Image

അവര്‍ക്കൊപ്പം എന്ന ചലച്ചിത്രത്തിന്റെ ഓഡിയോ ന്യൂയോര്‍ക്കില്‍ റിലീസ് ചെയ്തു

ഗണേഷ് നായര്‍ Published on 02 November, 2017
അവര്‍ക്കൊപ്പം എന്ന ചലച്ചിത്രത്തിന്റെ ഓഡിയോ ന്യൂയോര്‍ക്കില്‍ റിലീസ് ചെയ്തു
ന്യൂയോര്‍ക്ക്: പൂര്‍ണമായും അമേരിക്കയില്‍ ചിത്രീകരിക്കുന്നതും അമേരിക്കന്‍ മലയാളികള്‍ മാത്രം അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരുമായ അവര്‍ക്കൊപ്പം എന്ന ചലച്ചിത്രത്തിന്റെ ഓഡിയോ ന്യൂയോര്‍ക്കില്‍ വര്‍ണ വിസ്മയമായ സ്റ്റേജില്‍ റിലീസ് ചെയ്തു അമേരിക്കല്‍ മലയാളകളുടെ ജീവിത പശ്ചാത്തലവും ആനുകാലിക വിഷയങ്ങളും പ്രമേയമാക്കിയ ചിത്രം ത്രിപ്പിടി ക്രീയേഷന്റെയും ഋഷി മീഡിയയുടെയും ബാനറിലാണ് ഒരുങ്ങുന്നത്.

ഓഡിയോ പ്രകാശന ചടങ്ങു് അമേരിക്കന്‍ മലയാളീ സമൂഹത്തിലെ താരങ്ങളുടെയും പൊതു സമൂഹത്തിന്റെ നിറസാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി. വാസ്തവത്തില്‍ ഓഡിറ്റോറിയം സര്‍ഗപ്രതിഭകളെയും കലാസാംസ്‌കാരിക പ്രവര്‍ത്തകരെയും കൊണ്ട് നിറഞ്ഞു, ഒപ്പം സ്റ്റേജിലെ ഒരുക്കങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ വെള്ളിത്തിരക്ക് സമാനമായി. സ്മൃതി പ്രേമിന്റെ പ്രാര്‍ത്ഥന ഗാനത്തോടെ ആരംഭിച്ച യോഗത്തില്‍ ഇന്ത്യയുടേയും അമേരിക്കയുടെയും ദേശീയ ഗാനങ്ങളുടെ അലയടികളും ഉയര്‍ന്നു കേട്ടു. ദേവവന്ദനം നൃത്തവിന്യാസത്തെ തുടര്‍ന്ന് വിശിഷ്ടഅതിഥികളായ രാജഗോപാലന്‍ നായര്‍, വിജയന്‍ ബാലന്‍, ഹരികൃഷ്ണ നമ്പൂതിരി, ഫാ. കണ്ടത്തിക്കുടി, ഡോ. സുനിത നായര്‍, ഗിരി സൂര്യ എന്നിവരെ വേദിയിലേക്ക് ആനയിച്ചു.

ഭദ്രദീപം കൊളുത്തിയതിന് ശേഷം ഗിരി സൂര്യ ഗാനം ആലപിച്ചു. ഈ സിനിമയുടെ ഉദ്യേശ്യലക്ഷ്യങ്ങളെ കുറിച്ചും കാലാമേന്‍മയെക്കുറിച്ചും തതവസരത്തില്‍ പ്രദിപാദിക്കുകയുണ്ടായി. ഈ മൂവിയുടെ വിതരണ നിര്‍വ്വാഹകരായ ഹാപ്പി & റൂബി ഗ്രൂപ്പിന്റെ സിഇഒ വിജയന്‍ ബാലന്‍ സംസാരിച്ചു. തുടര്‍ന്നുള്ള രെമ്യ ഗുണശേഖരന്‍ അല്ലന്‍ ന്റെയും ആനന്ദിത ഗാംഗുലി യുടെയും നേതൃത്തിലുള്ള നൃത്തച്ചവിടുകള്‍ ആഘോഷത്തിന് മാറ്റ്കൂട്ടി.

അതിഥികളുടെയും ആതിഥേയരുടെയും സര്‍ഗ്ഗ മനസ്സ് ഒരുമിച്ച ഈ സമ്മേളനം പതിവ് രീതികളില്‍ നിന്നും വേറിട്ട് നിന്നു. ന്യൂയോര്‍ക്കിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്ന അവര്‍ക്കൊപ്പം താമസിയാതെ വേള്‍ഡ് വൈഡായി റിലീസ് ചെയ്യും. കൊച്ചുണ്ണി ഇളവന്‍മഠമാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ഗണേഷ് നായര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ അജിത് നായരുടേതാണ്. ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് നിഷികാന്ത് ഗോപിയാണ്. ഗിരീഷ് സൂര്യ യാണ് സംഗീത സംവിധായകന്‍. നജീം ഹര്‍ഷദ്, ബിജു നാരായണ്‍, ജാസ്സി ഗിഫ്ട്, കാര്‍ത്തിക ഷാജി എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ഷാജന്‍ ജോര്‍ജ്, ശ്രീ പ്രവീണ്‍ എന്നിവര്‍ അസ്സോസിയേറ്റ് ഡയറക്ടര്‍മാരായി പ്രവര്‍ത്തിക്കുന്നു. മനോജ് നമ്പ്യാരാണ് ഡയറക്ടര്‍ ഓഫ് ഫോട്ടോഗ്രാഫി. ലീഡ് കാമറ മാന് മാര്‍ട്ടിന്‍ മുണ്ടാടന്‍, സ്റ്റില്‍സ് റെജി ഫിലിപ്പ്, അസ്സോസിയേറ്റ് കാമറമാന്‍ എബി ജോണ്‍ ഡേവിഡ്, കാസ്റ്റിംഗ് ഡയറക്ടര്‍ പാര്‍ഥസാരഥി പിള്ള.

ചിത്രത്തിന്റെ മറ്റു അണിയറശില്പികളുടെ പേരുവിവരം

എഡിറ്റര്‍: ലിന്‍സണ്‍ റാഫേല്‍
ലീഗല്‍ അഡൈ്വസര്‍: വിനോദ് കെആര്‍കെ
പി ആര്‍ ഓ: അവിനാശ് നായര്‍
ഡി ഐ: കപില്‍ ഗോപാല്‍
പോസ്റ്റര്‍ ഡിസൈന്‍: എബിസണ്‍ എബ്രഹാം
ലോജിസ്റ്റിക്ള്‍സ് ഡയറക്ടര്‍: അരവിന്ദ് ജി പദ്മനാഭന്‍
ട്രാന്‍സ്‌പോര്‍ടാഷന്‍ ഡയറക്ടര്‍: സുരേന്ദ്രന്‍ നായര്‍
ലൈറ്റിംഗ്: വില്‍സണ്‍ ഡാനിയേല്‍

എം സി മാരായി നിഷ മനോജ്, നിഷ ഗോപിനാഥ്, റിന്റ റോണി, ഷൈനി ഷാജന്‍ എന്നിവര്‍ ചടങ്ങിന് ശോഭ കൂട്ടി. റിസപ്ഷനും ഹോസ്പിറ്റാലിറ്റി ചുതമല നിവഹിച്ചു.

അവര്‍ക്കൊപ്പം സിനിമയുടെ പോസ്റ്ററുകള്‍ ഡോ. സുനിത നായര്‍ ശ്രീമതി തങ്കമണി പിള്ളക്കു നല്‍കി പ്രകാശനം നിര്‍വഹിച്ചു. ഡോ. പദ്മജ പ്രേം മൂവി ട്രൈലെര്‍ കണികള്‍ക്കായി സമര്‍പ്പിച്ചു. ഹരികൃഷ്ണന്‍ നമ്പൂതിരി ഈ സിമിമയുടെ കഥാതന്തുവായ PTSD യെ കുറിച്ച് സംസാരിച്ചു. റെനില്‍ രാധാകൃഷ്ണനും ബാലു മേനോനും ഷൂട്ടിംഗ് അനുഭവങ്ങള്‍ സദസ്യരോട് പങ്കുവച്ചു. ചിക്കാഗോ ശ്രുതിലയ ബാന്‍ഡിന്റെ നേതൃത്തത്തില്‍ ജയരാജ് നാരായണന്റെയും കാര്‍ത്തിക ഷാജിയുടെയും ശബ്ദമാധുരി സദസ്സിനു ഒരു നവ്യാനുഭവമായി.

നിഫ്റ്റി കെആര്‍കെ, നിതിന്‍ കെആര്‍കെ, ഗോപിക നായര്‍, മോര്‍ഗന്‍ മീറ്‌സ്, ആഡിറ്റോള, ഫൈത്, ഗിരിഷ്മാ നായര്‍ എന്നിവര്‍ വിശിഷ്ടതിഥികളെ സ്വീകരിക്കുന്നതില്‍ നേതൃത്വം നല്‍കി.

തോമസ് കോശി, ഹരി സിംഗ്, ലീല മാറാറ്റ്, ജോണ്‍ ആകാശശാല, ജോണ്‍ സി വര്ഗീസ്, റോയ് എണ്ണശ്ശേരി, കോമളന്‍ പിള്ള , ശബരി നായര്‍, രവി നായര്‍, പ്രദീപ് നായര്‍, ഗോപിനാഥ് കുറുപ്പ്, കൃഷ്ണരാജ് മോഹന്‍, പോള്‍ കറുകപ്പള്ളി, ഫിലിപ്പോസ് ഫിലിപ്പ്, ജോര്‍ജി വര്ഗീസ്, മറിയാമ്മ പിള്ള, ആനി പോള്‍, ആനി ലിബു, ഷാജി നായര്‍, ഷിനു ജോസ്ഫ്, ജിനു മാത്യു, രാജി കുറുപ്പ്, മിനി റിച്ചാര്‍ഡ്സ്, ടെറന്‍സണ്‍ തോമസ്, ശ്രീകുമാര്‍ ഉണ്ണിത്താന്‍, ജോ ഇട്ടന്‍, എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കൊച്ചുണ്ണി ഇളവന്‍മഠത്തിന്റെ നന്ദിപ്രകാശനത്തിനു ശേഷം വിഭവസമൃദ്ധമായ ഡിന്നറോടുകൂടി പരിപാടികള്‍ സമാപിച്ചു.
അവര്‍ക്കൊപ്പം എന്ന ചലച്ചിത്രത്തിന്റെ ഓഡിയോ ന്യൂയോര്‍ക്കില്‍ റിലീസ് ചെയ്തുഅവര്‍ക്കൊപ്പം എന്ന ചലച്ചിത്രത്തിന്റെ ഓഡിയോ ന്യൂയോര്‍ക്കില്‍ റിലീസ് ചെയ്തുഅവര്‍ക്കൊപ്പം എന്ന ചലച്ചിത്രത്തിന്റെ ഓഡിയോ ന്യൂയോര്‍ക്കില്‍ റിലീസ് ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക