Image

അബര്‍ഡീനില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാള്‍. നവംബര്‍ 5നു ഞായറാഴ്ച ആഘോഷിക്കുന്നു.

രാജു വേലംകാല Published on 03 November, 2017
അബര്‍ഡീനില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാള്‍. നവംബര്‍ 5നു ഞായറാഴ്ച ആഘോഷിക്കുന്നു.
അബര്‍ഡീന്‍: അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാള്‍ നവംബര്‍ മാസം 5-ാം തീയതി ഞായറാഴ്ച ആഘോഷിക്കുന്നു.

അബര്‍ഡീന്‍ മാസ്ട്രിക് ഡ്രൈവിലുള്ള സെന്റ് ക്ലമന്റ്‌സ് എപ്പിസ്‌ക്കോപ്പാല്‍ പള്ളിയില്‍ 2017 നവംബര്‍ മാസം അഞ്ചാം തിയ്യതി ഞായറാഴ്ച രാവിലെ 7ന് പ്രഭാത നമസ്‌കാരവും തുടര്‍ന്ന് റവ: ഫാ.എബിന്‍ ഊന്നുകല്ലുങ്കലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വി.കുര്‍ബാനയും, തുടര്‍ന്നു പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തില്‍ പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും, ആശിര്‍വാദം, നേര്‍ച്ച, എന്നിവ ഉണ്ടായിരിക്കും.

പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാളിലും വി.കുര്‍ബാനയിലും വന്നു അനുഗ്രഹീതരാകുവാന്‍ അബര്‍ഡീനിലും പരിസര പ്രദേശങ്ങളിലും ഉള്ള എല്ലാ സുറിയാനി ക്രിസ്ത്യാനികളെയും കര്‍ത്തൃനാമത്തില്‍ ക്ഷണികൊള്ളുന്നു.

എല്ലാ മാസവും ഒന്നാമത്തേയും, മൂന്നാമത്തെയും ഞായറാഴ്ച രാവിലെ 7ന് അബര്‍ഡീന്‍ മാസ്ട്രിക് ഡ്രൈവിലുള്ള സെന്റ് ക്ലമന്റ്‌സ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ പ്രഭാത നമസ്‌കാരവും വി.കുര്‍ബാനയും മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും, ആശിര്‍വാദം, എന്നിവ ഉണ്ടായിരിക്കും.

എല്ലാ മാസവും ഒന്നാമത്തേയും, മൂന്നാമത്തെയും ശനിയാഴ്ചയും വൈകുന്നേരം 6 മണിക്ക് സണ്‍ഡേ സ്‌ക്കൂള്‍ ക്ലാസും, തുടര്‍ന്ന് സന്ധ്യാപ്രാര്‍ത്ഥനയും, അനുഗ്രഹ പ്രഭാഷണം നടത്തപ്പെടുന്നു.
പള്ളിയുടെ വിലാസം:
.St .Clements  Episcopal  Church , Mastrick Drive ,
 AB 16  6 UF ,Aberdeen , Scotland , UK .

                       
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക