Image

പതിനാറടി വലിപ്പമുള്ള പൈതോണിനെ പിടികൂടി

പി പി ചെറിയാന്‍ Published on 03 November, 2017
പതിനാറടി വലിപ്പമുള്ള പൈതോണിനെ പിടികൂടി
എവര്‍ഗ്ലെയ്ഡ് (ഫ്‌ളോറിഡ): പൈതോണ്‍ വേട്ടയില്‍ റിക്കാര്‍ഡ്! കഴിഞ്ഞ വാരാന്ത്യം നടന്ന വേട്ടയില്‍ 16 അടി വലിപ്പവും പതിനൊന്ന് ഇഞ്ച് ചുറ്റളവും 122 പൗണ്ട് തൂക്കവുമുള്ള പൈതോണിനെയാണ് പിടികൂടിയത്.

സൗത്ത് ഫ്‌ളോറിഡാ വാട്ടര്‍ മാനേജ്‌മെന്റ് ഡിസ്ട്രിക്റ്റ് പൈതോണ്‍ എലിമിനേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി അറുന്നൂറോളം പൈതോണുകളെ പിടികൂടിയതില്‍, റിക്കാര്‍ഡ് വലിപ്പവും തൂക്കവുമാണ് ഈ ഭികരനുള്ളതെന്ന് ഇതിനെ വേട്ടയാടിയ ഡസ്റ്റി ക്രം ബ്രോക്ക് പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി വെള്ളത്തില്‍ നിന്നാണ് ഈ ഭീകരനെ പിടികൂടിയത്.

പൈതോണിന്റെ ശല്യം വര്‍ദ്ധിച്ചു വന്നതിനെ തുടര്‍ന്ന് ഇവയെ പിടികൂടി കൊല്ലുന്നതിനുള്ള പദ്ധതി മാര്‍ച്ച് മാസം മുതലാണ് ആരംഭിച്ചത്.

ഈ പ്രദേശത്തുള്ള മിക്കവാറും എല്ലാ പൈതോണുകളേയും പിടികൂടി നശിപ്പിച്ചതിനാല്‍ ഇവിടെയുള്ള ജനങ്ങള്‍ക്ക് ഇനി ഭയപ്പെടേണ്ടതില്ലെന്നും വാട്ടര്‍ മാനേജ്‌മെന്റ് അധികൃതര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക