകും എന്നത് മാത്രമല്ല ഈ പദ്ധതി പൂര്‍ത്തീകരിക്കുന്ന നിശ്ചയദാര്‍ഡ്യത്തിലേക്ക് സര്‍ക്കാരിനെ എത്തിക്കുന്നത്. ഇത് മുന്നോട്ടു വെക്കുന്ന സാധ്യതകളാണു പ്രധാനം.

7.പാരിസ്ഥിതിക മലിനീകരണം ഭയന്ന് ഫ്രീസറിലായിപ്പോയ 2000 മെഗാവാട്ടിന്റെ ചീമേനി പദ്ധതി എല്‍ എന്‍ ജി ഉപയോഗിച്ചാല്‍ യാഥാര്‍ത്ഥ്യമാക്കാം.

ചെറുതും വലുതുമായ വ്യവസായസ്ഥാപനങ്ങള്‍ക്ക് ക്ലീന്‍ എനര്‍ജ്ജിയായ എല്‍ എന്‍ ജി യിലേക്ക് മാറാം.
ഊര്‍ജ്ജ സ്വയം പര്യാപ്തത വാഗ്ദാനം നല്‍കി വ്യവസായങ്ങളെ കേരളത്തിലേക്ക് ആകര്‍ഷിച്ച് പൈപ്പ് ലൈന്‍ കടന്നു പോകുന്നതിനു സമാന്തരമായി ഒരു വ്യവസായ ഇടനാഴി തന്നെ രൂപം കൊണ്ടേക്കാം. കൊച്ചിയില്‍ ആരംഭിച്ച സിറ്റി ഗ്യാസ് പദ്ധതിക്ക് കേരളത്തിലെ ചെറുപട്ടണങ്ങളില്‍ പോലും തുടര്‍ച്ച ഉണ്ടാകും.

8. ഇത്തരം ഒരു പദ്ധതി നടപ്പാകുമ്പോള്‍ ആശങ്കകള്‍ ഉയരുക സ്വാഭാവികമാണു. ആ ആശങ്കകളാണു ഈ പദ്ധതിയെ ഒരു പതിറ്റാണ്ട് വൈകിപ്പിച്ചതും 4500 കോടിയുടെ ഒരു കേന്ദ്ര നിക്ഷേപത്തെ കാഴ്ചവസ്തുവാക്കി മാറ്റിയതും. ഭൂമി ഏറ്റെടുക്കാന്‍ കഴിയാതെ ഗെയില്‍ ഈ പദ്ധതി ഉപേക്ഷിക്കുന്ന ഘട്ടത്തിലാണു ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാരം ന്യായവിലയുടെ 10 % തുകയില്‍ നിന്നും 30 % ലേക്ക് ഉയര്‍ത്താന്‍ തീരുമാനിക്കുന്നത്.

9. അതിനപ്പുറം ഒരു നടപടിയും കൈക്കൊള്ളാതെ ഈ പദ്ധതി നഷ്ടപ്പെടുമെന്ന ഘട്ടത്തിലാണു എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത്.

ഏറ്റെടുക്കുന്ന ഭൂമിക്ക് ന്യായവിലയുടെ 50% തുക നഷ്ടപരിഹാരം നല്‍കാന്‍ സ. ഉ. (എം എസ്) 64/2017 / ആര്‍ ഡി പ്രകാരം ഉത്തരവിറക്കുകയും ജനവാസ മേഖലകളെ പരമാവധി ഒഴിവാക്കിക്കൊണ്ടുള്ള അലൈന്മെന്റിലേക്ക് നീങ്ങുകയും ചെയ്തു. അഞ്ചോ പത്തോ സെന്റുകാരുടെ ഭൂമി ഏറ്റെടുക്കുന്ന സാഹചര്യങ്ങളില്‍ 20 മീറ്റര്‍ തന്നെ ഏറ്റെടുക്കുന്ന നടപടിയില്‍ ഇളവുകള്‍ അനുവദിക്കാനും ഗെയില്‍ തയ്യാറായി.

10. ഏറ്റെടുക്കുന്ന ഭൂമിയുടെ വിനിയോഗാവകാശം മാത്രമാണു ഗെയിലിനു ലഭിക്കുന്നതെന്നുമോര്‍ക്കണം. ജനസാന്ദ്രതാ ക്ലാസിഫിക്കേഷന്‍ ഉറപ്പു വരുത്തി ഉയര്‍ന്ന സ്‌പെസിഫിക്കേഷനുകളിലുള്ള പൈപ്പുകളാണു കേരളത്തില്‍ ഗെയില്‍ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്നതെന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തിയിട്ടുമുണ്ട്. പെട്രോനെറ്റ് എല്‍ എന്‍ ജി യില്‍ നിന്നുള്ള പ്രകൃതി വാതകം ഉപയോഗിച്ചുള്ള സിറ്റി ഗ്യാസ് പദ്ധതിക്ക് കൊച്ചിയില്‍ ഉപയോഗിക്കുന്ന പൈപ്പുകളൊന്നും കാടുകളിലോ കടലിലോ ഒന്നുമല്ലല്ലോ ഇടുന്നത്.

11. മുക്കത്തെക്കാളും മാറാക്കരയെക്കാളുമൊക്കെ ഇരട്ടിയിലേറെ ജനസാന്ദ്രതയുള്ള കൊച്ചിയില്‍ ഒരു പ്രതിഷേധവുമില്ലാതെ ജനങ്ങള്‍ സ്വീകരിക്കുന്ന പദ്ധതിയാണു അനാവശ്യമായ ഭീതി ജനങ്ങളില്‍ സൃഷ്ടിച്ച് ചിലര്‍ തടയാന്‍ ശ്രമിക്കുന്നത്.

12. പദ്ധതിപ്രകാരം പൈപ്പിട്ട് മൂടിക്കഴിഞ്ഞാല്‍ ഭൂമി തിരികെ കര്‍ഷനു തന്നെ ലഭിക്കും . സാധാരണ പോലെ അവര്‍ക്ക് കൃഷിചെയ്യാം . നഷ്ട പരിഹാരവും ലഭിക്കും (കൊച്ചി – കരൂര്‍ പെട്രോളിയം പൈപ്പ്‌ലൈന്‍ ഇതുപോലെ തന്നെ പാടശേഖരങ്ങള്‍ക്കടിയിലൂടെ ഇട്ടിട്ടുണ്ട് . അവിടെയൊക്കെ സാധാരണ പോലെ തന്നെ ഇപ്പൊള്‍ കൃഷി നടക്കുന്നുമുണ്ട് )

13. റോഡുമാര്‍ഗ്ഗം സഞ്ചരിക്കുന്ന ഓരോ ഗ്യാസ് വണ്ടിയും ഉയര്‍ത്തുന്ന അപകട സാധ്യത ഈ പദ്ധതി വരുന്നതൊടുകുടി കുറയ്ക്കാം. കണ്ണൂര്‍ ചാലയില്‍ 20 പേരല്ലെ ഗ്യാസ് ടാങ്കര്‍ പൊട്ടി മരിചത് . കരുനാഗപ്പള്ളിയില്‍ ഏഴുപേരും . ഗ്യാസ് ടാങ്കര്‍ മറിഞ്ഞ് ചോര്‍ന്ന് അനേകം തവണ ആളുകളെ ഒഴിപ്പിചിട്ടുണ്ടെങ്കിലും , ഭാഗ്യം കൊണ്ട് മാത്രം കൂടുതല്‍ അപകടം ഒഴിവായത് . അതിനേക്കാള്‍ എന്തുകൊണ്ടും സുരക്ഷിതം തന്നെയാണു ഭൂമിക്കടിയിലൂടെ പോകുന്നത് .

14. കല്‍ക്കരിയും ഡീസലും പോലെയുള്ള മലിനീകരണം സൃഷ്ടിക്കുന്ന ഇന്ധനങ്ങളില്‍ നിന്നുള്ള മോചനമാണു എല്‍ എന്‍ ജി പോലെയുള്ള പ്രകൃതി സൗഹൃദാ ഇന്ധനങ്ങളുടെ വ്യാപനത്തിലൂടെ സാധ്യമാകുക.

15. പൈപ്പ് ലൈന്‍ കടന്നു പോകുന്ന പ്രദേശങ്ങളെല്ലാം ഒരു വ്യവസായ ഇടനാഴി ആയി മാറുന്ന വലിയ സാധ്യത മുന്നിലുണ്ട്.ചീമേനി താപവൈദ്യുത നിലയമൊക്കെ യാഥാര്‍ത്ഥ്യമായാല്‍ വൈദ്യുതി ഉല്‍പാദനത്തില്‍ സ്വയം പര്യാപ്തമാകുന്ന നാളെ സാധ്യമാകും.ആ സാധ്യതകള്‍ കൂടി പ്രദാനം ചെയ്യുന്ന വ്യവസായ സാധ്യതകള്‍ മലബാറിലെ യുവാക്കള്‍ക്കാണു ഗുണം ചെയ്യുകയെന്നിരിക്കെ സ്വന്തം കടയ്ക്കല്‍ തന്നെ കത്തി വെക്കുന്ന സമീപനമാണ് ചിലര്‍ക്ക്

16. മലപ്പുറം ജില്ലയിലൂടെ മാത്രമല്ല , എറണാകുളം , തൃശൂര്‍ ജില്ലകളിലൂടെ കൂടി പോകുന്നതാണു ഗെയില്‍ പൈപ്പ് ലൈന്‍ . ഇവിടെ ഉള്ളവര്‍ക്കൊന്നും ഇല്ലാത്ത ആശങ്ക മലപ്പുറത്ത് മാത്രം ഉണ്ടാകുന്നത് ജമാഅത് ഇസ്ലാമിയും ,സോളിഡാരിറ്റിയും , മാധ്യമവും , റെുശ യും കൂടി പാവപ്പെട്ട മനുഷ്യരെ ” സാമ്രാജ്യത്വ അജണ്ട ” എന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നത് കൊണ്ട് മാത്രമാണു .


17.മറ്റൊരു പ്രചാരണം പ്രതിപക്ഷത്തിരുന്നപ്പോൾ സി പി എം സമരം ചെയ്തു എന്നാണു.
വി എസ്‌ അചുതാനന്ദൻ മുഖ്യമന്ത്രി ആയിരുന്നപ്പോൾ അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ KSIDC യും GAIL ഉം തമ്മിൽ കരാർ ഒപ്പുവെചതിന്റെ പത്ര വാർത്തയാണിത്‌
http://www.thehindubusinessline.com/…/ga…/article1061954.ece
 
18. സി പി എം ഈ പദ്ധതിക്ക് എല്ലായിപ്പോഴും അനുകൂലമായിരുന്നു. ആശങ്കകള്‍ പരിഹരിച്ചു പദ്ധതിയുമായി മുന്നോട്ടു പോകണം എന്നാണ് പിണറായി വിജയന്‍ 2015ല്‍ വ്യക്തമാക്കിയട്ടുള്ളത്.

19. ഇന്നലെ പൈപ്പിടാന്‍ വന്ന
JCBയും ജനറേറ്ററുകളും രാത്രിയുടെ മറവില്‍ നശിപ്പിക്കുകയും , മേല്‍നോട്ടത്തിനു വന്ന ” ഗെയില്‍ ” ഉദ്യോഗസ്ഥരെ ആക്രമിക്കുകയും വാഹനം തല്ലിപ്പൊളിക്കുകയുമായിരുന്നു . അവിടുന്നാണു അക്രമത്തിന്റെ തുടക്കം . ആ കേസില്‍ അറസ്റ്റ് ചെയ്തവരെ വിട്ടയക്കണം എന്ന് ആവശ്യപ്പെട്ട് പോലീസ് സ്‌റ്റേഷന്‍ വളഞ്ഞപ്പോള്‍ പോലീസുകാര്‍ അവരുടെ ഡ്യൂട്ടി ചെയ്തു . സമരം ചെയ്യാനും , ഉദ്യോഗസ്ഥരെ മര്‍ദ്ദിക്കാനുമുള്ള നിങ്ങള്‍ക്കുള്ള അവകാശം പോലെ തന്നെ, അത് ചെയ്തവരെ അറസ്റ്റ് ചെയാനുള്ള പോലീസുകാരുടെ കടമയും മനസ്സിലാക്കണം

20. ചിലര്‍ ബോധപൂര്‍വം ഗൂഢ ഉദ്ദേശത്തോടെ സംസ്ഥാനത്തെ വികസന പദ്ധതികളെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു നാട്ടില്‍ കുഴപ്പത്തെ ഉണ്ടാക്കുകയാണ് ഈകൂട്ടരുടെ ലക്ഷ്യം.

21. ദേശീയപാതാ വികസനം പറ്റില്ല, ഗെയില്‍ പദ്ധതി പറ്റില്ല, വാക്‌സിനേഷന്‍ പറ്റില്ല തുടങ്ങി പൊതുജനത്തിനു ഗുണം ചെയ്യുന്ന എല്ലാ പദ്ധതികള്‍ക്കും ഇക്കൂട്ടര്‍ തടസ്സം നില്‍ക്കുകയാണ് .

23. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും പ്രൊഫൈലുകളും ജനകീയ സമരത്തിനെ തല്ലി ചതക്കുന്നു എന്ന രീതിയില്‍ വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിച്ചതും സംശയാസ്പദമാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക